അതിജീവനത്തിന്റെ ‘സ്ക്വിഡ് ഗെയിം’
പ്രളയവും പേമാരിയും പിന്നീട് കോവിഡ് മഹാമാരിയും എത്തിയപ്പോൾ മലയാളികൾക്കു ചിരപരിചിതമായ വാക്കാണ് ‘അതിജീവനം’. അതിജീവനത്തിനായി ഏതറ്റംവരെ പോകാൻ നിങ്ങൾ തയാറാകും ? ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലെ പുതിയ കൊറിയൻ പരമ്പര ‘സ്ക്വിഡ് ഗെയിം’ അതിജീവനത്തിന്റെ സാഹസികവും ഭയാനകവുമായ സാധ്യതകളിലേക്കുള്ള വാതിൽ
പ്രളയവും പേമാരിയും പിന്നീട് കോവിഡ് മഹാമാരിയും എത്തിയപ്പോൾ മലയാളികൾക്കു ചിരപരിചിതമായ വാക്കാണ് ‘അതിജീവനം’. അതിജീവനത്തിനായി ഏതറ്റംവരെ പോകാൻ നിങ്ങൾ തയാറാകും ? ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലെ പുതിയ കൊറിയൻ പരമ്പര ‘സ്ക്വിഡ് ഗെയിം’ അതിജീവനത്തിന്റെ സാഹസികവും ഭയാനകവുമായ സാധ്യതകളിലേക്കുള്ള വാതിൽ
പ്രളയവും പേമാരിയും പിന്നീട് കോവിഡ് മഹാമാരിയും എത്തിയപ്പോൾ മലയാളികൾക്കു ചിരപരിചിതമായ വാക്കാണ് ‘അതിജീവനം’. അതിജീവനത്തിനായി ഏതറ്റംവരെ പോകാൻ നിങ്ങൾ തയാറാകും ? ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലെ പുതിയ കൊറിയൻ പരമ്പര ‘സ്ക്വിഡ് ഗെയിം’ അതിജീവനത്തിന്റെ സാഹസികവും ഭയാനകവുമായ സാധ്യതകളിലേക്കുള്ള വാതിൽ
പ്രളയവും പേമാരിയും പിന്നീട് കോവിഡ് മഹാമാരിയും എത്തിയപ്പോൾ മലയാളികൾക്കു ചിരപരിചിതമായ വാക്കാണ് ‘അതിജീവനം’. അതിജീവനത്തിനായി ഏതറ്റംവരെ പോകാൻ നിങ്ങൾ തയാറാകും ? ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലെ പുതിയ കൊറിയൻ പരമ്പര ‘സ്ക്വിഡ് ഗെയിം’ അതിജീവനത്തിന്റെ സാഹസികവും ഭയാനകവുമായ സാധ്യതകളിലേക്കുള്ള വാതിൽ തുറന്നിട്ടാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.
12 വർഷം മുമ്പ് മനസ്സിൽ കുരുത്ത ആശയം ‘അസംഭവ്യം’ എന്ന പേരിൽ പലരും തുടർച്ചയായി നിരസിച്ചത് ഇപ്പോൾ ലോകമെമ്പാടും ഒരുപോലെ സ്വീകരിക്കപ്പെടുമ്പോൾ, സംവിധായകൻ ഹാങ് ഡോങ് ഹ്യക്ക് പറയുന്നു, ‘‘ഇപ്പോഴാണ് ലോകം ഇതിനായി ഒരുങ്ങിയത്’’. ഈ വാക്കുകൾക്കു പിന്നിലുണ്ട് സ്ക്വിഡ് ഗെയിമിന്റെ, അതു കാഴ്ചക്കാരെ കീഴടക്കുന്നതിന്റെ പൊരുൾ. അസമത്വവും നിലനിൽപ്പിനായുള്ള ഓട്ടപ്പാച്ചിലും കടക്കെണിയും കൺമുന്നിലുള്ള യാഥാർഥ്യമാണ്. അതിജീവനം നിത്യജീവിതത്തിന്റെ ഭാഗമാണ്. രക്ഷപ്പെടാനുള്ള വഴിയായി കോടികളുടെ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന മത്സരക്കൂട്ടത്തിലേക്കു ക്ഷണം ലഭിച്ചാൽ എന്തു ചെയ്യും? കളിക്കാം, കളിക്കാതിരിക്കാം, പക്ഷേ കളിയിൽ തോറ്റാൽ മരണമാണ്, കളിച്ചില്ലെങ്കിലോ, ജീവിതനൈരാശ്യത്തിന്റെ മരണം. ഈ മരണക്കെണിയാണ് സ്ക്വിഡ് ഗെയിം!
ഒൻപത് എപ്പിസോഡുകൾ മാത്രമുള്ള സ്ക്വിഡ് ഗെയിം പരമ്പര പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതം വഴിമുട്ടിയ 456 പേരാണ് ഇതിലെ കളിക്കാർ. ഓരോ തോൽവിയും ഓരോ മരണം, ഒരാൾ മരിച്ചാൽ സമ്മാനത്തുകയിലേക്ക് 100 മില്യൻ വൺ (കൊറിയൻ കറൻസി) വീഴും. അങ്ങനെയൊടുവിൽ വിജയിക്കു ലഭിക്കുക 45.6 ബില്യൻ! പച്ചനിറത്തിലുള്ള യൂണിഫോം ധരിച്ച മത്സരാർഥികളെ നിയന്ത്രിക്കാനായി പിങ്ക് വസ്ത്രവും കറുത്ത മുഖംമൂടിയും ധരിച്ച ഗാർഡുകളുണ്ട്. മത്സരഗതിയുടെ മേൽനോട്ടത്തിനായി എല്ലാം കാണുന്ന ‘ഫ്രന്റ് മാൻ’. മത്സരാർഥികളിൽ പലരും പരിചയക്കാരാണ്, സുഹൃത്തുക്കളുണ്ട്. മത്സരം തുടങ്ങിയശേഷം പ്രധാനകഥാപാത്രം ചുറ്റുമുള്ളവരെക്കുറിച്ചു മനസ്സിലാക്കുന്നു, ‘‘ഞാൻ പിന്നിലാണെന്നാണു ധരിച്ചത്, കഴിവില്ലാത്തവനാണെന്നും. പക്ഷേ നീയും എന്റെയതേ സ്ഥാനത്താണല്ലോ!’’
∙ കളിക്കളത്തിലെ മനുഷ്യ ജീവിതം
സാമ്പത്തിക രംഗത്ത് ലോകം ഇതുവരെ കാണാത്ത പ്രതിസന്ധികൾ നേരിടുമ്പോൾ സമൂഹത്തിൽ ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അന്തരവും വർധിക്കുകയാണ്. ദക്ഷിണ കൊറിയയിലെ സാമൂഹിക– സാമ്പത്തിക രംഗവും താരതമ്യമില്ലാത്തവിധം ഇതേ അവസ്ഥയിലാണ്. ഒരിക്കൽ മിഡിൽ ക്ലാസ് വിഭാഗത്തിൽ ആയിരുന്നവർ പോലും വരുമാനം കുറഞ്ഞ ജോലികൾ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം മത്സരപ്പാച്ചിലാണ് ജീവിതം. എളുപ്പവഴിയിൽ പണമുണ്ടാക്കുകയെന്നത് അവർ ജീവിതലക്ഷ്യമാക്കുന്നു. ക്രിപ്റ്റോകറൻസിയും ലോട്ടറിയുമാണ് അവരുടെ മുന്നിലുള്ളത്. ലോകത്തെ ഏറ്റവും വലിയ വെർച്വൽ കറൻസി മാർക്കറ്റാണ് ദക്ഷിണ കൊറിയയിലേത്. സ്ക്വിഡ് ഗെയിം പരമ്പര കൊറിയക്കാർ ഏറ്റെടുത്തതിനേക്കാൾ വലിയരീതിയിലാണ് ലോകത്തെ വിവിധ കോണുകളിലെ പ്രേക്ഷകർ നെഞ്ചേറ്റിയത്. ആ സാഹചര്യങ്ങളും പരാജിതരുടെ വികാരങ്ങളും ഭാഷയുടെയും അതിർത്തിയുടെയം തടസ്സങ്ങളില്ലാതെ ഏതു മനുഷ്യരോടും സംവദിക്കുന്നതായിരുന്നു.
നാൽപതാം വയസ്സിലും ജീവിതത്തിൽ കാര്യമായൊന്നും നേടാനാകാതെ ചൂതാട്ടത്തിൽ രക്ഷാമാർഗം തേടുന്ന വിവാഹമോചിതനായ സിയോ ജിഹുനാണ് സ്ക്വിഡ് ഗെയിമിലെ കേന്ദ്രകഥാപാത്രം. പ്രായമായ അമ്മയുടെ മരുന്നിനോ, മകളുടെ പിറന്നാളിന് സമ്മാനം വാങ്ങാനോ കയ്യിലൊന്നുമില്ലാത്തവിധം പരാജിതൻ. വർഷങ്ങളോളം ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന അയാൾ കമ്പനി പൂട്ടിയതോടെ വഴിയാധാരമായി. സ്വന്തമായി സംരഭം തുടങ്ങാനുള്ള ശ്രമം തകർന്നടിഞ്ഞു. കടങ്ങൾ വീട്ടാൻ ചൂതാട്ടമാണ് അയാൾക്ക് അഭയം. അതിനിടെയാണ് അതിസമ്പന്നർക്ക് ആസ്വദിക്കാൻ ഒരുക്കിയ സ്വകാര്യ പരിപാടിയായ സ്ക്വിഡ് ഗെയിമിൽ പങ്കെടുക്കാൻ അവസരമെത്തുന്നത്. സിയോ ജിഹുനെ പോലെ 455 പേർ! കളിയിൽ പങ്കെടുക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ അവർക്കു പേര് അനുവദനീയമല്ല, നമ്പറുകളിലാണ് കളിക്കളത്തിലെ അവരുടെ ജീവിതം.
∙ ചരിത്രം തിരുത്തുന്ന കൊറിയൻ വിജയം
സെപ്റ്റംബർ 17ന് റിലീസ് ചെയ്ത സ്ക്വിഡ് ഗെയിം ഇതിനോടകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവിഷോയായി മാറി. യുഎസ്, യുകെ, ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ സീരീസാണ്. നെറ്റ്ഫ്ലിക്സിലെ ഏറ്റവും വലിയ ഹിറ്റായ ‘ബ്രിജെർടണി’നെ പിന്തള്ളി ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ് സ്ക്വിഡ് ഗെയിം. കൊറിയൻ എന്റർടെയ്ൻമെന്റ് വിഭാഗത്തിൽ 500 മില്യൻ ഡോളർ നിക്ഷേപിക്കാനുള്ള നെറ്റ്ഫ്ലിക്സിന്റെ തീരുമാനത്തെ സാധൂകരിക്കുന്ന വിജയമാണിത്. കമ്പനിയുടെ ഓഹരിയിലെ പെട്ടെന്നുള്ള കുതിച്ചുകയറ്റത്തിനും ഈ കൊറിയൻ ഡ്രാമ സീരീസിനു പങ്കുണ്ട്. 37 ഭാഷകളിൽ സബ് ടൈറ്റിൽ നൽകിയും 34 ഭാഷകളിൽ മൊഴിമാറ്റം നടത്തിയും പ്രാദേശിക പ്രേക്ഷകരെ കൂടെക്കൂട്ടാൻ ശ്രമിച്ചിട്ടുണ്ട് ഇതിന്റെ അണിയറക്കാർ.
പരമ്പരയിലെ അഭിനേതാക്കളിൽ ഭൂരിഭാഗവും കൊറിയക്കാരാണെങ്കിലും കളിക്കളത്തിലെ 199–ാം നമ്പറുകാരൻ ‘അബ്ദുൽ അലി’ ഇന്ത്യക്കാരനാണ്. ന്യൂഡൽഹിയിൽ ജനിച്ച അനുപം ത്രിപാടിയാണ് കൊറിയൻ പരമ്പരയിലെ കഥാപാത്രം അവതരിപ്പിച്ചു ശ്രദ്ധിക്കപ്പെട്ടത്. കൊറിയ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ആർട്സിലെ സ്കോളർപ്പ് ലഭിച്ചു പഠനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ അനുപം പിന്നീട് അവിടെ സ്ഥിരതാമസക്കാരനാവുകയായിരുന്നു.
‘സ്ക്വിഡ് ഗെയിം’ ദക്ഷിണ കൊറിയയിലെ കഥയാണ്, പക്ഷേ ലോകത്തിന്റെ ഏതുകോണിലെയും മനുഷ്യന്റെ അതിജീവനമാണത്. കൊറിയൻ സംഗീതവും സിനിമയും പോലെ ‘കെ’ ഡ്രാമ സീരിസുകളും ലോകപ്രേക്ഷകരുടെ ഹൃദയത്തിൽ കസേരയിട്ടിരിപ്പാണ്!