ADVERTISEMENT

മലയാള സിനിമയ്ക്ക് ലോഹിതദാസിന്റെ സമ്മാനമായിരുന്നു മീര ജാസ്മിൻ. 2001ൽ റിലീസ് ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുകൂടാതെ കസ്തൂരിമാൻ, ചക്രം എന്നീ സിനിമകളിലും ലോഹിതദാസിനൊപ്പം മീര പ്രവർത്തിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു സിനിമയും ലോഹി പദ്ധതിയിട്ടിരുന്നു. സിനിമയുടെ ചിത്രീകരണവും തുടങ്ങി. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങി.

meera-jasmine-lohi

 

‘ചെമ്പട്ട്’ സിനിമയുടെ ഷൂട്ടിങിനിടെ ഫൊട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ മീര ജാസ്മിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചുവന്ന പട്ടുസാരിയും കയ്യിൽ വാളും അരപ്പട്ടയും കിലുക്കി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ വേഷത്തിലാണ് മീര ചിത്രങ്ങളിൽ. മീരയ്ക്ക് നിർദ്ദേശം നൽകുന്ന ലോഹിതദാസിനെയും കാണാം. 

 

‘ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു,എന്തോ കാരണത്താൽ സിനിമ നടന്നില്ല .രണ്ട്‌ ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിങ് നടന്നിരുന്നു.അന്ന് ഞാൻ ഫിലിമിൽ ആണ് ഫോട്ടോ എടുത്തത്.’–‘ചെമ്പട്ടി’ന്റെ ചിത്രങ്ങൾ പങ്കുവച്ച് ജയപ്രകാശ് കുറിച്ചു.

 

അതിനിടെ മീര ജാസ്മിന്‍ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com