ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ചിത്രമാണ് ‘മരക്കാറെന്ന്’ സംവിധായകൻ സോഹൻ റോയി. മികച്ച ദൃശ്യ-ശ്രവ്യ വിസ്മയക്കൂട്ടുകളാണ് മരയ്ക്കാർ സമ്മാനിക്കുന്നതെന്നും അവ വാക്കുകൾക്ക് അതീതമാണെന്നും കവികൂടിയായ ഡോ. സോഹൻ റോയി പറഞ്ഞു. ‘ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന രീതിയിലാണ് സിനിമയിലെ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ചിത്രമാണ് ‘മരക്കാറെന്ന്’ സംവിധായകൻ സോഹൻ റോയി. മികച്ച ദൃശ്യ-ശ്രവ്യ വിസ്മയക്കൂട്ടുകളാണ് മരയ്ക്കാർ  സമ്മാനിക്കുന്നതെന്നും  അവ വാക്കുകൾക്ക് അതീതമാണെന്നും കവികൂടിയായ ഡോ. സോഹൻ റോയി പറഞ്ഞു.

ADVERTISEMENT

‘ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന രീതിയിലാണ് സിനിമയിലെ പല രംഗങ്ങളും.വിഎഫ്എക്സ് ചെയ്തിരിക്കുന്നതും ഹോളിവുഡ് പാറ്റേണിൽത്തന്നെ. ആർട്ട് വർക്ക് അതിഗംഭീരം. ചിത്രത്തിലെ പാട്ടുകളുടെ സംഗീത സംവിധാനവും, വരികളുടെ രചനയും ഛായാഗ്രഹണവും‍ അത്യാധുനിക ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങളും വളരെ മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നു.

ADVERTISEMENT

 മോഹൻലാലിന്റെ പകരം വയ്ക്കാനാവാത്ത അഭിനയ മികവിനും ഏറെ പ്രശംസ അർഹിക്കുന്നു. തകർന്നടിഞ്ഞ സിനിമാ വ്യവസായത്തിനും ആളൊഴിഞ്ഞ പ്രദർശനശാലകൾക്കും പുതുജീവൻ നൽകുകയും  പുതുതലമുറയെ അനന്തമായ സിനിമാ ലോകത്തിന്റെ വാതായനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടു പോകുവാനും ഇതുപോലെയുള്ള മലയാള ചരിത്ര സിനിമകൾ ഇനിയും  ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. പടയോട്ടത്തിനും മുകളിൽ മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമെന്ന നിലയിൽ ലോകമെമ്പാടും വിവിധ ഭാഷകളിൽ ഇറങ്ങിയ മരയ്ക്കാറിനെ വിജയിപ്പിക്കേണ്ടത് ഓരോ മലയാളിയുടേയും കടമയായിക്കണ്ടില്ലെങ്കിൽ ഇനിയൊരു ബ്രഹ്മാണ്ഡ ചിത്രം മലയാളസിനിമാ പ്രേമികൾക്കു  നൽകാനള്ള ആത്മ വിശ്വാസം ഒരു നിർമ്മാതാവിനുമുണ്ടാവില്ല എന്ന സത്യം മറക്കരുത്. ’–സോഹൻ റോയി പറഞ്ഞു.

ADVERTISEMENT

ചിത്രത്തിനെതിരെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിലർ നെഗറ്റീവ് കമന്റുകൾ എഴുതിയതിനെതിരെ ഡോ.സോഹൻ റോയി അണുകവിതയും എഴുതിയിട്ടുണ്ട് . ആനുകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളിൽ സോഹൻ റോയ് ഇതിനുമുൻപും കവിത എഴുതിയിട്ടുണ്ട്. മികച്ച സ്വീകരണമാണ്  കവിതകൾക്ക് ലഭിക്കുന്നത്. ഈ കവിതയ്ക്കും സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ ലഭിച്ചു.