മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കര്‍ നോമിനേഷനിലുള്ള പരിഗണന പട്ടികയില്‍. ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് മരയ്ക്കാറിന്റെ പേരും ഉള്ളത്. മരയ്ക്കാർ, ജയ് ഭീം എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കര്‍ നോമിനേഷനിലുള്ള പരിഗണന പട്ടികയില്‍.  ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് മരയ്ക്കാറിന്റെ പേരും ഉള്ളത്. മരയ്ക്കാർ, ജയ് ഭീം എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ മത്സരപ്പട്ടികയിൽ ഇടം േനടിയത്. ഫെബ്രുവരി എട്ടിനാണ് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കുന്നത്.

ADVERTISEMENT

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ‘മരക്കാർ’ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. പ്രിയദർശന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ്.  ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നായിരുന്നു നിർമാണം. മോഹൻലാൽ,കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാരിയർ, തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിയ്ക്കുന്നത്.

ADVERTISEMENT

റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്. 

ADVERTISEMENT

ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും റാമോജി ഫിലിം സിറ്റിയിലാണ് നടന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ വിദേശത്താണ് നടന്നത്. പ്രമുഖ ഓസ്കർ കൺസൾട്ടേഷൻ സ്ഥാപനമായ കൊച്ചിയിലെ പ്രോജക്ട്  ഇൻഡിവുഡിന്റെ നേതൃത്വത്തിലാണ് ചിത്രം ഓസ്കറിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.