കുഞ്ഞു മിന്നൽമുരളി ഇനി ബോളിവുഡിലേക്ക്, മനോജ് ബാജ്പേയ്യുടെ സഹതാരം
ജൂനിയർ ‘മിന്നൽമുരളി’ ഇനി മനോജ് ബാജ്പേയുടെ ‘മകൻ’. ജെയ്സൺ ‘മിന്നൽമുരളി’യാവുന്നതിനുമുൻപുള്ള കുഞ്ഞുജെയ്സണെ ഓർമയുണ്ടോ? നാടകവേദിയിൽ പടർന്ന തീയിൽ വെന്തെരിയുന്ന തന്റെ പിതാവിന്റെ സ്വപ്നമായിരുന്ന ‘മിന്നൽമുരളി’യെന്ന കഥാപാത്രം കുഞ്ഞു ജെയ്സന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. പിന്നീട് തനിക്ക് അമാനുഷിക ശക്തികൾ

ജൂനിയർ ‘മിന്നൽമുരളി’ ഇനി മനോജ് ബാജ്പേയുടെ ‘മകൻ’. ജെയ്സൺ ‘മിന്നൽമുരളി’യാവുന്നതിനുമുൻപുള്ള കുഞ്ഞുജെയ്സണെ ഓർമയുണ്ടോ? നാടകവേദിയിൽ പടർന്ന തീയിൽ വെന്തെരിയുന്ന തന്റെ പിതാവിന്റെ സ്വപ്നമായിരുന്ന ‘മിന്നൽമുരളി’യെന്ന കഥാപാത്രം കുഞ്ഞു ജെയ്സന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. പിന്നീട് തനിക്ക് അമാനുഷിക ശക്തികൾ ലഭിച്ചപ്പോൾ ‘മിന്നൽമുരളി’യെന്ന പേര് ജെയ്സൺ സ്വീകരിക്കാൻ കാരണം കുട്ടിക്കാലത്തെ ആ ഓർമയാണ്.
മലയാളത്തിലെ ആദ്യ സൂപ്പർഹിറോ ചിത്രമായ ‘മിന്നൽമുരളി’യിലെ ആ ‘ജൂനിയർ മിന്നൽമുരളി’ ഇതാ കോഴിക്കോട് വണ്ടിപ്പേട്ടയിലെ വീട്ടിലുണ്ട്. തിരക്കോടു തിരക്കാണ് ഈ കുഞ്ഞുതാരത്തിന്. മലയാളത്തിൽനിന്ന് നേരെ പോയി നമ്മുടെ ‘കുഞ്ഞുമിന്നൽമുരളി’ അഭിനയിച്ചത് ഹിന്ദി സിനിമയിലാണ്.
നടക്കാവ് വണ്ടിപ്പേട്ട പൂക്കോട്ട് ഹൗസിൽ സഹീർ പൂക്കോട്ടിന്റെയും റോഷ്ന പുതുശ്ശേരിയുടെയും മകനായ എട്ടുവയസ്സുകാരൻ അവാൻ പൂക്കോട്ടാണ് മലയാളികളുടെ പ്രിയപ്പെട്ട ‘കുഞ്ഞുമിന്നൽമുരളി’യായത്. പാറോപ്പടി സിൽവർ ഹിൽസ് എച്ച്എസ്സിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് അവാൻ. അവാന്റെ സഹോദരൻ അമൻറോഷൻ പൂക്കോട്ട് ബിടെക് വിദ്യാർഥിയാണ്.
∙ മിന്നൽ അവാൻ
ദുബായിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുകയാണ്സഹീർ പൂക്കോട്ട്. ദുബായിൽ കെജി വിദ്യാർഥിയായിരിക്കെത്തന്നെ പരിപാടികളിൽ അവതാരകാനായി തിളങ്ങിയ കഥയും അവാൻ പൂക്കോട്ടിനുണ്ട്. അക്കാലത്താണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന സിനിമയിൽ ഒരു ചെറിയ വേഷം അവാനെ തേടിയെത്തിയിരുന്നു. ഇടവേളബാബുവിന്റെ മകനായാണ് അവാൻ ഈ ചിത്രത്തിലെത്തിയത്.
നാട്ടിലെ സ്കൂളുകളിൽ കലാകാരൻമാരായ കുട്ടികൾക്ക് ലഭിക്കുന്ന പിന്തുണയും അവസരങ്ങളും തിരിച്ചറിഞ്ഞാണ് സഹീറും റോഷ്നയും അവാനെ കോഴിക്കോട്ടെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. സിനിമയിൽ അഭിനയിക്കാനും മറ്റുമായി ഏറ്റവുമധികം പിന്തുണ നൽകുന്നതും സ്കൂളിലെ അധ്യാപകരും മാനേജ്മെന്റുമാണ്.
ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയ്ക്കു ശേഷം ബ്രിട്ടാനിയ മിൽക് ബിക്സിന്റെ പരസ്യത്തിൽ അഭിനയിച്ചു. ഇതിനുശേഷമാണ് മിന്നൽമുരളിയിലേക്കുള്ള ക്ഷണം വന്നത്. യൂട്യൂബിൽ അവാന്റെ വിഡിയോകൾ കണ്ട ബേസിൽ ആദ്യകാഴ്ചയിൽത്തന്നെ അവാനെ കുഞ്ഞുജെയ്സനായി ഉറപ്പിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റിൽ അവാനെ ചിരിപ്പിക്കുന്ന ബേസിൽ ജോസഫിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സിനിമ ഹിറ്റായതോടെ അവാന് തിരക്കോടുതിരക്കാണ്.
∙ഇനി ബോളിവുഡ് താരം
മിന്നൽമുരളിക്കു തൊട്ടുപിറകെ അവാനെത്തേടിയെത്തിയത് ഗംഭീര ഓഫറാണ്. ‘പഹാഡോം മേം’ എന്ന സിനിമയിലാണ് അവാൻ ഇപ്പോൾ അഭിനയിച്ചുകഴിഞ്ഞത്. ഹിന്ദി സിനിമയിൽ നാച്വറൽ അഭിനയത്തിലൂടെ ഏറ്റവുംമികച്ച നടനായി മാറിയ മനോജ് ബാജ്പേയുടെ കൂടെ അഭിനയിക്കാനുള്ള അവസരമാണ് അവാനെ തേടിയെത്തിയത്. ‘ഫാമിലി മാൻ’ വെബ്സീരീസിലൂടെ ലോകമാകെ ആരാധകരുള്ള താരമാണ് മനോജ്ബാജ്പേയ്.
മുംബൈയിൽ നടന്ന ഓഡിഷനിൽ ഹിന്ദിക്കാരായ ഇരുനൂറോളം കുട്ടികളെ പിന്നിലാക്കിയാണ് മിന്നുംപ്രകടനത്തിലൂടെ അവാൻ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിഥി എന്ന കന്നഡ ചിത്രത്തിലൂടെ ദേശീയപുരസ്കാരം നേടിയ സംവിധായകൻ റാംറെഡ്ഡിയുടെ സിനിമയാണ് പഹാഡോം മേം.
ഉത്തരാഖണ്ഡിലെ ഒരു കുഗ്രാമത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. മനോജ് ബാജ്പേയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ അവർക്കൊപ്പമായിരുന്നു രണ്ടുമാസത്തോളം അവാനും താമസിച്ചത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും നിർദേശങ്ങൾ സ്വീകരിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായാണ് അവാനും കുടുംബവും കരുതുന്നത്.
കൈനിറയെ പരിപാടികളും അവസരങ്ങളുമായി അവാൻ പൂക്കോട്ട് മിന്നുംതാരമായി മാറുമ്പോൾ കോഴിക്കോട്ടുകാർ അഭിമാനത്തോടെ പറയുന്നു. ‘ഇവനാണ് ഞങ്ങളുടെ മിന്നുംമുരളി!’