‘ലാലേട്ടൻ ആറാടുകയാണ്’...സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം തന്നെ സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’. കക്ഷിയുടെ ട്രോൾ വിഡിയോ ലക്ഷവും പത്ത് ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിനായിരുന്നു മലയാളികളുടെ ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലാലേട്ടൻ ആറാടുകയാണ്’... സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’. കക്ഷിയുടെ ട്രോൾ വിഡിയോ ലക്ഷവും പത്തു ലക്ഷവും കടന്നപ്പോൾ ഇതാരാണെന്നറിയാനായിരുന്നു മലയാളികൾക്ക് ആകാംക്ഷ. സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. എൻജിനീയർ ആയ സന്തോഷ് ഇപ്പോൾ എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.

‘നാലു വയസ്സു മുതൽ മോഹൻലാൽ ഫാൻ ആണ്. മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മദ്യപാനം പോലെ ഒരു ദുശ്ശീലവും ഇല്ല. ആറാട്ട് ‘കഴിഞ്ഞുള്ള’ എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ്. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്.’– സന്തോഷ് വർക്കി പറയുന്നു.

ADVERTISEMENT

‘ട്രോളുകൾ എല്ലാം കണ്ടു. തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത്. വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ. മിക്കതും കണ്ടു. വളരെ നന്നായിട്ടുണ്ട്.’–സന്തോഷ് പറയുന്നു.