എന്റെ ഏറ്റവും അടുത്ത മിത്രമായിരുന്ന കൊച്ചിൻ ഹനീഫ ഓർമയായിട്ട് വർഷങ്ങൾ പലതു കടന്നുപോയിരിക്കുന്നു. മരണം ക്രൂരനായ ഒരു വേട്ടക്കാരനെപ്പോലെ കടന്നു വന്നാണ് എന്റെ ആത്മമിത്രത്തെ തട്ടിക്കൊണ്ടു പോയത്. മരണം അനിവാര്യമായ ഒരു സത്യമാണെന്ന് പറയാമെങ്കിലും ഹനീഫയെപ്പോലുള്ള നന്മമരങ്ങളെയൊന്നും അകാലത്തിൽ നിയതിയുടെ

എന്റെ ഏറ്റവും അടുത്ത മിത്രമായിരുന്ന കൊച്ചിൻ ഹനീഫ ഓർമയായിട്ട് വർഷങ്ങൾ പലതു കടന്നുപോയിരിക്കുന്നു. മരണം ക്രൂരനായ ഒരു വേട്ടക്കാരനെപ്പോലെ കടന്നു വന്നാണ് എന്റെ ആത്മമിത്രത്തെ തട്ടിക്കൊണ്ടു പോയത്. മരണം അനിവാര്യമായ ഒരു സത്യമാണെന്ന് പറയാമെങ്കിലും ഹനീഫയെപ്പോലുള്ള നന്മമരങ്ങളെയൊന്നും അകാലത്തിൽ നിയതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ഏറ്റവും അടുത്ത മിത്രമായിരുന്ന കൊച്ചിൻ ഹനീഫ ഓർമയായിട്ട് വർഷങ്ങൾ പലതു കടന്നുപോയിരിക്കുന്നു. മരണം ക്രൂരനായ ഒരു വേട്ടക്കാരനെപ്പോലെ കടന്നു വന്നാണ് എന്റെ ആത്മമിത്രത്തെ തട്ടിക്കൊണ്ടു പോയത്. മരണം അനിവാര്യമായ ഒരു സത്യമാണെന്ന് പറയാമെങ്കിലും ഹനീഫയെപ്പോലുള്ള നന്മമരങ്ങളെയൊന്നും അകാലത്തിൽ നിയതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ ഏറ്റവും അടുത്ത മിത്രമായിരുന്ന കൊച്ചിൻ ഹനീഫ ഓർമയായിട്ട് വർഷങ്ങൾ പലതു കടന്നുപോയിരിക്കുന്നു. മരണം ക്രൂരനായ ഒരു വേട്ടക്കാരനെപ്പോലെ കടന്നു വന്നാണ് എന്റെ ആത്മമിത്രത്തെ തട്ടിക്കൊണ്ടു പോയത്. മരണം അനിവാര്യമായ ഒരു സത്യമാണെന്ന് പറയാമെങ്കിലും ഹനീഫയെപ്പോലുള്ള നന്മമരങ്ങളെയൊന്നും അകാലത്തിൽ നിയതിയുടെ കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകരുതായിരുന്നു.

യൗവനാരംഭം മുതലേയുള്ള സൗഹൃദമാണ് ഞാനും ഹനീഫയും തമ്മിലുണ്ടായിരുന്നത്‌. പിന്നെ ഞങ്ങൾ ഒരേ നാട്ടുകാരുമായിരുന്നു. ഞാൻ കലൂരും ഹനീഫ എറണാകുളം നോർത്തിലുമായിരുന്നു താമസിച്ചിരുന്നത്. കലൂരിൽനിന്ന് കാൽനടയായി ചെല്ലാനുള്ള ദൂരമേ ഹനീഫയുടെ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ. സിനിമാക്കാർ കൊച്ചിൻ ഹനീഫ എന്നു വിളിക്കുന്നതിനു മുൻപേ, മോണോ ആക്ടും മിമിക്രിയുമൊക്കെ കളിച്ചു നടക്കുന്ന കാലം മുതലേ ഹനീഫയിലെ കലാകാരനെ എനിക്കറിയാം.

ADVERTISEMENT

ഹനീഫയ്ക്ക് വളരെ ചെറുപ്പം മുതലേ സിനിമ വലിയ ഹരമായിരുന്നു. എല്ലാ സിനിമയും ഓടി നടന്നു കാണും. എറണാകുളം പത്മയിലും മേനകയിലും വച്ചാണ് പലപ്പോഴും ഞങ്ങൾ തമ്മിൽ കാണുന്നത്. ഞങ്ങൾ ചിത്രപൗർണമി സിനിമാ വാരിക തുടങ്ങിയപ്പോൾ മിക്ക വൈകുന്നേരങ്ങളിലും ഹനീഫയുടെ സ്കൂട്ടറിന്റെ ശബ്ദം ഓഫിസിനു മുന്നിൽ മുഴങ്ങും. ഞങ്ങളുടെ ഓഫിസിൽ വന്നാൽ ശിവാജി ഗണേശനെയും സത്യനെയും അനുകരിച്ചു കാണിക്കുക എന്നതാണ് ഹനീഫയുടെ സ്ഥിരം കലാപരിപാടി. ഒരുതരം മോണോ ആക്ടിങ് എന്നു വേണമെങ്കിൽ പറയാം. ശിവാജി ഗണേശന്റെ ഗർജിക്കുന്ന ശബ്ദം ഇത്രയും നന്നായിട്ട് ആരും അനുകരിച്ചു ഞാൻ കണ്ടിട്ടില്ല.

ഇതിനിടയിൽ ഞങ്ങൾ തമ്മിൽ ചെറുതായി പിണങ്ങാനും ഇടയായിട്ടുണ്ട്. കലൂരുള്ള പൊന്നൻ നെൽക്കുന്നശ്ശേരി എഴുതിയ ‘ജന്മം’ എന്ന നാടകമത്സരത്തിന്റെ ജഡ്ജസ്സായി എന്നെയും കിത്തോയെയുമായിരുന്നു സംഘാടകർ വിളിച്ചിരുന്നത്. അതിൽ റൗഡി വാസു എന്ന കഥാപാത്രമായി രംഗത്തു വരുന്നത് ഹനീഫയാണ്. ‘ജന്മം’ എവിടെയൊക്കെ മത്സരത്തിനു പോയിട്ടുണ്ടോ, ഒന്നുരണ്ടു സ്ഥലങ്ങളൊഴിച്ചു മറ്റെല്ലായിടത്തും ഹനീഫയെയാണ് െബസ്റ്റ് ആക്ടറായി തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ ഞങ്ങൾക്ക് ഹനീഫയെ മികച്ച നടനായി കാണാനായില്ല. ശിവാജി ഗണേശനെപ്പോലെ വല്ലാത്ത ഓവർ ആക്ടിങ്ങായിരുന്നു ഹനീഫയുടെ പ്രകടനത്തിൽ കണ്ടത്.

ഞങ്ങൾ അതിൽ അഭിനയിച്ച കെ.ജെ. ആന്റണിയെയാണ് മികച്ച നടനായി പ്രഖ്യാപിച്ചത്. വളരെ മിതത്വമുള്ള അഭിനയശൈലി കൊണ്ട് കഥാപാത്രമായി ജീവിക്കുകയായിരുന്നു ആന്റണി. അത് ഹനീഫയ്ക്കു വല്ലാത്ത ഷോക്കായിരുന്നു. ഞങ്ങൾ ഇത്രയും അടുത്ത സുഹൃത്തുക്കളായിട്ടും ഹനീഫയെ പരിഗണിക്കാതിരുന്നത് മനഃപൂർവമാണെന്ന തെറ്റായ ചിന്ത ഹനീഫയിൽ കടന്നു കൂടുകയും ചെയ്തു. പിന്നെ കുറേ നാളത്തേക്ക് ഞങ്ങളെ കാണാൻ വരുകയോ ഫോൺ ചെയ്യുകയോ ഒന്നും ചെയ്യാതെ ഹനീഫ ഞങ്ങളിൽനിന്ന് അകലം പാലിച്ചു നടന്നിരുന്നു.

ഈ സമയങ്ങളിൽ ഏതോ ഒരു ദിവസം ഞാൻ ചിത്രകൗമുദി വാരികയുടെ സാരഥിയായ ഏയ്ഞ്ചൽ ജോർജ് ചേട്ടന്റെ ഓഫിസിൽ ഇരിക്കുകയായിരുന്നു. ഞാൻ സിനിമാവാരികകളിൽ എഴുതാൻ തുടങ്ങിയ കാലം മുതലുള്ള പരിചയമാണ് ജോർജ് ചേട്ടനുമായുള്ളത്. ഹനീഫയുമായിട്ടും ജോർജേട്ടനു വലിയ ആത്മബന്ധമാണുള്ളത്. അതൊരു ബ്ലഡ് റിലേഷന്റെ കഥയാണ്. ജോർജേട്ടന്റെ മകന് മാരകമായ ഒരു അസുഖം പിടിപെട്ടപ്പോൾ രക്തം നൽകി ജീവൻ രക്ഷിച്ചത് ഹനീഫയാണെന്നുള്ള ഫ്ലാഷ്ബാക്കാണ് അതിനു പിന്നിലുള്ളത്. മകന്റെ ബ്ലഡ് ഗ്രൂപ്പിലുള്ള ബ്ലഡ് കിട്ടാതെ ജോർജേട്ടൻ വല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ഒരു ദൈവദൂതനെപോലെ വന്ന് മകന് ബ്ലഡ് കൊടുത്തത് ഹനീഫയാണ്.

ADVERTISEMENT

ഞാനും ജോർജേട്ടനും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് ഹനീഫ അങ്ങോട്ടു കയറി വന്നത്. ഞാൻ ഇവിടെയുണ്ടാവുമെന്ന് ഹനീഫ ഒട്ടും പ്രതീക്ഷിച്ചതല്ല. എന്നെക്കണ്ട് ഹനീഫ പെട്ടെന്ന് ഒന്നു നിന്നു. അതുകണ്ട് ഞാൻ ഹനീഫയെ നോക്കി ചിരിച്ചെങ്കിലും കക്ഷി എനിക്ക് മുഖം തരാതെ അപരിചിതനെപ്പോലെ ഇരിക്കുന്നതു കണ്ട് ജോർജേട്ടൻ ചോദിച്ചു.
‘‘നിങ്ങൾ തമ്മിൽ പരിചയമില്ലേ?’’
‘‘പിന്നേ... ജോർജേട്ടനുമായുള്ള സൗഹൃദത്തിനു മുൻപേ തന്നെ ഞങ്ങൾ ഫ്രണ്ട്സാണ്. എന്നാലിപ്പോൾ ഹനീഫ എന്നോടു പിണക്കത്തിലാണ്.’’ ഞാൻ പറഞ്ഞു.
‘‘പിണക്കമോ’’ ജോർജേട്ടൻ അദ്ഭുതത്തോടെ ഞങ്ങളെ നോക്കി.
‌പിന്നെ പിണങ്ങാനുണ്ടായ കാരണം തിരക്കിയപ്പോൾ ഞാനതിന്റെ പൂർണ ചിത്രം ജോർജ് ചേട്ടന്റെ മുന്നിൽ നിരത്തി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജോർജ് ചേട്ടൻ വളരെ കൂളായിട്ട് പറഞ്ഞു.
‘‘ഇതാണോ കാര്യം. ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കേണ്ടേ. ഹനീഫ, താൻ സ്ഥിരമായി ശിവാജി ഗണേശനെ അനുകരിച്ചു നടക്കുന്നതു കൊണ്ട് അദ്ദേഹത്തിന്റെ പ്രേതം കടന്നു കൂടിയതു കൊണ്ടല്ലേ ബെസ്റ്റ് ആക്ടറായി പരിഗണിക്കാതിരുന്നത്. വിമർശനം ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. എന്നാലേ തെറ്റുകളും കുറവുകളും മനസ്സിലാക്കി അത് പരിഹരിക്കാനാവൂ. അതുകൊണ്ട് ഇങ്ങനെയുള്ള പിണക്കങ്ങളൊക്കെ അവസാനിപ്പിച്ച് നിങ്ങൾ നല്ല ഫ്രണ്ട്സായി മുന്നോട്ടു പോകണം.’’

ജോർജ് ചേട്ടന്റെ ഉപദേശത്തിനു മുന്നിൽ ഹനീഫയ്ക്ക് എന്നോടുള്ള എല്ലാ പിണക്കങ്ങളും ഉരുകിയൊലിച്ചു പോവുകയായിരുന്നു.

പിന്നീട് ജോർജ് ചേട്ടൻ ഏയ്ഞ്ചൽ ഫിലിംസ് എന്ന ചലച്ചിത്ര വിതരണ കമ്പനി തുടങ്ങിയപ്പോൾ ഒന്നുരണ്ടു ചിത്രങ്ങളിൽ ഹനീഫയ്ക്ക് ചെറിയ വേഷങ്ങളിൽ അഭിനിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ജോർജ് ചേട്ടൻ ആദ്യമായി നിർമാതാവായപ്പോൾ ജോഷി സംവിധാനം ചെയ്ത ‘ഇണക്കിളി’യുടെ കഥാകാരനായും അഭിനേതാവായും ഹനീഫയ്ക്ക് അവസരം കൊടുത്തു.

ഒരു സിനിമാ കഥാകാരനായെങ്കിലും ഹനീഫയുടെ മനസ്സു നിറയെ അഭിനയമോഹമായിരുന്നു. സത്യനെയും ശിവാജിഗണേശനെയും പോലെ വലിയൊരു നടനായി എംജി റോഡിലൂടെ സ്കൂട്ടറിൽ ചെത്തി നടക്കണമെന്ന മോഹം ഹനീഫയെ വിടാതെ പിടികൂടിയിരുന്നു. അവസാനം ആ മോഹത്തിന് സാക്ഷാത്ക്കാരമുണ്ടായത് ജേസി തിരക്കഥ എഴുതിയ ‘അഴിമുഖ’മെന്ന ചിത്രത്തിൽ ഒരു മച്ചുവക്കാരന്റെ വേഷത്തിലൂടെയാണ്. തുടർന്ന് റാഗിങ്, രാത്രി വണ്ടി തുടങ്ങിയ ചിത്രങ്ങളിലും അപ്രധാനമല്ലാത്ത വേഷങ്ങൾ കിട്ടി.

ADVERTISEMENT

ഇതിനിടെയാണ് മദ്രാസിൽ വച്ച് ശ്രീസായി പ്രൊഡക്‌ഷൻസിന്റെ കോഓർഡിനേറ്ററായ സാരഥി എന്ന ചെറുപ്പക്കാരനുമായി ഹനീഫ പരിചയപ്പെടുന്നത്. നല്ലൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നത്. അവർ രണ്ടു പേരും കൂടി മദ്രാസ് മൗണ്ട് റോഡിലുള്ള മിക്ക തിയറ്ററുകളിലും പോയി തമിഴ്, ഹിന്ദി, ഇംഗ്ലിഷ് സിനിമകൾ കണ്ട് പുതിയ പുതിയ കഥകൾക്ക് രൂപം കൊടുക്കാൻ തുടങ്ങി. അതോടെ ഹനീഫ ശ്രീസായ് പ്രൊഡക്‌ഷൻസിന്റെ സ്ഥിരം കഥാകാരനായി മാറുകയായിരുന്നു. തുടർന്ന് ഹനീഫ എറണാകുളത്തുനിന്നു താമസം മദ്രാസിലേക്കു മാറ്റി അവിടുത്തെ ഉമാ ലോഡ്ജിലെ കൊച്ചു മുറിയിലെ സ്ഥിരം താമസക്കാരനായി. അതോടെ പുതിയ സിനിമാ ബന്ധങ്ങൾ ഉണ്ടാകാൻ തുടങ്ങി. അങ്ങനെയാണ് ജോഷിയുമായുള്ള ചങ്ങാത്തമുണ്ടാകുന്നത്. ജോഷി അന്ന് ക്രോസ്ബെൽറ്റ് മണിയുടെ അസോഷ്യേറ്റാണ്. ഹനീഫയ്ക്ക് അപ്പോൾ എ.ബി. രാജിന്റെയും ശശികുമാറിന്റെയും ചിത്രങ്ങളിൽ വില്ലൻ വേഷം ചെയ്യാനുള്ള അവസരവും വന്നു ചേർന്നു.

ഞാൻ സിനിമയിലേക്കു വന്ന സമയത്ത് ഒരു ദിവസം മദ്രാസില്‍ ചെന്നപ്പോൾ ഹനീഫ എന്നോടു പറഞ്ഞു: ‘‘എടാ ഡെന്നീ ഈ വില്ലൻ വേഷം ചെയ്തു ചെയ്തു മടുത്തു. ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും വേഷമാണെങ്കിൽ കൊള്ളാം. ഇത് ജോസ്പ്രകാശിന്റെയും ബാലൻ കെ.നായരുടെയും പിണിയാളായി ‘എസ് ബോസ്’ എന്നു പറഞ്ഞു നിൽക്കുന്ന വില്ലൻ വേഷം ചെയ്തിട്ട് ഒരു കാര്യവുമില്ല. ഇനിയും കൊള്ളാവുന്ന വേഷം കിട്ടിയില്ലെങ്കിൽ നാട്ടിൽ പോയിട്ട് തിരക്കഥ എഴുതാനോ സംവിധാനം ചെയ്യാനോ നോക്കണം.’’

ഹനീഫയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. ഞാൻ ഓരോന്നും പറഞ്ഞ് അവനിൽ പ്രത്യാശ വളർത്തിയെങ്കിലും നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തിൽത്തന്നെയായിരുന്നു ഹനീഫ. അപ്പോഴാണ് ജോഷിക്ക് ‘ടൈഗർ സലിം’ എന്നൊരു സിനിമ ചെയ്യാനുള്ള അവസരം വന്നു വീണത്. ആ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമാണ് ജോഷി ഹനീഫയ്ക്കു കൊടുത്തത്. തുടർന്നു വന്ന ജോഷിയുടെ ‘മൂർഖനി’ലും കൊള്ളാവുന്ന ഒരു കഥാപാത്രമാണ് ഹനീഫയ്ക്ക് ലഭിച്ചത്. അതോടെ മദ്രാസ് വിട്ടു നാട്ടിലേക്കുള്ള പ്രയാണം ഹനീഫ ഉപേക്ഷിച്ചു. ജോഷി ചെയ്ത എവർഷൈന്റെ ‘ഇതിഹാസ’വും ‘ആരംഭ’വും വന്നതോടെ ഹനീഫയുടെ തലവര മാറാൻ തുടങ്ങി.

പിന്നീട് ജോഷിയും ഞാനും കൂടി ചെയ്ത ‘രക്തം’ എന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ ഹനീഫയ്ക്ക് ഒരു പോസിറ്റീവ് വേഷമാണ് ഞാൻ കൊടുത്തത്. നസീർ, മധു, സോമൻ, ശ്രീവിദ്യ, ബാലൻ കെ. നായർ, ചെമ്പരത്തി ശോഭന, മാള അരവിന്ദൻ തുടങ്ങിയ വലിയ താരനിരയുള്ള ഈ ചിത്രത്തിൽ പൊട്ടൻ നീലാണ്ടൻ എന്ന ആദ്യാവസാനം നിറഞ്ഞു നിന്നിരുന്ന കഥാപാത്രമാണ് ഹനീഫയിലെ അഭിനേതാവിനെ ഏറെ പ്രശസ്തനാക്കിയത്. ഞാനും ജോഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരുന്നു രക്തം. തുടർന്ന് ഞാൻ എഴുതിയ ‘ആ രാത്രി’യിലും ‘സന്ദർഭ’ത്തിലും പോസിറ്റീവ് റോളുകൾ തന്നെയാണ് ഹനീഫയ്ക്ക് നൽകിയത്

ഈ സമയത്താണ് ഒരു അനുഗ്രഹം പോലെ ദൈവത്തിന്റെ കരങ്ങൾ വന്ന് ഹനീഫയെ തഴുകിയത്. ശ്രീസായി പ്രൊഡക്‌ഷന്‍സിന്റെ ‘ആൺ കിളിയുടെ താരാട്ട്’ എന്ന ഒരു ചിത്രം ആദ്യമായി സംവിധാനം ചെയ്യാനുള്ള ഭാഗ്യം അങ്ങനെയാണ് ഹനീഫയ്ക്കുണ്ടായത്.

ആ ചിത്രം വിജയമായതോടെ ‘മൂന്നു മാസങ്ങൾക്കു മുൻ‍പ്’, ‘വീണ മീട്ടിയ വിലങ്ങുകൾ’ തുടങ്ങിയ ചിത്രങ്ങളുടെയും സംവിധാനചുമതല ഹനീഫയെ തേടി എത്തുകയായിരുന്നു. ഈ ചിത്രങ്ങളുടെയെല്ലാം നിർമാണസമയത്താണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുമായി അടുത്തിടപഴകാനുള്ള വഴിയൊരുങ്ങുന്നത്. ഹനീഫയുടെ സ്വഭാവഗുണം കൊണ്ട് കരുണാനിധിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറാനും ഹനീഫയ്ക്ക് കഴിഞ്ഞു. കരുണാനിധിയുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകാൻ ഭാഗ്യം സിദ്ധിച്ച ഏക മലയാള നടനും ഹനീഫ ആയിരുന്നു.

അങ്ങനെ കഥയെഴുത്തും സംവിധാനവുമൊക്കെയായി തിരക്കു പിടിച്ച ഓട്ടത്തിനിടയിലാണ് തമിഴ് സിനിമയിൽനിന്ന് അഭിനയിക്കാനുള്ള ഓഫറുകളും വരാൻ തുടങ്ങിയത്. പിന്നെ കുറേ നാളത്തേക്ക് സംവിധാനമൊക്കെ നിർത്തിവച്ച് തമിഴ് സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി.

ആ സമയത്താണ് സിബി മലയിൽ ലോഹിതദാസ് ടീമിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസിന്റെ ശിങ്കിടിയും ഭീരുവുമായ ഹൈദ്രോസ് ചട്ടമ്പിയുടെ വേഷം ചെയ്യാനായുള്ള വിളി വരുന്നത്. ആ ചിത്രത്തിലൂടെയാണ് ഹനീഫയ്ക്ക് ഹാസ്യനടനെന്ന പുതിയൊരു പരിവേഷമുണ്ടാകുന്നത്. പിന്നെ കുറേക്കാലം മലയാള സിനിമ ഹനീഫയുടെ പിറകെയായിരുന്നു.

ലോഹിതദാസുമായുണ്ടായ ചങ്ങാത്തതിലാണ് ജീവിതഗന്ധിയായ നല്ലൊരു സിനിമ ചെയ്യണമെന്നുള്ള മോഹം ഉദിക്കുന്നത്. അതാണ് ലോഹിയുടെ തിരക്കഥയിൽ വിരിഞ്ഞ ‘വാത്സല്യം’. അതില്‍ മമ്മൂട്ടി ചെയ്ത മേലേടത്ത് രാഘവൻ നായർ ഹനീഫയുടെ ജീവിതാനുഭവങ്ങൾ സ്വാംശീകരിച്ചുണ്ടാക്കിയ ഒരു കഥാപാത്രമായിരുന്നു. ആ ചിത്രം കലാപരവും സാമ്പത്തികപരവുമായി വലിയൊരു വിജയമായിരുന്നു.

ഇതിനിടയിലാണ് ഹനീഫയുെട വിവാഹം നടക്കുന്നത്. ആ ദാമ്പത്യത്തിൽ ഇരട്ടക്കുട്ടികളായ രണ്ടു പൊന്നോമനകളും ഉണ്ടായി. അങ്ങനെ വളരെ സന്തോഷത്തിലും സംതൃപ്തിയിലും കഴിയുമ്പോഴാണ് ഹനീഫ പെട്ടെന്ന് രോഗബാധിതനായി മദ്രാസിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നത്. ആദ്യമൊന്നും ആശുപത്രി വാസം ആരെയും അറിയിക്കാതെ നോക്കിയെങ്കിലും രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴാണ് സിനിമാലോകം അറി‍ഞ്ഞത്. കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്. പക്ഷേ ദിവസങ്ങൾ ചിലതു കഴിഞ്ഞപ്പോൾ കേട്ടത് മാരകമായ ഒരു അസുഖത്തിന്റെ ആരംഭലക്ഷണങ്ങളായിരുന്നു. ഞാനിതറിഞ്ഞ ഉടനെ ഹനീഫയെ ഫോണിൽ വിളിച്ചു. ഫോണെടുത്തത് ഭാര്യയായിരുന്നു. ഞാനാണെന്നറിഞ്ഞപ്പോൾ ഹനീഫ ഫോൺ വാങ്ങി ദീനസ്വരത്തിൽ പറഞ്ഞു: ‘‘എടാ ഡെന്നീ, എനിക്കൊന്നുമില്ലെടാ മാധ്യമ പ്രവർത്തകരെല്ലാവരും കൂടി ഉണ്ടാക്കിയ ഒരസുഖമാണ് എന്റേത്. നീ ഇങ്ങോട്ടൊന്നും വരണ്ട. അടുത്തയാഴ്ച ഞാൻ എറണാകുളത്തു വരും അപ്പോൾ നീ വന്നാൽ മതി.’’

അതുകേട്ട് ഞാൻ ഫോണ്‍ വച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും ഹനീഫ ഡിസ്ചാർജായില്ല. പിന്നെ നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ദുഃഖവാർത്തയാണ് ഞാൻ കേട്ടത്. ഹനീഫ പോയി. വാത്സല്യത്തിെല രാഘവൻ നായരെപ്പോലെ കുടുംബത്തിനും സഹോദരങ്ങൾക്കും വേണ്ടി ജീവിച്ച ഹനീഫ അകലങ്ങളിലെ ഏകാന്തതയിൽ ലയിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ അൽപനേരം മരവിച്ചിരുന്നു പോയി.

2006-ൽ എന്റെ കാലു മുറിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുദിവസം ഹനീഫ എന്നെ കാണാൻ വന്നു. ഹനീഫയെ കണ്ടപ്പോൾ ആകെ പരീക്ഷീണനായിട്ടാണ് എനിക്ക് തോന്നിയത്. ഹനീഫയുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മരണവും അറിഞ്ഞുകൊണ്ടാണ് എന്റെ മുറിയിലേക്ക് കയറി വന്നിരിക്കുന്നത്. സൗഹൃദത്തിന് വലിയ വില കൊടുക്കുന്ന ആളായതുകൊണ്ടു കൂട്ടുകാരന്റെ വേർപാടിന്റെ അലകൾ ഹനീഫയുടെ മുഖത്തുണ്ടായിരുന്നു. പിന്നെ സ്വയം സമാധാനിച്ചുകൊണ്ട് അന്ന് ഹനീഫ പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ എന്റെ ഓർമ്മയിൽ വരുന്നത്.
‘‘നമ്മുടെ ജീവിതം നമ്മുടെ കയ്യിലൊന്നുമല്ലെടാ, പടച്ചോൻ വിളിച്ചാൽ പോകാതിരിക്കാനാവില്ലല്ലോ. പിന്നെ മരണത്തിനു കൊണ്ടു പോകാനാകാത്ത ഒന്നേയുള്ളൂ, മറ്റൊരാളിന്റെ മനസ്സില്‍ നമ്മൾ നൽകുന്ന നിറപുഞ്ചിരി.’’

(തുടരും)

Show comments