സ്‌റ്റൈലിഷ് ലുക്കിൽ കാവ്യ മാധവന്‍; ഏറ്റവും പുതിയ ചിത്രം
Mail This Article
കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെന്നൈ നെയിൽ ആർടിസ്ട്രി സലൂൺ സന്ദർശിച്ചതിന്റെ ചിത്രം കാവ്യ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഫാന്‍സ് പേജുകളിലൂടെ പ്രചരിച്ച സ്‌റ്റൈലിഷ് ലുക്കിലുള്ള കാവ്യയുടെ പുതിയ ചിത്രം ആരാധകരും ഏറ്റെടുക്കുകയാണ്.
കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് പതിവ് ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാവ്യയെ കാണാം. കാവ്യ മെലിഞ്ഞു കൂടുതൽ സുന്ദരിയായെന്നും അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ ഈ ലുക്കിനു പിന്നിലെന്നുമാണ് ആരാധകരുടെ സംശയം. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇതിനിടെയാണ് സ്‌റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നത്.
2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.