ADVERTISEMENT

മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയത്തിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ആശ ശരത്. ഒക്ടോബർ 23നായിരുന്നു ഉത്തരയുടെയും ആദിത്യയുടെയും വിവാഹനിശ്ചയം.

asha-sarath-daughter-engagement2
asha-sarath-daughter-engagement5
asha-sarath-daughter-engagement2211
uthara-keerthana

 

asha-sarath-daughter-engagement222
asha-sarath-daughter-engagement22
asha-sarath-daughter-engagement10
asha-sarath-daughter-engagement3

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ നിരവധി ആളുകൾ പങ്കെടുത്തു. ആശ ശരത്–ശരത് ദമ്പതികളുടെ മൂത്ത മകളാണ് ഉത്തര. എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി കഴിഞ്ഞ ഉത്തര മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’യിൽ ആശ ശരത്തിനൊപ്പം അഭിനയരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

asha-sarath-daughter-engagement221
asha-sarath-daughter-engagement1
asha-sarath-daughter-engagement32
asha-sarath-daughter-engagement111

 

asha-sarath-daughter-engagement21
asha-sarath-daughter-engagement-main-2
asha-sarath-daughter-engagement12
asha-sarath-daughter-engagement211
asha-sarath-daughter-engagement8
asha-sarath-daughter-engagement332

പങ്കു എന്നാണ് ഉത്തരയെ വീട്ടിൽ വിളിക്കുന്നത്. ‘‘പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു.  എന്റെ പങ്കു ചിറകുകൾ വിടർത്തി പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു. അവളുടെ വിവാഹ നിശ്ചയത്തിന്റെ ഈ സന്തോഷകരമായ നിമിഷം ഞാൻ എന്റെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു.’’–വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ആശ ശരത് കുറിച്ചു.

 

മുംബൈ സ്വദേശികളായ സച്ചിൻ മേനോന്റെയും അനിത മേനോന്റെയും മകനാണ് ആദിത്യ. എൽഎൽബി, സിഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ കെ.പി.എം.ജിയിൽ ജോലി ചെയ്യുന്നു. അനിരുദ്ധ് എന്നൊരു സഹോദരൻ കൂടി ആദിത്യനുണ്ട്. അടുത്ത വർഷം മാർച്ച് 18 നാണു വിവാഹം.

 

കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com