തല്ലുമാല ഞാൻ 4 തവണ കണ്ടു: ലോകേഷ് കനകരാജ്
2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയായിരുന്നുവെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘‘മലയാള ചിത്രമായ തല്ലുമാല ഞാൻ 3-4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു

2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തല്ലുമാലയായിരുന്നുവെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചാറ്റിൽ സംസാരിക്കുന്നതിനിടയിലാണ് ലോകേഷ് തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘‘മലയാള ചിത്രമായ തല്ലുമാല ഞാൻ 3-4 തവണ കണ്ടു. ഒരോ ഷോട്ടും കണ്ടപ്പോൾ ഇതെനിക്കു സംവിധാനം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി.’’– ലോകേഷ് പറഞ്ഞു. 2022 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് ഏതായിരുന്നു എന്ന അവതരാകയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ലോകേഷ് രാജമൗലി തന്റെ ഇഷ്ട ചിത്രമായി ജനഗണമനയും വിക്രവും പറഞ്ഞപ്പോൾ ഗൗതം മേനോൻ പറഞ്ഞത് തിരുചിത്രമ്പലമാണ്. കമൽ ഹാസൻ, പൃഥ്വിരാജ്, സ്വപ്ന ദത്ത് എന്നിവർ കാന്താരയാണ് തിരഞ്ഞെടുത്തത്.
കമൽ ഹാസൻ,എസ്.എസ്. രാജമൗലി, ഗൗതം വാസുദേവ് മേനോൻ, ലോകേഷ് കനകരാജ്, പൃഥ്വിരാജ് സുകുമാരൻ, സ്വപ്‌ന ദത്ത് എന്നിവരാണ് റൗണ്ട് ടേബിൾ ചാറ്റിൽ പങ്കെടുത്തത്. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ, ഇന്ത്യൻ സിനിമയുടെ ഭാവി തുടങ്ങി ഒരുപാട് വിഷയങ്ങൾ ചർച്ചയിൽ ഉടനീളം സംസാരിക്കുകയുണ്ടായി.
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാല സംവിധാനം ചെയ്തത് ഖാലിദ് റഹ്മാനാണ്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിർമിച്ച ചിത്രം ഓഗസ്റ്റ് 12 നാണ് റിലീസിനെത്തിയത്.