അഭിനേതാക്കൾക്ക് പുറമേ സാങ്കേതിക വിദഗ്ധരെയും തേടി മനോഹരനും ജാനകിയും
Mail This Article
ഫാസിൽ എന്ന ഹിറ്റ് മേക്കറേയും മോഹൻലാൽ എന്ന മഹാനടനെയും മലയാളത്തിനു സമ്മാനിച്ച, നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം പരിപൂർണമായും നവാഗതരായ സാങ്കേതിക വിദഗ്ധരെയും അഭിനേതാക്കളേയും അണിനിരത്തി ഒരു സിനിമ ഒരുങ്ങുന്നു. ജനതാ മോഷൻ പിക്ചേഴ്സ് നിർമ്മിച്ച് തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന മനോഹരനും ജാനകിയും.
സിനിമയിലേക്ക് അഭിനേതാക്കളേയും പ്രധാന സാങ്കേതിക വിദഗ്ധരെയും( എഡിറ്റർ, സംഗീത സംവിധായകൻ, കലാസംവിധായകൻ, സഹസംവിധായകർ ...) തേടിയുള്ള ജനതയുടെ പരസ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഒരു നാടക വണ്ടിയുടെ യാത്രയിലൂടെ , അതിലെ മനുഷ്യരുടെ ജീവിതത്തിലൂടെ വെളിവാകുന്ന ഒരു സോഷ്യോ ത്രില്ലർ സിനിമയാണ് മനോഹരനും ജാനകിയും. ജൂലൈയിൽ ചിത്രീകരണമാരംഭിക്കുന്ന മനോഹരനും ജാനകിയും തികച്ചും നൂതനമായ ഒരു ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.