റിലീസിനു മുൻപേ 100 കോടി ലാഭം; കാണട്ടെ ബോളിവുഡ്, വാരിശ്- തുനിവ് യുദ്ധം: പൊങ്കൽ തിമിർപ്പ്!
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!
അജിത് – വിജയ്, ബാലകൃഷ്ണ – ചിരഞ്ജീവി... താര യുദ്ധമാണു തമിഴ് വെള്ളിത്തിരയിൽ; തെലുങ്കിലും! തമിഴകത്തു പൊങ്കൽ ആഘോഷങ്ങളുടെ അത്യാഘോഷം. തെലുങ്കുനാട്ടിൽ മകരസംക്രാന്തിയുടെ വിശേഷ നാളുകൾ. ജനങ്ങൾക്കാകട്ടെ, നീണ്ട അവധിക്കാലത്തിന്റെ ആഹ്ലാദം. അതിലേക്ക് ഒരു നുള്ളു മധുരം വിതറുകയാണു ചലച്ചിത്ര ലോകം. പൊങ്കൽ – മകരസംക്രാന്തി റിലീസുകളിലൂടെ തമിഴ് – തെലുങ്ക് ചലച്ചിത്ര വ്യവസായം വാരുന്നതു ശതകോടികൾ. ചലച്ചിത്ര വ്യവസായത്തിന് ഇതു കോടികൾ വാരുന്ന മഹോത്സവം! മലയാളികളാകട്ടെ, മലയാള ചിത്രങ്ങളേക്കാൾ, തമിഴ് റിലീസുകളിൽ കണ്ണു നടും കാലം.
∙ കോടികൾ എറിഞ്ഞ്
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! അത്രയും കാശുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് 20 മലയാള സിനിമ ചെയ്യാമായിരുന്നു എന്ന് ആരെങ്കിലും ആശിച്ചാൽ കുറ്റം പറയുക പ്രയാസം. 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. നിർമാണ കമ്പനികൾ എസ്.വെങ്കിടേശ്വര ക്രിയേഷൻസും പിവിപി സിനിമയും. ദിൽ രാജുവും സിരിഷുമാണു നിർമാതാക്കൾ. തമിഴ് ചിത്രമാണെങ്കിലും മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയാണു തിയറ്ററുകളിലെത്തിയത്. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ! ബേ വ്യൂ പ്രോജക്ട്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാനറിലുള്ള ചിത്രം നിർമിച്ചതു ബോണി കപൂർ.
∙ കോടികൾ വാരി
ഇത്രയേറെ കാശു പൊടിച്ച സിനിമകളുടെ ഗതിയെന്തായി എന്നറിയുക അതിലേറെ രസകരം. ജനുവരി 11 നു തിയറ്ററുകളിൽ എത്തും മുൻപേ വാരിസ് വാരിയത് ഏകദേശം 300 കോടി രൂപ. പ്രീ റിലീസ് ബിസിനസ്! അതായതു ചിത്രം തിയറ്ററുകളിലെത്തും മുൻപേ നിർമാതാക്കൾ േനടിയ ലാഭം 100 കോടി. ഈ കണക്കിനും സ്ഥിരീകരണമില്ലെങ്കിലും വിജയിന്റെ താര പരിവേഷം കണക്കിലെടുക്കുമ്പോൾ ശരിയാകാൻ സാധ്യതയേറെ. തുനിവും നേടിയതു ഗംഭീര പ്രീ റിലീസ് ബിസിനസ് തന്നെ. ഏകദേശം 200 കോടി രൂപ. എങ്കിലും, കൂടുതൽ നേട്ടം വാരിസിനു തന്നെ. പ്രീ റിലീസ് ബിസിനസ് നന്നായി എന്നതു കൊണ്ടു മാത്രം സിനിമകൾ ഹിറ്റാകണമെന്നില്ലല്ലോ? യഥാർഥ യുദ്ധം നടക്കുന്നതു തിയറ്ററുകളിൽ തന്നെ. പല ദേശക്കാരും ഭാഷക്കാരും സംസ്കാരിക വൈവിധ്യമുള്ള ജനത ഒന്നായി എത്തുന്ന ഇടങ്ങളിലൊന്നാണു തിയറ്ററുകൾ. അങ്കം അവിടെ നടക്കും, വിധി പ്രഖ്യാപനവും അവിടെ തന്നെ. പ്രേക്ഷകനാണു ജൂറി! ഏതു ലോകോത്തര സിനിമ വന്നാലും മുഴുവൻ പ്രേക്ഷകരെയും രസിപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ വിമർശനങ്ങൾക്കു സാധ്യതയേറെ. എങ്കിലും ഇരു ചിത്രങ്ങളും ബോക്സ് ഓഫിസിൽ ഓടിത്തിമിർക്കുകയാണെന്നാണു റിപ്പോർട്ടുകൾ.
മൂന്നേ മൂന്നു ദിവസം. തുനിവ് ആഗോള ബോക്സ് ഓഫിസിൽ നിന്നു വാരിക്കൂട്ടിയത് 100 കോടി രൂപയാണത്രെ. സിനിമയുടെ വിജയക്കണക്കുകൾക്കു പിന്നാലെ പായുന്ന ട്രേഡ് അനലിസ്റ്റുകളുടെ കണക്കാണിത്. തമിഴ്നാട്ടിൽ നിന്നു മാത്രം നേടിയത് 50 കോടി രൂപ. ബാക്കി ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും. വാരിസും 3 ദിവസം കൊണ്ട് 100 കോടി മറികടന്നുവെന്നാണു റിപ്പോർട്ടുകൾ. എന്നാൽ, തമിഴ്നാട്ടിൽ തുനിവിനാണു കൂടുതൽ കലക്‌ഷൻ എന്നും പറയപ്പെടുന്നു. വാരിസും 100 കോടി ക്ലബിൽ കടന്നതോടെ വിജയ് മറ്റൊരു നേട്ടം കൂടി എത്തിപ്പിടിച്ചു. ഇതിനകം, 100 കോടി ക്ലബിൽ ഇടം പിടിച്ചതു 10 വിജയ് ചിത്രങ്ങൾ!
∙ ആരാധക നെഞ്ചകങ്ങളിൽ ദളപതിയും തലയും
തുനിവ് കണ്ട ഒരു ആരാധകൻ സമൂഹ മാധ്യമത്തിൽ കുറിച്ചു: ‘‘എന്തൊരു ഡയലോഗ് പ്രസന്റേഷൻ! ആക്‌ഷൻ, 360 ഡിഗ്രി ആക്‌ഷൻ സീക്വൻസുകൾ. അജിത് സർ തോക്കുകൾ കൈകാര്യം ചെയ്യുന്നതു കാണുന്നതു തന്നെ എന്തൊരു സ്റ്റൈലിലാണ്! 3 പാട്ടുകളും ഗംഭീരം. ടിക്കറ്റിനു മുടക്കിയ കാശിന് ഇരട്ടി കിട്ടിയതു പോലെ. പിന്നെ, ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട നല്ലൊരു മെസേജുമുണ്ട്.’’ തുനിവ് 100 % അജിത് ചിത്രം തന്നെയെന്നതിനു വേറെന്തു സാക്ഷ്യം വേണം. പക്ഷേ, തല ആളിപ്പടരുന്ന ചിത്രത്തിൽ നായികയായി വേഷമിട്ട മഞ്ജു വാരിയരും കയ്യടി നേടുന്നു; ആക്‌ഷൻ രംഗങ്ങളിൽ ഉൾപ്പെടെ. സമുദ്രക്കനിയാണു കയ്യടി നേടിയ മറ്റൊരു താരം. തിരക്കഥാകൃത്തും സംവിധായകനുമായ എച്ച്. വിനോദിന്റെ വിജയം കൂടിയാണു തുനിവിന്റെ ബോക്സ് ഓഫിസ് പ്രകടനം.
ആരാധക മനസുകളിൽ അസാധ്യകാര്യങ്ങളുടെ തമ്പുരാനാണു വിജയ്. ഇമോഷണൽ ഫാമിലി ഡ്രാമ എന്ന വിശേഷണവുമായി തിയറ്ററുകളിലിറങ്ങിയ വാരിസ് വിജയ് ആരാധകരിൽ നിന്നു നേടിയതു ഹർഷാരവം. ആരാധകരിൽ ചിലർ കുറിച്ചതിങ്ങനെ: ‘‘വാരിസിനു തിരശീല വീഴുന്നതു പൂർണമായും കുടുംബ സിനിമയെന്ന വികാരം ഉണർത്തിയാണ്. നടനെന്ന നിലയിൽ വിജയിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. തമാന്റെ ബിജിഎമ്മും സംഗീതവും തകർപ്പൻ. ഡയറക്ടറെന്ന നിലയിൽ വംശിയുടെ വിജയം കൂടിയാണു വാരിസ്. അഭിനയത്തിൽ വിജയിന്റെ വൺ മാൻ ഷോ! കുടുംബങ്ങളെ തീർച്ചയായും ചിത്രം ആകർഷിക്കും.’’
∙ യുദ്ധം തിയറ്ററിനു പുറത്തും
അജിത്തും വിജയും തമ്മിലെന്ത്! സുഹൃത്തുക്കൾ അല്ലാതെന്ത്? കാര്യമൊക്കെ ശരിയാണെങ്കിലും ഫാൻസ് തമ്മിൽ ചിലപ്പോഴൊക്കെ ഒന്നുരസും; പ്രത്യേകിച്ചും രണ്ടു രാജാക്കൻമാരുടെ തിയറ്റർ പടയോട്ടം ഒരേ ദിവസം തുടങ്ങുമ്പോൾ! വാരിസ് – തുനിവ് പോരാട്ടം തിയറ്ററുകളിൽ നടക്കുമ്പോൾ ചെന്നൈയിൽ വിജയ് – അജിത് ആരാധകർ തമ്മിലും ചെറുതായി ഏറ്റുമുട്ടി. ചെന്നൈയിലെ ഒരു തിയറ്ററിനു വെളിയിൽ ഉന്തും തള്ളും പോസ്റ്റർ കീറലുമായാണ് ആരാധകർ സ്വന്തം സൂപ്പർതാരങ്ങളോടുള്ള ‘സ്നേഹം’ പ്രകടിപ്പിച്ചത്. പോസ്റ്ററും ബാനറുമെല്ലാം വലിച്ചു കീറാനും താഴെയിടാനും ശ്രമിക്കുന്നതിനിടെ ചില ആരാധകർ പോസ്റ്ററിനു തീയിടാനും ശ്രമിച്ചു. ചെന്നൈയിൽ മാത്രമല്ല, പല സ്ഥലങ്ങളും ആരാധകപ്പട ഏറ്റുമുട്ടിയപ്പോൾ പണി പതിവു പോലെ പൊലീസിന്. അല്ലറ ചില്ലറ വിരട്ടും ലാത്തിവീശലുമായി അതങ്ങനെ കഴിഞ്ഞു. ഫാൻസ് പോരാട്ടം തുടങ്ങിയിട്ടു കാലമേറെയായി. രജനി – കമൽമാരുടെ പ്രതാപകാലത്തു നിന്ന് അജിത്തും വിജയും യുവരാജാക്കൻമാരായി മാറിയതു മുതലുള്ള പോരാട്ടം. 13 തവണയാണ് അജിത് – വിജയ് ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തു കരുത്തു പരീക്ഷിച്ചത്. ബോക്സ് ഓഫിസ് ഹിറ്റുകളും തകർച്ചകളും മാറി മാറി വന്നുവെങ്കിലും ഫാൻസ് പോരിനു കുറവില്ല. നീണ്ട 9 വർഷത്തിനു ശേഷമാണ് വീണ്ടും ഇരുവരുടെയും ചിത്രങ്ങൾ ഏറ്റുമുട്ടുന്നത് എന്നതിനാൽ ഫാൻസ് പോരാട്ടവും തീ പാറുന്നതു സ്വാഭാവികം.
∙ തെലുങ്കിലും അങ്കം
ഒരിടത്ത് വാരിസ് – തുനിവ് യുദ്ധം നടക്കുമ്പോൾ തൊട്ടടുത്ത് മറ്റൊരു മഹായുദ്ധം കൂടി നടക്കുന്നുണ്ട്. തെലുങ്കിലെ സീനിയർ സൂപ്പർ താരങ്ങളായ ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യയും ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും തമ്മിൽ! വാരിസ് – തുനിവ് കഥയിൽ നിന്നു പല വ്യത്യാസങ്ങളുമുണ്ട് ഈ പോരാട്ടത്തിന്. ഒരേ ദിവസമല്ല, അടുത്തടുത്ത ദിവസങ്ങളിലാണു തെലുങ്കിൽ പോരാട്ടം ആരംഭിച്ചത്. ആദ്യമെത്തിയതു വീരസിംഹ റെഡ്ഡി. ആദ്യ ദിനം വാരിയത് 33.6 കോടി രൂപയെന്ന് അനൗദ്യോഗിക കണക്കുകൾ. ബാലയ്യയുടെ അതിമാനുഷ പ്രകടനങ്ങളിൽ ആരാധകർ അന്തം വിട്ടിരുന്ന റിലീസ് ദിനം. പക്ഷേ, അടുത്ത ദിവസം ചിരഞ്ജീവിയുടെ വാൾട്ടർ വീരയ്യ റിലീസ് ചെയ്തതോടെ പോരാട്ടം കടുത്തു. രണ്ടാം ദിനത്തിൽ വീരസിംഹ റെഡ്ഡി മങ്ങി, വാൾട്ടർ വീരയ്യ കത്തിക്കയറി. ആദ്യ ദിന നേട്ടം 30 കോടിയിലേറെ! വരും ദിവസങ്ങളിൽ പോരാട്ടം കനക്കുമെന്നുറപ്പ്. വിജയ് – അജിത് താരദ്വയത്തിനുള്ളത്ര ആരാധകർ ചിരഞ്ജീവി – ബാലകൃഷ്ണമാർക്കില്ലെങ്കിലും തെലുങ്കിൽ അവർ ഇന്നും മുൻനിരയിൽ തന്നെ. ലോകത്തിന്റെ പല കോണുകളിലുമുള്ള തെലുങ്കു വംശജർക്കും അവർ പ്രിയപ്പെട്ടവരായതിനാൽ ഡോളർ, പൗണ്ട്, യൂറോ കണക്കിലും കാശു വരും!
∙ വളർന്നു, ലോകമൊട്ടുക്ക്
പുലർച്ചെ ഒന്നിനു തുനിവിന്റെ ഫാൻസ് ഷോ കേരളത്തിൽ! പുലർച്ചെ മൂന്നിനു വിജയിന്റെ വാരിസ് അവതരിപ്പിച്ചതു മുംബൈയിലെ ആരാധകർക്കു മുന്നിൽ. കുറെ വർഷം മുൻപു തമിഴ്നാട്ടിൽ മാത്രം നടന്നിരുന്ന ഫാൻസ് ഷോകൾ ഇന്നു രാജ്യത്ത് എവിടെയും സാധാരണ കാഴ്ച. ബോളിവുഡിന്റെ അപ്രമാദിത്തം തകർത്തു തെന്നിന്ത്യൻ ചിത്രങ്ങൾ പാൻ ഇന്ത്യൻ ചിത്രങ്ങളായി മാറുന്ന പ്രവണത തുടരുകയാണ്. ഏതാനും വർഷം മുൻപു വരെ ഒരു തമിഴ് ചിത്രത്തിന്റെ ഫാൻസ് ഷോ നട്ടപ്പാതിരയ്ക്കു വടക്കേ ഇന്ത്യൻ നഗരങ്ങളിൽ അരങ്ങേറുക അത്ര സാധാരണമായിരുന്നില്ല. ഷങ്കർ ചിത്രങ്ങളിലൂടെ തുടങ്ങിവച്ച അശ്വമേധം തെലുങ്കിലെ രാജമൗലിയും കന്നഡയിലെ പ്രശാന്ത് നീലുമൊക്കെ ഏറ്റെടുത്തതോടെ ദക്ഷിണേന്ത്യൻ സിനിമ ഇന്ത്യൻ ഉപഭൂഖണ്ഡം പിടിച്ചു കഴിഞ്ഞു. ബാഹുബലിയും കെജിഎഫും വിക്രവും കാന്താരയുമൊക്കെ വാഴുന്ന വഴിയേയാണു വാരിസും തുനിവും കുതിക്കുന്നത്.
മുൻപ്, തമിഴ് സിനിമകൾക്കു തമിഴകം വിട്ടാൽ കുറച്ച് ആരാധകരെ കിട്ടിയിരുന്നതു തെലുങ്കിലും പിന്നെ കേരളത്തിലുമാണ്. ആഗോളതലത്തിൽ തമിഴ് വംശജരുള്ള രാജ്യങ്ങളിൽ സ്വാഭാവികമായും ആരാധകരുണ്ടായിരുന്നു. എന്നാൽ, ഒരേ സമയം വിവിധ ഭാഷകളിലേക്കു മൊഴി മാറിയെത്തിയതോടെ തമിഴ് ചിത്രങ്ങൾ ആസ്വദിക്കാനുള്ള ഭാഷാപരമായ കടമ്പകൾ നീങ്ങി. കഥകളുടെ മൗലികതയിലും മേക്കിങ് രീതിയിലുമൊക്കെ പുതിയ നിലവാര സൂചികകൾ സൃഷ്ടിക്കാൻ പുതുതലമുറ സംവിധായകർക്കു കഴിയുകയും ചെയ്തതോടെ ഭാഷാ, ദേശ പരിമിതികൾ ഇല്ലാതായി. തെലുങ്ക്, കന്നഡ ചിത്രങ്ങളും അതേ വഴി തന്നെ സ്വീകരിച്ചു പാൻ ഇന്ത്യനായി.
ക്ലൈമാക്സിലേക്കു വരുമ്പോൾ ആരാകും പൊങ്കൽ യുദ്ധത്തിലെ തമിഴ് വിജയി! വാരിസോ തുനിവോ? യുദ്ധം തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ തൽക്കാലം കാത്തിരിക്കാം. തെലുങ്കിൽ പക്ഷേ, തെല്ലു മേൽക്കൈ ചിരിഞ്ജീവി ചിത്രത്തിനാണെന്നു റിപ്പോർട്ടുകൾ. ആരു പണം വാരിയാലും നേട്ടം തെന്നിന്ത്യൻ സിനിമകളുടെ തലയെടുപ്പിനു തന്നെ. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് മാത്രമല്ലെന്ന ആവർത്തിച്ചുള്ള ഓർമിപ്പിക്കൽ!
English Summary: Pongal Specials; Vijay- Ajith clashing with Chiranjeevi and Balakrishnna