‘വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായി’: വിമർശകന് മുഖമടച്ച മറുപടിയുമായി അഹാന
സമൂഹമാധ്യമത്തിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ച ആൾക്ക് തക്ക മറുപടിയുമായി അഹാന. ‘‘വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ഉടൻ തന്നെ എത്തി അഹാനയുടെ മറുപടി. ‘‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’’ എന്നായിരുന്നു അഹാന മറുപടി

സമൂഹമാധ്യമത്തിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ച ആൾക്ക് തക്ക മറുപടിയുമായി അഹാന. ‘‘വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായി’’ എന്നായിരുന്നു വിമർശകന്റെ കമന്റ്. ഉടൻ തന്നെ എത്തി അഹാനയുടെ മറുപടി. ‘‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’’ എന്നായിരുന്നു അഹാന മറുപടി കൊടുത്തത്. പിന്നാലെ താരത്തിന് കയ്യടിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. ചിത്രത്തിന് ലഭിച്ച കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന. തന്റെ ഗോവന്‍ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. പിന്നാലെ തന്റെ കളിക്കൂട്ടുകാരിയെക്കുറിച്ചും യാത്രയെക്കുറിച്ചുമൊക്കെ കുറിപ്പും എഴുതുകയുണ്ടായി. ഇതോടൊപ്പം തങ്ങളുടെ നിരവധി ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾക്കു താഴെയാണ് വിമർശന കമന്റുമായി ഒരാൾ എത്തിയത്. ഇതൊരു ഫേക്ക് അക്കൗണ്ടാണ്. ഫ്രീതിങ്കര്‍ എന്നാണ് അക്കൗണ്ടിന്റെ പേര്. ഇതുപോലെയുള്ള ഫ്രീതിങ്കര്‍മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ പറയുന്നുണ്ട്.
നാൻസി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ‘അടി’ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.