ഡൊമിനിക് ടൊറൊറ്റോ ഇത്തവണ വിയർക്കും; വില്ലൻ ‘അക്വാമാൻ’; ഫാസ്റ്റ് എക്സ് ട്രെയിലർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ അവസാന ചിത്രം ഫാസ്റ്റ് എക്സ് ട്രെയിലർ എത്തി. ഇതുവരെയുള്ള പരമ്പരകളില്‍ വച്ച് ഏറ്റവും ശക്തനായ വില്ലനെയാണ് ഇത്തവണ അണിയറക്കാർ ഡൊമിനിക് ടൊറൊറ്റോയ്ക്കെതിരെ കളത്തിലിറക്കുന്നത്. അക്വാമാൻ എന്ന സൂപ്പർഹീറോയെ അവതരിപ്പിച്ച ജേസൺ മോമോവയാണ് ഫാസ്റ്റ് എക്സിലെ വില്ലൻ. വമ്പൻ താരനിര

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ അവസാന ചിത്രം ഫാസ്റ്റ് എക്സ് ട്രെയിലർ എത്തി. ഇതുവരെയുള്ള പരമ്പരകളില്‍ വച്ച് ഏറ്റവും ശക്തനായ വില്ലനെയാണ് ഇത്തവണ അണിയറക്കാർ ഡൊമിനിക് ടൊറൊറ്റോയ്ക്കെതിരെ കളത്തിലിറക്കുന്നത്. അക്വാമാൻ എന്ന സൂപ്പർഹീറോയെ അവതരിപ്പിച്ച ജേസൺ മോമോവയാണ് ഫാസ്റ്റ് എക്സിലെ വില്ലൻ. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഫാസ്റ്റ് പരമ്പരയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ്. വിൻ ഡീസൽ, മിഷെല്ലെ റോഡ്രിഗസ്, ടൈറസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജെസ്, ജേസൺ മോമോവ, നതാലി ഇമ്മാനുവൽ, ജോർദാന ബ്രൂസ്റ്റർ, ജോൺ സീന, ജേസണ്‍ സ്റ്റാഥം, സങ് കാങ്, അലൻ റിറ്റ്ച്സൺ, സ്കോട്ട് ഈസ്റ്റ്‌വുഡ്, ഹെലെൻ മിറെൻ, ചാർലൈസ് തെറോൺ, ബ്രീ ലാർസൺ എന്നിവർ അണിനിരക്കുന്നു.
അവസാന സിനിമയായ ഫാസ്റ്റ് എക്സ് രണ്ട് ഭാഗങ്ങളായാകും റിലീസ് ചെയ്യുകയെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മെയ് 19ന് ഫാസ്റ്റ് എക്സ് റിലീസ് ചെയ്യും. ചിത്രത്തിന്റെ സീക്വൽ വർക്കും തുടങ്ങി കഴിഞ്ഞു.
ഫാസ്റ്റ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് അഞ്ചാം ഭാഗത്തിൽ നടക്കുന്ന കഥയിൽ നിന്നാണ് ഫാസ്റ്റ് എക്സിന്റെ തുടക്കം. ലൂയിസ് ലെറ്റെറിയെർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജസ്റ്റിൻ ലിൻ തിരക്കഥ എഴുതുന്നു. ബ്രയാൻ ടെയ്‌ലറാണ് സംഗീതം.