ADVERTISEMENT

പാട്ടും നൃത്തവുമായി സിനിമ പ്രേമികൾക്ക് ആഘോഷിക്കാൻ ഡാൻസ് പാർട്ടി വരുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ മുൻനിര സംവിധായകരായ 25 പേർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്. 

 

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സോഹന്‍ സീനുലാലാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. 

 

ഛായാഗ്രഹണം ബിനു കുര്യന്‍, ബിജിപാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് വര്‍മ്മയാണ് ഗാന രചന. എഡിറ്റിംഗ് വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്, പ്രൊജക്ട് ഡിസൈനര്‍ മധു തമ്മനം, ആര്‍ട്ട് അജി കുറ്റിയാനി, കോ ഡയറക്ടര്‍ പ്രകാശ് കെ. മധു, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ഡാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷഫീഖ്, പിആര്‍ഒ എ.എസ്. ദിനേശ്, സ്റ്റില്‍സ് നിദാദ് കെ.എന്‍, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സുനില്‍ പി.എസ്, പിആർ ആൻഡ് മാര്‍ക്കറ്റിങ് കണ്‍ടന്‍റ് ഫാക്ടറി മീഡിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com