ADVERTISEMENT

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘എംപുരാൻ’ ഓഗസ്റ്റ് 15 ന് തുടങ്ങും. ഷൂട്ട് തുടങ്ങുന്നതും ലൊക്കേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. ആദ്യ സിനിമയിലെന്നപോലെ മോഹൻലാലിനൊപ്പം മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും ഉണ്ടാകും.താര നിർണയം. പൂ‍ർത്തിയായിട്ടില്ല. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചു. 

 

empuraan-location

ആയിരക്കണക്കിനു വിഡിയോകളും ഫോട്ടോകളും പരിശോധിച്ച ശേഷമാണു ലൊക്കേഷനുകൾ തീരുമാനിച്ചത്. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടാകും ഇത്. മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.

 

ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോഷ്യേറ്റ് ഡയറക്ടർ വാവ കൊട്ടാരക്കര തുടങ്ങിയവരുമുണ്ട്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com