‘വേദ’യെ ഏറ്റെടുത്ത് പ്രേക്ഷകരും; വിജയകരമായി മുന്നേറുന്നു
പ്രണയവും ക്യാംപസ് രാഷ്ട്രീയവും പരിസ്ഥിതി രാഷ്ട്രീയവും പ്രധാന പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ‘ലവ്ഫുളി യുവേർസ് വേദ’ വിജയകരമായി പ്രദർശനം തുടരുന്നു. കേരള വർമ കോളജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണ് വേദ. സഖാവ് ജീവൻ ലാൽ എന്ന കഥാപാത്രമായി പുതുമുഖ നായകൻ വെങ്കി

പ്രണയവും ക്യാംപസ് രാഷ്ട്രീയവും പരിസ്ഥിതി രാഷ്ട്രീയവും പ്രധാന പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ‘ലവ്ഫുളി യുവേർസ് വേദ’ വിജയകരമായി പ്രദർശനം തുടരുന്നു. കേരള വർമ കോളജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണ് വേദ. സഖാവ് ജീവൻ ലാൽ എന്ന കഥാപാത്രമായി പുതുമുഖ നായകൻ വെങ്കി സ്‌ക്രീനിൽ വരച്ചു വയ്ക്കുന്നത് ഒരിക്കലും മരിക്കാത്ത ലാലപ്പൻ സഖാവിന്റെ ഓർമ്മകൾ ആണ്. അദ്ദേഹം പറയാതെ വച്ച പ്രണയവും, മുൻകയ്യെടുത്തു പൊരുതിയ ക്യാംപസ്സിലെ പരിസ്ഥിതി പ്രശ്നങ്ങളും അതിമനോഹരമായി ദൃശ്യവത്കരിക്കാൻ സംവിധായകൻ വേദയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
രജിഷ വിജയനാണ് സഖാവ് ജീവൻ ലാലിന്റെ പ്രണയിനി ആയ വേദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലെ കലാലയ ഓർമകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് ആണ് ലവ്ഫുളി യുവേർസ് വേദ. ആർ2 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്നാണ് നിർമിച്ചിരിക്കുന്നത് . നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്.
രജിഷാ വിജയനും വെങ്കിടേഷിനും പുറമെ അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസി, ഗൗതം വാസുദേവ് മേനോൻ, രഞ്ജിത്ശേഖർ, ചന്തുനാഥ്, അപ്പാനി ശരത്, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയ കൃഷ്ണൻ, അർജുൻ പി. അശോകൻ, സൂര്യ ലാൽ, ഫ്രാങ്കോ എന്നിവരാണ് അഭിനയിക്കുന്നത്.
ഛായാഗ്രഹണം ടോബിൻ തോമസ്സ്, സഹ നിർമാണം അബ്ദുൾ സലിം,ലൈൻ പ്രൊഡ്യൂസർ ഹാരിസ്ദേശം, പ്രൊജക്റ്റ് കൺസൾടന്റ് അൻഷാദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ , ആർട് സുഭാഷ് കരുണ, വസ്ത്രാലങ്കാരം അരുൺമനോഹർ, മേക്കപ്പ് ആർ.ജി. വയനാട്, സംഘട്ടനം ഫിനിക്സ്പ്രഭു, ടൈറ്റിൽ ഡിസൈൻ ധനുഷ് പ്രകാശ്, പ്രൊഡക്‌ഷൻ കൺട്രോളർ റെനി ദിവാകർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പിആർഓ എ.എസ്. ദിനേശ്, മീഡിയ പ്ലാനിങ്ങ്– മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, ഡിസൈൻസ്-യെല്ലോടൂത്ത്, കളറിസ്റ്റ് ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് സുൾഫിക്കർ, സൗണ്ട്ഡിസൈൻ വിഷ്ണു പി.സി.