ADVERTISEMENT

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ‘ഇരട്ട’യുടെ സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ.  ജോജു ജോർജ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രമായ ഇരട്ടയുടെ സംവിധായകൻ രോഹിത്തിനെ തേടി ഷാറുഖ് ഖാന്റെ പ്രൊഡക്‌ഷൻ ഹൗസ് ആയ റെഡ് ചില്ലീസ് ആണ് എത്തിയത്.  ഇരട്ടയുടെ തിരക്കഥ എഴുതിയതും രോഹിത് തന്നെയായിരുന്നു.  ഒരു ബോളിവുഡ് സിനിമയ്ക്കു തിരക്കഥ തയാറാക്കാൻ വേണ്ടിയാണ് റെഡ് ചില്ലീസ് തന്നെ സമീപിച്ചതെന്ന് രോഹിത് കൃഷ്ണ മനോരമ ഓൺലൈനിനോട് പറഞ്ഞു.

 

‘‘ഷാറുഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ചില്ലിസിനു വേണ്ടി ഒരു തിരക്കഥ എഴുതാമോ എന്നുള്ള ആവശ്യവുമായിട്ടാണ് അവർ എന്നെ സമീപിച്ചത്. അവരുമായിട്ടുള്ള ഔദ്യോഗിക കൂടിക്കാഴ്ച കഴിഞ്ഞു.  ചർച്ചയ്ക്കു ശേഷം അവർ സംതൃപ്തരായാണ്  മടങ്ങിയത്. റെഡ് ചില്ലീസിനു വേണ്ടി തിരക്കഥ എഴുതാനുള്ള പ്രാരംഭഘട്ടത്തിലാണ് ഞാൻ.  ഇതൊരു ഡയറക്ട് ബോളിവുഡ് റിലീസ് ആയിരിക്കും.  ഒടിടി റിലീസിന് ശേഷം ഇരട്ടയ്ക്കു സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങൾ കിട്ടുന്നതിൽ സന്തോഷമുണ്ട്’’. രോഹിത് പറയുന്നു.    

 

കഴിഞ്ഞയാഴ്ച നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ ഇരട്ടയ്ക്കു തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ കിട്ടാതിരുന്ന സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ജോജു ജോർജ് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഇരട്ടയിൽ കാഴ്ചവച്ചത്.  ഇരട്ട സഹോദരന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ തന്റെ ജീവിതത്തെ തന്നെ വേട്ടയാടുന്ന സത്യം മനസ്സിലാക്കേണ്ടി വന്ന ഒരു പൊലീസുകാരന്റെ കഥപറയുന്ന ചിത്രമാണ് ഇരട്ട.  സംവിധായകൻ രോഹിത് തന്നെയാണ് ഇരട്ടയുടെ തിരക്കഥ തയാറാക്കിയത്. ഇരട്ടയ്ക്കു സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇരട്ട സന്തോഷവുമായി രോഹിത്തിനെ തേടി റെഡ് ചില്ലീസ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com