ADVERTISEMENT

ബി​ഗ് ബോസ് സീസൺ ഫൈവ് പതിനൊന്നാം ആഴ്ചയിലെത്തുമ്പോൾ ശക്തനായ മത്സരാർഥികളിലൊരാളായിരുന്ന സാഗർ സൂര്യ പുറത്ത്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷന്‍ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ബിഗ് ബോസ് ഹൗസിൽ ഒരു പ്രവചനവും സാധ്യമല്ലെന്നും പുറത്തു പോകുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും പുറത്തായ ശേഷം സാഗർ പ്രതികരിച്ചു.

 

‘‘ഒരു പ്രവചനവും സാധ്യമല്ല. ഞാന്‍ വിചാരിച്ചത് പോലെയല്ല ഈ ഗെയിം. പുറത്തു പോകുമെന്ന് കരുതിയില്ല. ജുനൈസ് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെങ്കിലും അതില്‍ പോയിന്റുണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. തെറ്റ് ചെയ്താലും കൂട്ടു നില്‍ക്കുന്നതല്ല, അത് ചൂണ്ടി കാണിക്കുന്നതാണ് യഥാർഥ സൗഹൃദം. അവനു വേണ്ടി ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്.

ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാകുന്നില്ല. ഞാന്‍ കരുതി ഫണ്‍ ആയിട്ടുള്ള കാര്യങ്ങളാണ് അവർക്ക് വേണ്ടതെന്ന്. പിന്നെ കരുതിയത് ഗെയിമായിട്ട് എടുത്ത് കളിക്കുന്നവരെയാണ് ഇഷ്ടമെന്ന്. പക്ഷേ എന്റെ പ്രവചനം തെറ്റി. ടാസ്‌കില്‍ ഞാന്‍ കയറുന്ന മല കറക്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കൊരു കണക്കുകൂട്ടലും കിട്ടുന്നില്ല. സൈലന്റ് ആയിട്ടുള്ളവരെയാണ് ഇഷ്ടമെന്നുണ്ടെങ്കില്‍ അതിലുള്ള ആരെങ്കിലും ജയിക്കുമായിരുന്നു.

 

നല്ല ഗെയിമറായി ഞാന്‍ ഇപ്പോഴും കരുതുന്നത് എന്നെ തന്നെയാണ്. തുടക്കത്തില്‍ സൈലന്റ് ആയിരുന്നുവെങ്കിലും പോകെ പോകെ എനര്‍ജി കൂട്ടി കൂട്ടി വരികയായിരുന്നു. എന്റെ രീതി അങ്ങനെയായിരുന്നു. നിലവില്‍ നല്ല ഗെയിമറായി തോന്നിയത് വിഷ്ണുവിനെയാണ്. എതിർപ്പുകളുണ്ടെങ്കിലും അഖില്‍ മാരാരേയും നല്ല ഗെയിമറായി കാണുന്നു. ഗെയിം എന്ന സെന്‍സില്‍ കളിക്കുന്നവര്‍ അവിടെ കുറവാണ്. സേഫ് ഗെയിം കളിക്കുന്നവര്‍ നിരവധി പേരുണ്ട് ഇവിടെ.’’–സാഗർ പറഞ്ഞു.

 

ഓഡിഷൻ വിഡിയോ പൃഥ്വിരാജിന് അയച്ചു: ‘തട്ടീം മുട്ടീം’ ഫെയിം സാഗർ സൂര്യ

‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് സാ​ഗർ സൂര്യ. എൻജിനീയറിങ് ബിരുദധാരിയായ സാ​ഗർസൂര്യ 2018ലാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാ​ഗർസൂര്യ ആദ്യമായി അഭിനയിച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ‘കുരുതി’യിലൂടെ സാഗർ പ്രേക്ഷക ശ്രദ്ധനേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com