സിംബാബ്‌വെയിൽ വരുന്ന ജൂലൈ ഇരുപതിന് ആരംഭിക്കുന്ന ലോകപ്രശസ്തമായ ‘സിം ആഫ്രോ ടി -ടെൻ’ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രമുഖ ടീമായ 'ഹരാരെ ഹുറിക്കൻസി'നെ സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും. ജൂലൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംബാബ്‌വെയിൽ വരുന്ന ജൂലൈ ഇരുപതിന് ആരംഭിക്കുന്ന ലോകപ്രശസ്തമായ ‘സിം ആഫ്രോ ടി -ടെൻ’ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രമുഖ ടീമായ 'ഹരാരെ ഹുറിക്കൻസി'നെ സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും.  ജൂലൈ ഇരുപതിന് സമാരംഭിക്കുന്ന 'സിം ആഫ്രോ T- 10 ടൂർണമെന്റ്'   ജൂലൈ അവസാനവാരം സമാപിക്കും. ജൂലൈ ഇരുപത്തി ഒൻപതിനാണ് ഫൈനൽ.

ADVERTISEMENT

ഇന്ത്യയിലും ഒരുപാട് ആരാധകരുള്ള ടി- ടെൻ ക്രിക്കറ്റ് ടൂർണമെന്റിലെ ഒരു ടീമിന്റെ ഉടമസ്ഥനാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ‘‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മതം പോലെയാണ് ക്രിക്കറ്റ്. അതേപോലെതന്നെ ഒരു മുൻനിര ആഗോള കായിക വിനോദം കൂടിയാണ് അത്.  അതുകൊണ്ടുതന്നെ അത് ലോകം മുഴുവൻ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ കൂടി എനിക്കുണ്ട്.  സിംബാബ്‌വെയും ക്രിക്കറ്റിനെ ഒരുപാട് സ്നേഹിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ഈ ടൂർണമെന്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.’’– സഞ്ജയ്‌ ദത്ത് പറഞ്ഞു.

ADVERTISEMENT

ഈ  ടൂർണമെന്റിൽ സഞ്ജയ് ദത്തുമായി സഹകരിക്കുവാനും  'ഹരാരെ ഹുറിക്കൻസ്' എന്ന ടീമിൽ അദ്ദേഹത്തിനൊപ്പം ഉടമസ്ഥാവകാശം പങ്കിടാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സോഹൻ റോയിയും അഭിപ്രായപ്പെട്ടു. ‘‘സിം ആഫ്രോ T-10 ടൂർണമെന്റിന്റെ ഭാഗമാവാനും സഞ്ജയ്‌ ദത്തിനൊപ്പം ഈ ടീമിന്റെ ഉടമസ്ഥാവകാശം പങ്കിടാനും സാധിച്ചതിൽ അഭിമാനിക്കുന്നു. ഈ T-10 ഗെയിം ഫോർമാറ്റ്‌ കുറഞ്ഞ സമയം കൊണ്ട് കാഴ്ചക്കാരിൽ കൂടുതൽ ആവേശം നിറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഏറെ പുതുമയും വെല്ലുവിളികളും ഇതിലുണ്ട്. ക്രിക്കറ്റിനെ ലോകമെമ്പാടും പ്രചരിപ്പിക്കാൻ ഈ ഒരു ഫോർമാറ്റിന് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടൂർണമെന്റിലെ ഒരു മികച്ച ടീം തന്നെയാണ് 'ഹരാരെ ഹുറിക്കൻസ് '. അവർ വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഹരാരെ ഹുറിക്കൻസിനൊപ്പം, ഈ ടൂർണമെന്റിൽ മത്സരിക്കുന്ന നാല് ടീമുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡർബൻ ഖലന്ദർസ്, കേപ് ടൗൺ സാംപ് ആർമി, ബുലവായോ ബ്രേവ്സ്, ജോബർഗ് ലയൺസ് എന്നിവയാണ് അവ. യുഎഇയിലെ T-10 ഗ്ലോബൽ സ്പോർട്സ് ആണ് ' ടി- ടെൻ ' ക്രിക്കറ്റ് ടൂർണമെന്റിന്റെ സംഘാടകർ. കഴിഞ്ഞ സീസണുകളിൽ ഷാർജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂർണമെന്റുകൾ T - 10 ഗ്ലോബൽ സ്പോർട്സ് സംഘടിപ്പിച്ചിരുന്നു.