ജനങ്ങൾക്ക് ഇഷ്ടമുള്ള ആൾ വിജയിച്ചു, ആരോടും ദേഷ്യമില്ല: ജുനൈസ്
സഹ മത്സരാർഥികളോടുണ്ടായിരുന്ന പിണക്കങ്ങളും തർക്കങ്ങളും ബിഗ് ബോസ് വാതിലിനകത്തിട്ടാണ് താൻ വരുന്നതെന്ന് ജുനൈസ് വി.പി. ഒരാളോടും വ്യക്തിപരമായ പകയും ദേഷ്യവുമില്ലെന്നും എല്ലാവരും ബിഗ് ബോസിലെ കുടുംബാംഗങ്ങൾ ആണെന്നും ജുനൈസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ഞങ്ങൾക്കുള്ളിൽ ഗെയിം ഉണ്ടായിരുന്നു, പലരുടെയും ഐഡിയോളജി

സഹ മത്സരാർഥികളോടുണ്ടായിരുന്ന പിണക്കങ്ങളും തർക്കങ്ങളും ബിഗ് ബോസ് വാതിലിനകത്തിട്ടാണ് താൻ വരുന്നതെന്ന് ജുനൈസ് വി.പി. ഒരാളോടും വ്യക്തിപരമായ പകയും ദേഷ്യവുമില്ലെന്നും എല്ലാവരും ബിഗ് ബോസിലെ കുടുംബാംഗങ്ങൾ ആണെന്നും ജുനൈസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘ഞങ്ങൾക്കുള്ളിൽ ഗെയിം ഉണ്ടായിരുന്നു, പലരുടെയും ഐഡിയോളജി തമ്മിലും വ്യത്യാസങ്ങളുണ്ടായിരുന്നു. ആ തർക്കങ്ങളൊക്കെ വാതിലിനപ്പുറത്ത് ഇട്ടിട്ടാണ് ഞാൻ വരുന്നത്. എനിക്ക് ആരോടും ദേഷ്യവും പകയുമില്ല. എല്ലാവരും എന്റെ കുടുംബാംഗങ്ങളാണ്. അകത്തിരുന്ന് ഞങ്ങൾ കളിക്കുന്നതിനേക്കാൾ ജനങ്ങളാണ് ഈ കളി കളിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ വിജയിച്ചു. അഖിൽ മാരാർ ബ്രില്യന്റ് ആയുള്ള ഗെയ്മറാണ്.’’–ജുനൈസ് പറഞ്ഞു.
‘‘മാരാരുമായി ഒരു ഗെയിം സ്ട്രാറ്റജിയിലും ഇല്ലായിരുന്നു. അത് ആകസ്മികമായി സംഭവിച്ചതാണ്. നമ്മുടെ ഇമോഷൻസിനെ ഒരു പരിധി വരെ കൺട്രോൾ ചെയ്യാൻ കഴിയില്ല. പുറത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഇമോഷൻസ് കാരണം അത് നിയന്ത്രിക്കാൻ സാധിച്ചില്ല.’’–ജുനൈസ് പറഞ്ഞു.
ബിഗ് ബോസ് സീസൺ ഫൈവിൽ മൂന്നാം സ്ഥാനം നേടിയത് ജുനൈസാണ്. യൂട്യൂബ് വ്ലോഗറായ ജുനൈസിന് സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുണ്ട്.