മൊട്ടയടിച്ച് ഷാറുഖ്, വില്ലനായി വിജയ് സേതുപതി; ‘ജവാൻ’ പ്രിവ്യു ട്രെയിലർ
![jawan-teaser jawan-teaser](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2023/7/10/jawan-teaser.jpg?w=1120&h=583)
Mail This Article
സൂപ്പർ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ജവാൻ’ ടീസർ എത്തി. നയൻതാര നായികയാകുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്.
![vijay-sethupathi-jawan vijay-sethupathi-jawan](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2023/7/10/vijay-sethupathi-jawan.jpg)
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും.
![priyamani-jawan priyamani-jawan](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2022/9/22/priyamani-jawan.jpg)
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ് ഓഫിസ് വിജയം ആവർത്തിക്കാൻ, തിയറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടൽ.
ചിത്രത്തിൽ ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നുമുള്ള മറ്റു സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെൻ.