ADVERTISEMENT

തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും രജനി തരംഗം ആഞ്ഞടിക്കുകയാണ്.  ഇപ്പോഴിതാ ‘ജയിലർ’ സിനിമ കുടുംബസമേതം തിയറ്ററിലെത്തി കണ്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി തിരുവനന്തപുരം ലുലുമാളിലെ തിയറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്. 

 

കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തിയറ്ററിലെത്തി സിനിമ കണ്ടിരുന്നു. സംവിധായകൻ നെൽസണെ അദ്ദേഹം നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കലക്‌ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമാണം.

 

മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവരാജ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനി കാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com