ചെറുതും വലുതുമായി ഈ ആഴ്ച മലയാളത്തിൽ നിന്നും റിലീസിനെത്തിയത് എട്ടോളം സിനിമകളാണ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി’ സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ഏഴ് മലയാള സിനിമകൾ തിയറ്ററുകളിലെത്തി. തീപ്പൊരി ബെന്നി, ലാ ടൊമാറ്റിന, ടോബി, വാതിൽ, ഒരു വട്ടം കൂടി, വള്ളിച്ചെരുപ്പ്, മിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതും വലുതുമായി ഈ ആഴ്ച മലയാളത്തിൽ നിന്നും റിലീസിനെത്തിയത് എട്ടോളം സിനിമകളാണ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി’ സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ഏഴ് മലയാള സിനിമകൾ തിയറ്ററുകളിലെത്തി. തീപ്പൊരി ബെന്നി, ലാ ടൊമാറ്റിന, ടോബി, വാതിൽ, ഒരു വട്ടം കൂടി, വള്ളിച്ചെരുപ്പ്, മിസ്റ്റർ ഹാക്കർ, ആരോമലിന്റെ ആദ്യത്തെ പ്രണയം എന്നിവയാണ് ഇന്ന് റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ. അന്യഭാഷയിൽ നിന്നും ഹോളിവുഡ് ചിത്രമായ എക്പെൻഡബിൾസ് 4 തിയറ്ററുകളിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും മൂന്ന് മലയാള സിനിമകൾ റിലീസ് ചെയ്തിരുന്നു.

ADVERTISEMENT

തീപ്പൊരി ബെന്നി

വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം. അർജുൻ അശോകനാണ് നായകൻ. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും രാഷ്ട്രീയത്തെ വെറുക്കുന്ന മകൻ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഒരു തികഞ്ഞ കുടുംബ ചിത്രമാണ് തീപ്പൊരി ബെന്നി.

ADVERTISEMENT

ലാ ടൊമാറ്റിന

ടൊവിനോ തോമസിന്റെ ആദ്യ ചിത്രമായ ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം. പൊളിറ്റിക്കൽ ത്രില്ലർ സിനിമയില്‍ ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ  എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ്  ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

ADVERTISEMENT

വാതിൽ

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബെെജു, അഞ്ജലി നായര്‍,സ്മിനു തുടങ്ങിയവരും അഭിനയിക്കുന്നു.

ടോബി

രാജ് ബി. ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ബാസിൽ എ. എൽ ചാലക്കൽ ആണ്. സിനിമ മൊഴി മാറ്റിയാണ് മലയാളത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. രാജ് ബി. ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവരാണ് അഭിനേതാക്കൾ.