‘പ്രേമം’ പ്രിയപ്പെട്ട സിനിമ: അൽഫോൻസ് പുത്രനോട് അപേക്ഷയുമായി സുധ കൊങ്കര
സിനിമ ചെയ്യുന്നതു നിർത്തരുതെന്ന് അൽഫോൻസ് പുത്രനോട് അപേക്ഷിച്ച് തമിഴ് സംവിധായിക സുധ കൊങ്കര. അൽഫോൻസ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും സുധ കൊങ്കര പറയുന്നു. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണർവു പകർന്നത്. ഏതു രൂപത്തിലായാലും

സിനിമ ചെയ്യുന്നതു നിർത്തരുതെന്ന് അൽഫോൻസ് പുത്രനോട് അപേക്ഷിച്ച് തമിഴ് സംവിധായിക സുധ കൊങ്കര. അൽഫോൻസ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും സുധ കൊങ്കര പറയുന്നു. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണർവു പകർന്നത്. ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി നിർത്തരുതെന്നും അത് താൻ ഉറപ്പായും കാണുമെന്നും സുധ കൊങ്കര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘പ്രിയ അൽഫോൻസ് പുത്രൻ, നിങ്ങളുടെ സിനിമകൾ ഞാൻ മിസ്സ് ചെയ്യും. ‘പ്രേമം’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയാണ്. ഞാൻ വളരെ മോശമായ മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ എനിക്ക് ഉണർവ് തന്നത് ആ ചിത്രമാണ്. അത് ഞാൻ വീണ്ടും വീണ്ടും കാണുമായിരുന്നു. ഏറ്റവും താഴ്ന്ന നിലയിൽ നിന്ന എന്നെ, പാടെ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഏതു രൂപത്തിലും കലാസൃഷ്ടി തുടരുക, ഞാനതു കാണും.’’–സുധ കൊങ്കര കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അൽഫോൻസ് പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.
‘‘ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്കു പാലിക്കാൻ കഴിയാത്ത ഒരു വാഗ്ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും.’’–അല്‍ഫോൻസ് പുത്രൻ കുറിച്ചു.