ദളപതിയുടെ കുട്ടിക്കഥയിൽ കാക്കയും കഴുകനും; രജനിയെ ട്രോളിയതോ എന്ന് ആരാധകർ
‘കാക്കയുടെയും കഴുകന്റെയും’ പേരിൽ തമിഴകത്ത് ആരാധകരുടെ സമൂഹമാധ്യമ യുദ്ധം തകർക്കുന്നതിനിടെ, കാക്കയും കഴുകനുമുള്ള കുട്ടിക്കഥ പറഞ്ഞ് ദളപതി വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ
‘കാക്കയുടെയും കഴുകന്റെയും’ പേരിൽ തമിഴകത്ത് ആരാധകരുടെ സമൂഹമാധ്യമ യുദ്ധം തകർക്കുന്നതിനിടെ, കാക്കയും കഴുകനുമുള്ള കുട്ടിക്കഥ പറഞ്ഞ് ദളപതി വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ
‘കാക്കയുടെയും കഴുകന്റെയും’ പേരിൽ തമിഴകത്ത് ആരാധകരുടെ സമൂഹമാധ്യമ യുദ്ധം തകർക്കുന്നതിനിടെ, കാക്കയും കഴുകനുമുള്ള കുട്ടിക്കഥ പറഞ്ഞ് ദളപതി വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ
‘കാക്കയുടെയും കഴുകന്റെയും’ പേരിൽ തമിഴകത്ത് ആരാധകരുടെ സമൂഹമാധ്യമ യുദ്ധം തകർക്കുന്നതിനിടെ, കാക്കയും കഴുകനുമുള്ള കുട്ടിക്കഥ പറഞ്ഞ് ദളപതി വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിയിലാണ് തന്റെ പതിവു ‘കുട്ടിക്കഥ’യിൽ വിജയ് കാക്കയെയും കഴുകനെയും ഉൾപ്പെടുത്തിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു. ‘ജയിലര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ‘‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.’’–ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‍യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്.
വിജയ്‍യുടെ പ്രസംഗത്തിൽനിന്ന്:
‘‘എന്റെ ഹൃദയത്തിൽ കുടിയിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളെ. നിങ്ങളെല്ലാം എന്റെ ഹൃദയത്തിൽ കുടിയിരിക്കുന്നതുപോലെ ഞാൻ നിങ്ങളുടെയും ഹൃദയത്തിലുണ്ടെന്ന് കരുതുന്നു. ഞാൻ കുടിയിരിക്കുന്ന ഇടം ക്ഷേത്രമാണ്. നിങ്ങൾ എനിക്കു തരുന്ന സ്നേഹത്തിനു പകരം എന്തു തരണമെന്ന് എനിക്കറിയില്ല. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് വെറുപ്പ് പടരുന്നതായി ഞാൻ മനസ്സിലാക്കുന്നു. അത്രയും കോപം വേണ്ട. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് നമുക്ക് ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട്. വീട്ടിൽ അച്ഛൻ സ്വന്തം കുട്ടിയെ അടിച്ചാൽ എന്തു ചെയ്യും? അതു പോലെ എല്ലാം ക്ഷമിക്കുക. ഗാന്ധി പറഞ്ഞതുപോലെ, ‘‘ഹിംസയെക്കാൾ ശക്തമാണ് അഹിംസ’’.
ഇനിയൊരു കുട്ടിക്കഥ പറയാം. രണ്ട് ആളുകൾ ഒരു കാട്ടിൽ വേട്ടയാടാൻ പോയി. ആ കാട്ടിൽ മാൻ, മുയൽ, ആന, മയില്‍, കാക്ക കഴുകൻ...(പ്രസംഗം നിർത്തിയ ശേഷം വിജയ് ചിരിക്കുന്നു). കാടാകുമ്പോൾ ഇവരൊക്കെ കാണില്ലേ? വേട്ടയ്ക്കുപോയവരിൽ ഒരാൾക്ക് വില്ലും അമ്പും മറ്റൊരാൾക്ക് കുന്തവും ഉണ്ടായിരുന്നു. വില്ലും അമ്പുമുള്ളയാൾ ആൾ ഒരു മുയലിനെ കൊന്നു. കുന്തമുള്ളയാൾ ആനയെ ലക്ഷ്യമിട്ടു. പക്ഷേ അയാൾക്ക് ആനയെ പിടിക്കാൻ കഴിഞ്ഞില്ല. ഇരുവരും ഗ്രാമത്തിലേക്കു തിരിച്ചു വന്നു. ഒരാളിന്റെ കയ്യിൽ മുയലും മറ്റെയാളിന്റെ കയ്യിൽ കുന്തവും. എന്നാൽ രണ്ടുപേരിൽ ആരാണ് നേട്ടം കൈവരിച്ചതെന്ന് ചോദിച്ചാൽ, ഒന്നുമില്ലാതെ തിരിച്ചുവന്ന ആളാണെന്ന് ഞാൻ പറയും. കാരണം എളുപ്പമുള്ള ലക്ഷ്യങ്ങൾ നേടുന്നതല്ല വിജയം. സുഹൃത്തുക്കളേ, നമ്മൾ വളരെ കഠിനമായ ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്. എപ്പോഴും വലിയ കാര്യങ്ങൾ ലക്ഷ്യമിടുക. ഭാരതി പറഞ്ഞതു പോലെ, “ഏറ്റവും വലുത് ചോദിക്കുക. നിങ്ങളുടെ സ്വപ്നങ്ങളും ചിന്തകളും ജോലിയും അങ്ങനെയായിരിക്കണം. എല്ലാവർക്കും ഇവിടെ ഒരിടമുണ്ട് സുഹൃത്തുക്കളേ. മറ്റൊരാൾക്കും അതു തട്ടിയെടുക്കാൻ കഴിയില്ല.
വീട്ടിൽ ഒരു കൊച്ചുകുട്ടി അച്ഛന്റെ ഷർട്ട് ധരിക്കും, അച്ഛന്റെ വാച്ചും ധരിച്ച് അച്ഛന്റെ കസേരയിൽ ഇരിക്കും. ആ ഷർട്ട് അവനു ചേരില്ല, വാച്ച് ചേരില്ല. ആ കസേരയിൽ അവനു കയറി ഇരിക്കാൻ അവകാശമുണ്ടോ എന്നൊന്നും അവന് അറിയില്ല. പക്ഷേ അതെല്ലാം അവന്റെ സ്വപ്നമാണ്. വലിയ സ്വപ്നം കാണുക സുഹൃത്തുക്കളെ. അതിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അബ്ദുൽ കലാം സാർ പറഞ്ഞതുപോലെ എല്ലായ്പ്പോഴും ഒരു വലിയ ലക്ഷ്യം ഉണ്ടായിരിക്കുക.’’ വിജയ് പറഞ്ഞു.
നാ റെഡിയാ എന്ന ഗാനം സൃഷ്ടിച്ച വിവാദത്തെക്കുറിച്ചും വിജയ് പറഞ്ഞു,
‘‘ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ഈ ഗാനത്തിൽ ‘വിരലുക്കുൾ എടുക്കല തീ പന്തം’ (വിരലുകൾക്കിടയിലുള്ള പന്തം) എന്ന ഒരു വരി ഉണ്ടായിരുന്നു, എന്തുകൊണ്ടാണ് അത് ഒരു സിഗരറ്റാണെന്ന് നിങ്ങൾ സങ്കൽപ്പിക്കുന്നത്? അത് ഒരു ശക്തമായ പേനയായി കരുതുക. പിന്നെ ‘ക്വാർട്ടർ പാത്തുത് താണ്ഡവ കൊണ്ട (ക്വാർട്ടർ പോരാ. ഭീമൻ പാത്രം പുറത്തെടുക്കുക) എന്ന ഒരു വരിയും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത് മദ്യമാണെന്ന് നിങ്ങൾ കരുതുന്നത്? അതിനെ കഞ്ഞി എന്ന് കരുതാൻ പാടില്ലേ? എല്ലാറ്റിനും മറുപടി പറയാൻ എനിക്കറിയാൻ പാടില്ലാത്തതല്ല. പക്ഷേ ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സിനിമയെ സിനിമയായി കാണണമെന്ന് എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ലോകമെമ്പാടും സിനിമയെ കാണുന്നത് വിനോദമാർഗം ആയിട്ടാണ്. ആ സിനിമയിൽ നല്ലവനും ചീത്തയാളും ഉണ്ടാകും. ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ ശ്രമിക്കൂ. ഇതെല്ലാം ഞാൻ നിങ്ങളോട് വിശദീകരിക്കേണ്ടതില്ല. നിങ്ങൾക്കെല്ലാവർക്കും ഇത് അറിയാമെന്ന് എനിക്കറിയാം.
നിങ്ങൾക്കെല്ലാം പക്വതയില്ലേ? ഞാൻ നേരത്തേ പറഞ്ഞതുപോലെ നല്ല കാര്യങ്ങൾ മാത്രം എടുത്ത് ബാക്കിയുള്ളത് ഉപേക്ഷിക്കുക. സിനിമയിൽ മാത്രമല്ല, മോശമായ കാര്യങ്ങൾ നമുക്കു ചുറ്റും ഉണ്ട്. നമ്മുടെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന വഴിയിൽ ധാരാളം വൈൻ ഷോപ്പുകൾ ഉണ്ട്. നമ്മുടെ കുട്ടികൾ അവിടെ പോയി ക്ലാസിനു മുമ്പ് മദ്യം കഴിക്കാറുണ്ടോ? നിങ്ങളെല്ലാവരും വളരെ കൗശലക്കാരാണ്. ഇപ്പോൾ ആളുകൾ എന്നോട് സ്നേഹം കാണിക്കുന്നതു നോക്കൂ. പക്ഷേ, ഞാൻ ഒരു മോശം സിനിമ ചെയ്താൽ ആളുകൾ എടുത്തോണ്ടു പോടാ എന്ന് പറയും. നിങ്ങൾ എല്ലാവരും വേറെ ലെവലാണ്.”–വിജയ് പറയുന്നു.
‘ജയിലർ’ ട്രെയിലർ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞ വാക്കുകൾ ചുവടെ:
ആദ്യകാലത്ത് ഒരുപാട് എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട എതിര്‍പ്പും വെറുപ്പുമൊക്കെ ഒരു സുനാമി പോലെയായിരുന്നു. ആ വെറുപ്പില്‍നിന്നും എതിര്‍പ്പില്‍നിന്നും എന്നിലേക്ക് ഒരു തീ പടര്‍ന്നു. ആ തീയില്‍നിന്നു വളര്‍ന്ന ചെടിയാണ് ഈ രജനീകാന്ത്. ആ ചെടിയെ സംരക്ഷിച്ചതും വളര്‍ത്തിയതും ദൈവവും എന്റെ കഠിനാധ്വാനവുമാണ്, അതിന്റെ ഫലമായി ഞാന്‍ നേടിയ ആരാധകരുമാണ്. എന്റെ ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ അവര്‍ എനിക്കൊപ്പം ഒരു ഇരുമ്പുകോട്ടയായി നിന്നു. നല്ല സിനിമകളൊക്കെ എനിക്ക് ലഭിച്ചത് ഉള്ളിലെ ആ തീപ്പൊരി കാരണമാണ്. ആ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. അതിന്റെ തീക്കനല്‍ ഇപ്പോഴും കത്തിക്കൊണ്ടേയിരിക്കുകയാണ്.
ഈ വെറുപ്പും എതിര്‍പ്പുമൊക്കെ എല്ലാവരും നേരിടുന്നൊരു പ്രശ്‌നമാണ്. അതിനെ എങ്ങനെയാണു നേരിടേണ്ടത്? പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും. അത് അപൂര്‍വമായി മാത്രമാണ് താഴെവരിക. കാക്കയ്ക്ക് ഉയര്‍ന്നു പറക്കുന്ന കഴുകനെ നോക്കിക്കാണാനേ കഴിയൂ. കാരണം കാക്ക ചിറകടിച്ചാലും കഴുകനെപ്പോലെ ഉയര്‍ന്നു പറക്കാന്‍ കഴിയില്ല. അസൂയപ്പെട്ട് കാക്ക കഴുകനെ കൊത്താന്‍ ശ്രമിച്ചാലും കഴുകന്‍ ഒന്നും ചെയ്യില്ല. അത് ഉയര്‍ന്നു പറന്നു കൊണ്ടേയിരിക്കും. കാക്ക ഒരു പരിധിവരെ പിന്നാലെ ചെല്ലാന്‍ ശ്രമിക്കും. പിന്നെ സ്വയം തളര്‍ന്ന് പിന്മാറും. അതുകൊണ്ട് ആരെങ്കിലും നമ്മോട് ഏറ്റുമുട്ടിയാല്‍ നിശബ്ദത എന്ന ഏറ്റവും നല്ല ഭാഷയില്‍ നാം പ്രതികരിക്കണം. ഇത് പ്രത്യേകിച്ച് ആരെയും കുറിച്ചുള്ളതല്ല. ഇനി കഴുകനാരാ, കാക്കയാരാ എന്നൊന്നും ഊഹിച്ചെടുക്കരുത്. കുരയ്ക്കാത്ത നായയും പരാതിപ്പെടാത്ത ഒരു വായയും ഇല്ല. ഇതൊക്കെ എല്ലായിടത്തുമുണ്ട്.
രജനികാന്തിന്റെ പ്രസംഗം പൂർണരൂപം വായിക്കാം