ദീപികയും രൺവീറും അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ! അതിനു നിങ്ങള്‍ക്കെന്താ?
കോഫി വിത്ത് കരൺ അതിന്റെ അവതരണ ശൈലി കൊണ്ടും പങ്കെടുക്കുന്ന വ്യക്തികളുടെ സവിശേഷത കൊണ്ടും ഒരുപാട് ആരാധകർ ഉള്ള പരിപാടിയാണ്. പലപ്പോഴും അതിലെ പല വാക്കുകളും വൈറലാക്കപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുമുണ്ട്. ഒരു അവധിക്കു ശേഷം കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ എട്ടാം സീസൺ തുടങ്ങിയത് പ്രശസ്ത ബോളിവുഡ് ലവിങ്
കോഫി വിത്ത് കരൺ അതിന്റെ അവതരണ ശൈലി കൊണ്ടും പങ്കെടുക്കുന്ന വ്യക്തികളുടെ സവിശേഷത കൊണ്ടും ഒരുപാട് ആരാധകർ ഉള്ള പരിപാടിയാണ്. പലപ്പോഴും അതിലെ പല വാക്കുകളും വൈറലാക്കപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുമുണ്ട്. ഒരു അവധിക്കു ശേഷം കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ എട്ടാം സീസൺ തുടങ്ങിയത് പ്രശസ്ത ബോളിവുഡ് ലവിങ്
കോഫി വിത്ത് കരൺ അതിന്റെ അവതരണ ശൈലി കൊണ്ടും പങ്കെടുക്കുന്ന വ്യക്തികളുടെ സവിശേഷത കൊണ്ടും ഒരുപാട് ആരാധകർ ഉള്ള പരിപാടിയാണ്. പലപ്പോഴും അതിലെ പല വാക്കുകളും വൈറലാക്കപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുമുണ്ട്. ഒരു അവധിക്കു ശേഷം കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ എട്ടാം സീസൺ തുടങ്ങിയത് പ്രശസ്ത ബോളിവുഡ് ലവിങ്
കോഫി വിത്ത് കരൺ അതിന്റെ അവതരണ ശൈലി കൊണ്ടും പങ്കെടുക്കുന്ന വ്യക്തികളുടെ സവിശേഷത കൊണ്ടും ഒരുപാട് ആരാധകർ ഉള്ള പരിപാടിയാണ്. പലപ്പോഴും അതിലെ പല വാക്കുകളും വൈറലാക്കപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുമുണ്ട്. ഒരു അവധിക്കു ശേഷം കരൺ ജോഹർ തന്റെ കോഫി വിത്ത് കരൺ എട്ടാം സീസൺ തുടങ്ങിയത് പ്രശസ്ത ബോളിവുഡ് ലവിങ് കപ്പിൾ ദീപിക- രൺവീറിൽ ആയിരുന്നു. പതിവ് പോലെ അതും ഇപ്പോൾ വിവാദമായിരിക്കുന്നു. ഒരുപാട് ആരാധകർ ഉള്ള താര ദമ്പതികളാണ് രൺവീർ- ദീപിക. അവരുടെ പല ഓൺ സ്റ്റേജ് പെർഫോമൻസുകളും അതി മനോഹരവുമാണ് കണ്ടിരിക്കാൻ. അതേ മനോഹാരിത കോഫി വിത്ത് കരണിനും അവകാശപ്പെടാം. അവതരണ സമയത്ത് ദീപിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുന്നത്.
താന്‍ ജീവിതത്തില്‍ വിഷാദത്തില്‍ക്കൂടി കടന്നു പോയ സമയങ്ങളെ കുറിച്ച് ദീപിക ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ ബാക്കിയായി അവര്‍ ഇപ്പോള്‍ പറഞ്ഞ വാചകങ്ങളെ കൂട്ടി ചേര്‍ക്കാവുന്നതാണ്. രണ്‍വീറുമായി അടുപ്പം ഉണ്ടാകുന്ന സമയത്ത് മറ്റൊരു ബന്ധത്തിന്റെ പേരില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു ദീപിക. അതുകൊണ്ടു തന്നെ ആരുമായും വൈകാരികമായ ബന്ധം ഉണ്ടാകരുത് എന്നും അവര്‍ ആഗ്രഹിച്ചിരുന്നു. ആ സമയത്ത് രൺവീറും ആയുള്ള ബന്ധത്തെ രസകരമായ തമാശ മാത്രമായാണ് ദീപിക കണ്ടിരുന്നതെന്ന് അവര്‍ തുറന്നു പറയുന്നു. തങ്ങള്‍ രണ്ടു പേര്‍ക്കും ആ സമയത്ത് മറ്റു ബന്ധങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ എല്ലാത്തിന്റെയും ഒടുവില്‍ തങ്ങള്‍ പരസ്പരം വീണ്ടും ഒത്തു ചേര്‍ന്നു. എന്നാണു ദീപിക പറഞ്ഞത്. എന്നാല്‍ ഈ വാചകങ്ങള്‍ ഇപ്പോള്‍ ദീപികയ്ക്ക് എതിരെയുള്ള അശ്ലീല പരാമര്‍ശങ്ങളായി മാറ്റുകയാണ് സോഷ്യല്‍ മീഡിയ.
ബന്ധങ്ങളെ തമാശയായി കാണുകയായിരുന്നു എന്നതാണ് ദീപിക നേരിടുന്ന ഏറ്റവും മോശമായ ട്രോള്‍. ഒരാളുമായി അടുപ്പത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന അവരുടെ തുറന്നു പറച്ചിലും അതിനുള്ള കാരണമായിരിക്കുന്നു. എന്നാല്‍ ഇതേ അഭിപ്രായം തുറന്നു പറഞ്ഞ രൺവീര്‍ സീനിലേ ഇല്ല എന്നതാണ് തമാശ! ഒരു പരിപാടിയില്‍ ഒരു സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് മുൻപുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് ഒരേ പോലെ തുറന്നു പറയുമ്പോള്‍ അതിലെ സ്ത്രീ പറഞ്ഞ വാചകങ്ങള്‍ മാത്രം എടുക്കുകയും അവര്‍ മാത്രം അശ്ലീല പരാമര്‍ശം നടത്തി എന്ന രീതിയില്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നതില്‍ എത്ര വലിയ സ്ത്രീവിരുദ്ധതയാണ് ഉള്ളത്.
ഒരുപാട് വിഷാദത്തിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയില്‍ ബന്ധങ്ങളെ വൈകാരികമായി കാണാന്‍ സ്വാഭാവികമായും ഭയമുണ്ടായ ഒരു സമയത്തിലാണ് ദീപികയുടെ ജീവിതത്തില്‍ രൺവീര്‍ എത്തുന്നത്. അതുകൊണ്ടുതന്നെ അതൊരു ഗൗരവതരമായ ബന്ധമായി കാണാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഒടുവില്‍ തങ്ങളുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആഴം മനസ്സിലാക്കിയപ്പോഴാണ് രൺവീര്‍ നടത്തിയ വിവാഹ ആലോചന ദീപിക സ്വീകരിച്ചത്. ആ തീരുമാനത്തില്‍ എത്താന്‍ അവര്‍ ഒരുപാട് ആലോചനകള്‍ നടത്തിയിട്ടുമുണ്ടാകും.
ഇനിയും വിഷാദത്തിലേക്കു തിരിച്ചു പോകാന്‍ ഉറപ്പായും അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. ആ തീരുമാനം നന്നായി എന്നു തന്നെയാണ് അവരുടെ പിന്നീടുള്ള ജീവിതവും കാണിച്ചു തരുന്നത്. പല വേദികളിലും ഇരുവരും എത്തുമ്പോള്‍ രൺവീര്‍ തന്റെയൊപ്പം നില്‍ക്കുന്ന ദീപികയെ നോക്കി നില്‍ക്കുന്നതു കാണുന്നതുതന്നെ അതി മനോഹരമായ കാഴ്ചയാണ്. അവര്‍ പരസ്പരം സംസാരിക്കുന്നത്, സ്പര്‍ശിക്കുന്നത്, തമാശകള്‍ പറയുന്നത്, എല്ലാത്തിലും ഉപരിയായി അതീവ പ്രണയത്തോടെ രണ്ടു പേർ ഉണ്ടായിരിക്കുമ്പോള്‍ മാത്രമുള്ള ചിരിയുണ്ട് രൺവീറിലും ദീപികയിലും.
പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെയും പ്രണയത്തോടെയും ജീവിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയുടെ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല, എന്നിരുന്നാലും മറ്റൊരാളുടെ സ്വകാര്യതയില്‍, അവരുടെ സ്വകാര്യ ജീവിതത്തില്‍, തീരുമാനങ്ങളില്‍ ഒക്കെ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് അവകാശം ? ദീപികയുടെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ കൂടുതലും രൺവീറിന് സപ്പോര്‍ട്ട് എന്ന രീതിയില്‍ നില്‍ക്കുന്നവയാണ്. അതായത് ദീപികയാല്‍ ചതിക്കപ്പെട്ട രൺവീറിന് വേണ്ടിയുള്ള ഐക്യദാർഢ്യം. എന്നാല്‍ അത് വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ വിവാഹത്തിനും മുന്പ് ഉണ്ടായതാണെന്ന ബോധമോ അവര്‍ ഇപ്പോള്‍ ജീവിക്കുന്ന ജീവിതമോ ഒന്നും ആര്‍ക്കും പ്രശ്നമല്ല.
ഒരു സ്ത്രീ ഒരേ സമയം പല പുരുഷന്മാരുടെ കൂടെ ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന തുറന്നു പറച്ചില്‍ മാത്രമാണ് അവര്‍ക്ക് പ്രശ്നം. പലരും രൺവീറിനോട് സഹതപിക്കുന്നും ഉണ്ട്. സത്യത്തില്‍ അവര്‍ക്ക് ഇത്തരം അഭിപ്രായങ്ങളോ സഹതാപങ്ങളോ ആവശ്യമില്ല. ഏറ്റവും മനോഹരമായി പ്രണയത്തില്‍ അകപ്പെട്ടിരിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ അല്ലെങ്കിലും ഇതിനൊക്കെ എന്ത് പ്രസക്തി. പരസ്പരം ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതിനപ്പുറം മറ്റെന്താണ് ഉള്ളത്? മോശപ്പെട്ട അഭിപ്രായങ്ങള്‍ വരുമ്പോള്‍ തന്നെ നല്ലൊരു ശതമാനം ആളുകള്‍ ദീപികയ്ക്ക് ഒപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ട്. അവരുടെ സ്വകാര്യതയെ അങ്ങനെ തന്നെ വിടൂ എന്നവര്‍ ഉറക്കെ പറയുന്നു. അല്ലെങ്കിലും അതാണല്ലോ മാന്യതയും മര്യാദയും. സെലിബ്രിറ്റികള്‍ ആണെങ്കിലും അവരുടെ ജീവിതത്തിന്റെ സ്വകാര്യത ഏറ്റവും മനോഹരമായി അവരില്‍ തന്നെ ഇരിക്കേണ്ടതാണ്.