സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗർ 3’ പുതിയ ടീസർ എത്തി. കത്രീന കൈഫിന്റെ ടവൽ ഫൈറ്റ് അടക്കമുള്ള ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബർ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും. ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേൽ ലീക്കൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൽമാൻ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗർ 3’ പുതിയ ടീസർ എത്തി. കത്രീന കൈഫിന്റെ ടവൽ ഫൈറ്റ് അടക്കമുള്ള ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബർ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും.

ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേൽ ലീക്കൊപ്പമുള്ള കത്രീനയുടെ ടവൽ ഫൈറ്റ് ട്രെയിലറിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബാത്ത് ടവൽ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനായിരുന്നു ഇത്. ഈ സീക്വൻസ് ചെയ്യാനായി രണ്ടാഴ്ചയോളം കത്രീനയ്ക്കൊപ്പം റിഹേഴ്സൽ ചെയ്യേണ്ടിവന്നുവെന്ന് മിഷേൽ ലീ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ADVERTISEMENT

‘‘രണ്ടാഴ്ചത്തെ റിഹേഴ്സലിനു ശേഷമായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. ഫൈറ്റ് വളരെ രസകരമായിരുന്നു. ഒരു ഇന്റർനാഷ്നൽ സിനിമയിൽ അഭിനയിക്കുന്നതുപോലെ തോന്നി. കത്രീന വളരെ പ്രഫഷനലുമായിരുന്നു. എല്ലാ ചലനങ്ങളും കൃത്യമായിരിക്കാൻ വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അവരോടൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നു. ഞങ്ങൾ വിയർത്ത് പണിയെടുത്തു. അതിൽ വെല്ലുവിളിയായത് ആ സീനിലെ കോസ്റ്റ്യൂം ആണ്. ഫൈറ്റ് ചെയ്യുമ്പോഴും ആ ഡ്രസ് കൃത്യമായി തന്നെ ദേഹത്ത് കിടക്കണം. അത് വലിയ വെല്ലുവിളിയായി. ഞങ്ങൾ അത് തുന്നിക്കെട്ടി വച്ചാണ് ചെയ്തത്. പരസ്പരം ഉപദ്രവിക്കാതെ ഫൈറ്റ് ചെയ്യുന്നതും സങ്കീർണമായിരുന്നു.’’ –മിഷേൽ പറഞ്ഞു.  

പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗർ 3’ . ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി,  റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പഠാൻ ആയി ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്..

ADVERTISEMENT

ഷാറുഖ് ഖാന്റെ ഫാൻ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റർടെയ്നർ കൂടിയാണ്  ടൈഗർ 3.

English Summary:

Watch Tiger 3 Teaser With Katrina Kaif's Towel Scene