‘രാമലീല’ കാണരുതെന്നായിരുന്നു ആഹ്വാനം; ജനങ്ങളാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്: ദിലീപ്
ദിലീപിന്റെ കരിയറിലെ വലിയ വിജയമായിരുന്ന ‘രാമലീല’യ്ക്കു ശേഷം അരുൺ ഗോപിയുമായി താരം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. കോടികൾ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ തമന്ന, ശരത്കുമാർ, ഡിനോ മോറിയ ഉൾപ്പടെ വൻതാരനിരയാണ്
ദിലീപിന്റെ കരിയറിലെ വലിയ വിജയമായിരുന്ന ‘രാമലീല’യ്ക്കു ശേഷം അരുൺ ഗോപിയുമായി താരം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. കോടികൾ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ തമന്ന, ശരത്കുമാർ, ഡിനോ മോറിയ ഉൾപ്പടെ വൻതാരനിരയാണ്
ദിലീപിന്റെ കരിയറിലെ വലിയ വിജയമായിരുന്ന ‘രാമലീല’യ്ക്കു ശേഷം അരുൺ ഗോപിയുമായി താരം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. കോടികൾ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ തമന്ന, ശരത്കുമാർ, ഡിനോ മോറിയ ഉൾപ്പടെ വൻതാരനിരയാണ്
ദിലീപിന്റെ കരിയറിലെ വലിയ വിജയമായിരുന്ന ‘രാമലീല’യ്ക്കു ശേഷം അരുൺ ഗോപിയുമായി താരം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബാന്ദ്ര’. കോടികൾ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ തമന്ന, ശരത്കുമാർ, ഡിനോ മോറിയ ഉൾപ്പടെ വൻതാരനിരയാണ് അണിനിരക്കുന്നത്. തമന്ന ഭാട്ടിയ എന്ന പാൻ ഇന്ത്യൻ സെൻസേഷനാണ് ഈ സിനിമയെ ഇത്ര വലുതാക്കിയതെന്നു ദിലീപ് പറയുന്നു. ‘ബാന്ദ്ര’ ഒരു ഡോൺ സിനിമയാണെന്ന തെറ്റിദ്ധാരണയുണ്ടെന്നും യഥാർഥ ജീവിതത്തിലെ ദിലീപിനെപ്പോലെ സാധാരണക്കാരനാണ് ഈ സിനിമയിലെ തന്റെ കഥാപാത്രമെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ദിലീപ് വെളിപ്പെടുത്തി.
ഇവരെന്തു നന്മയാണു ചെയ്യുന്നത്?
ദിലീപ്: ഒരുപാടുപേരുടെ അധ്വാനമാണ് സിനിമ. ഒറ്റയടിക്ക് ഒരു സിനിമ നല്ലതല്ലെന്നു റിവ്യൂ പറയുമ്പോൾ അതു നശിപ്പിക്കുന്നത് ഒരുപാടു കുടുംബങ്ങളെക്കൂടിയാണ്. സർക്കാരിനെയും സമൂഹത്തെയും സഹായിക്കുന്ന വലിയ വ്യവസായമാണ് സിനിമ. സംവിധാനം ചെയ്യുകയോ നിർമിക്കുകയോ ചെയ്ത് സിനിമയിലെ കഷ്ടപ്പാടുകൾ അറിഞ്ഞാണു വിമർശിക്കുന്നതെങ്കിൽ അംഗീകരിക്കാമായിരുന്നു. സങ്കടമുണ്ട്. ഇവർ എന്തു നന്മയാണു സമൂഹത്തിനു ചെയ്യുന്നത്? സിനിമയ്ക്കു ചെറിയൊരു ബ്രീത്തിങ് ടൈം കൊടുത്തൂടേ?
‘രാമലീല’ എന്ന സിനിമ ഇറങ്ങിയ സമയത്ത്, ഈ സിനിമ കാണരുത് എന്ന ആഹ്വാനമാണ് ഉണ്ടായത്. മിമിക്രിക്കാലം മുതൽ ജനങ്ങൾ കൈപിടിച്ച് ഉയർത്തിയ ആളാണു ഞാൻ. അവരാണ് എന്നെ ജനപ്രിയനെന്നു വിളിച്ചത്. നല്ല സിനിമകളെ വിജയിപ്പിക്കേണ്ടതുണ്ട്.
ക്ഷമയുള്ള ദിലീപ്
ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ അവരിൽ ഒരാളായാണ് എന്നെ എല്ലാവരും കാണുന്നത്. ഞാൻ മുഖം കറുത്തു സംസാരിക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല. എനിക്ക് എന്റെ ജങ്ങളോടാണു കമ്മിറ്റ്മെന്റ് ഉള്ളത്. എന്നുകരുതി ഞാൻ ദേഷ്യപ്പെടാതിരിക്കാറില്ല. നമ്മുടെ മേക്കപ്പ് വൈകിയതുകൊണ്ടോ മറ്റോ സെറ്റിൽ ചിലപ്പോളൊക്കെ ബാക്കിയുള്ളവർ കാത്തുനിൽക്കേണ്ടി വരുമ്പോൾ ഞാൻ ദേഷ്യപ്പെടാറുണ്ട്. ഈ സിനിമയുടെ സംവിധായകൻ അരുണിനോടും ഞാൻ ബഹളം വച്ചിട്ടുണ്ട്.
ചാന്തുപൊട്ടിലെ സ്ത്രീപക്ഷം
രാധയെന്ന കഥാപാത്രം മുറ്റമടിക്കുമ്പോൾ, അത് ആണുങ്ങളുടെ ജോലിയല്ലെന്നു സംസാരമുണ്ടാകുന്നുണ്ടല്ലോ. അപ്പോൾ ‘അവനവന്റെ മുറ്റമടിക്കാൻ എന്തിനാ ആണത്തം’ എന്നാണ് രാധയുടെ മറുപടി. അത്തരത്തിലുള്ള സ്ത്രീപുരുഷ സമത്വം മനസ്സിലാക്കുന്നുണ്ട്. ആണിനും പെണ്ണിനും ജോലികൾ തരംതിരിച്ച് ഏർപ്പെടുത്തേണ്ടതില്ല. അങ്ങനെയുള്ള കാലമല്ല ഇത്. ഷെയറിങ്ങും കെയറിങ്ങുമാണ് വേണ്ടത്.
ഞാൻ രണ്ടു കാലഘട്ടത്തിലെ പെൺകുട്ടികളുടെ അച്ഛനാണ്. രണ്ടുപേരും അച്ഛനെ മനസ്സിലാക്കുന്ന കുട്ടികളാണ്. എങ്കിലും അവരുടെ ഇഷ്ടങ്ങളിൽപോലും നമുക്ക് ഇടപെടാനാകില്ല. അവരുടെ ജീവിതം അവരാണല്ലോ തീരുമാനിക്കുന്നത്. അവരുടെ തീരുമാനങ്ങളിൽ കൂടെ നിൽക്കുകയാണ് വേണ്ടത്. നമ്മൾ നമ്മുടെ ജീവിതത്തിൽ തോന്ന്യാസങ്ങൾ കാണിച്ചതുകൊണ്ട് അവരെ പ്രഷർ ചെയ്യാനാകില്ലല്ലോ.
മീനാക്ഷി കുഞ്ഞായിരുന്നപ്പോൾ തുടരെ ഹിറ്റുകളും തിരക്കുമായിരുന്നു. അവളുടെ കുഞ്ഞുപ്രായം എനിക്ക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല. അതു മഹാലക്ഷ്മിയുടെ കാര്യത്തിൽ ഇല്ല. ആസ്വദിക്കുകയാണ് ഞാൻ.
‘ബാന്ദ്ര’ എന്ന സിനിമയിലൂടെ ആദ്യമായി മലയാളത്തിലേക്കു വരുന്ന തമന്ന സംസാരിക്കുന്നു...
തമന്ന: രാജകുമാരിയെപ്പോലെയാണ് എന്നെ മലയാള സിനിമ കണ്ടതെന്നു തോന്നി. ഇവിടെ ചെയ്യുന്ന ആദ്യ സിനിമയാണെന്ന തോന്നലേ ഇല്ലായിരുന്നു. 2007 ലാണു ഹാപ്പി ഡേയ്സ് പുറത്തിറങ്ങുന്നത്. അന്ന് കേരളത്തിൽനിന്ന് ഒരുപാട് സ്നേഹവും കത്തുകളും ഞങ്ങൾക്ക് കിട്ടിയിരുന്നു. എന്നെ ഒരു അഭിനേത്രിയെന്ന നിലയിൽ അന്നുതന്നെ അംഗീകരിച്ചവരാണ് മലയാളികൾ. അവരുടെ മുൻപിലേക്ക് നല്ലൊരു സിനിമയുമായി വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
നായിക -വയസ്സ് പതിനെട്ട്
2005 ലാണ് 'ചാന്ദ് സേ റോഷൻ ചഹര' എന്ന സിനിമയിലൂടെ അഭിനേത്രിയാകുന്നത്. നീണ്ട പതിനെട്ടു വർഷത്തിൽ പലതരം കഥാപാത്രങ്ങൾ ചെയ്തു. ഒരു സാങ്കൽപിക ലോകം, അവിടെ വെളിപ്പെടുന്ന കഥ. അതിൽ അഭിനേതാവിനു സാധ്യതയുള്ള കഥാപാത്രം. അതാണ് ഈ സിനിമയിലുള്ള പ്രതീക്ഷ. ഇന്നത്തെ പ്രേക്ഷകർക്ക് വലിയ സ്‌ക്രീനിൽ വലിയ ലോകം കാണാനാണ് താൽപര്യം. സിനിമ പല തരത്തിൽ കാണുന്ന ശീലം ഇന്നുണ്ടല്ലോ. പ്രേക്ഷകർക്ക് സിനിമ ഒടിടിയിലും കാണാമല്ലോ. എന്നാൽ വെള്ളിത്തിരയിൽ സിനിമ കാണാൻ വരുന്നവർക്ക് കൂടുതലായി എന്തു കൊടുക്കാമെന്നാണല്ലോ ചിന്തിക്കേണ്ടത്. കാഴ്ചയിൽ മാത്രം വലുതായിട്ടും കാര്യമില്ല. കഥാപരമായും സിനിമ വലുതാകേണ്ടതുണ്ട്. അങ്ങനൊരു ലാർജർ ദാൻ ലൈഫ് കഥാപരിസരമാണ് ഇതിന്റേത്. ഞാൻ ഇങ്ങിനെയൊരു സിനിമ മുൻപ് ചെയ്തിട്ടേയില്ല.
ഒരു സെൽഫിയല്ലേ...
ക്യാമറയ്ക്കു വേണ്ടി മാത്രം അഭിനയിക്കുന്നതാണ് എന്റെ ജോലി. എന്റെ ഫാൻസുമായും എനിക്കു നല്ല ബന്ധമുണ്ട്. നേരിട്ടു കാണുമ്പോൾ അവർക്ക് ആകെ വേണ്ടത് ഒരു സെൽഫിയാണ്. അതു കൊടുക്കുന്നതിൽ നമ്മൾ സമയം കണ്ടെത്തണം. ചിലപ്പോൾ നമ്മളും തിരക്കുകളിൽ പെട്ടുപോകാം. അപ്പോഴും മാന്യമായി അവരോടു പറയാമല്ലോ. എല്ലാവർക്കും എല്ലാം മനസ്സിലാകും. എന്റെ ടീം ചിലപ്പോൾ പറയാറുണ്ട്, വലിയ ആൾക്കൂട്ടമാണ്, നമുക്ക് ലോഞ്ചിൽ മാറിയിരിക്കാമെന്നൊക്കെ. അപ്പോൾ എന്നെ ജയിലിൽ അടയ്ക്കുന്നതുപോലെയാണ് തോന്നാറ്. ഞാൻ പീപ്പിൾസ് പഴ്സനാണ്. എപ്പോഴും മനുഷ്യന്മാരോടു ചേർന്നു നിൽക്കാനാണിഷ്ടം.
ബഹളങ്ങളിൽ ശാന്തിയുണ്ട്
സെറ്റുകളിലെ ബഹളവും അലങ്കോലമായ അവസ്ഥയുമൊക്കെ എനിക്ക് ശാന്തി തരും. ജോലി ചെയ്യുമ്പോൾ എനിക്ക് സന്തോഷമാണ്. ശരീരം ക്ഷീണിച്ചാലും മനസ്സിൽ ഫുൾ ഓൺ എനർജി ആയിരിക്കും. മൂന്നു ദിവസം അവധി കിട്ടിയാൽ പോലും വീട്ടിലിരിക്കാൻ ഇഷ്ടമല്ല. അമ്മയോടും അച്ഛനോടും ചോദിച്ചാൽ അറിയാം, എനിക്കു മടുക്കും. സെറ്റിലാണ് ഞാൻ കൂടുതൽ നല്ല ആളാകുന്നത്.
റിവ്യൂ സിനിമയെ നശിപ്പിക്കില്ല
നല്ല സിനിമകളെ ആർക്കും നശിപ്പിക്കാൻ പറ്റില്ല. എന്തുതരം റിവ്യൂ വന്നാലും, നല്ല സിനിമ ആളുകൾ പറഞ്ഞും കേട്ടും വിജയിക്കുകതന്നെ ചെയ്യും. എന്റെ കരിയറിന്റെ തുടക്കത്തിൽ ചിലർ വളരെ മോശം എന്നു പറഞ്ഞ സിനിമകൾ വിജയമായിട്ടുണ്ട്.
അരുൺ ഗോപിയുടെ സിനിമ
അരുൺ ഗോപി: ആദ്യ സിനിമ രാമലീലയുടെ പൂജയ്ക്ക് എന്റെ അമ്മയും വന്നിരുന്നു. അന്നു വിളക്കു കൊളുത്താൻ ദിലീപേട്ടനോടു പറഞ്ഞപ്പോൾ, മാറിയിരിക്കുന്ന എന്റെ അമ്മയെ അദ്ദേഹം വിളിച്ചു. അമ്മയാണ് അന്ന് ആദ്യം വിളക്കു കൊളുത്തിയത്. എനിക്കും അമ്മയ്ക്കും ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തമായി അത്. അമ്മയേക്കാൾ വലിയ പ്രാർഥനയുള്ളവരുണ്ടോ എന്നാണു ദിലീപേട്ടൻ അന്നു ചോദിച്ചത്.
ബാന്ദ്ര വലിയ സിനിമയാണ്. ദിലീപ് എന്ന നടനെ മനസ്സിൽ കണ്ടല്ല ആല എന്ന കഥാപാത്രമുണ്ടായത്. ചർച്ചകൾക്കൊടുവിൽ ദിലീപേട്ടനിലേക്ക് എത്തുകയായിരുന്നു. പ്രണയവും പാട്ടും മാസുമുള്ള സിനിമയാണ് ഇത്. തമന്നയെ പോലൊരു അഭിനേത്രി ഇല്ലെങ്കിൽ ഈ സിനിമ ആലോചിക്കാൻ പോലും ആകില്ലായിരുന്നു. ദിലീപേട്ടനും അതാണ് പറഞ്ഞത്.
ഡിലീറ്റ് ചെയ്ത പോസ്റ്റ്
അതൊരു അബദ്ധം പറ്റിയതായിരുന്നു. ഒരു ലൊക്കേഷൻ സ്റ്റിൽ കിട്ടി. അപ്പോൾ അതു കണ്ട ആരോ ‘നിസ്സംഗമായ ഭാവം’ എന്നു പറഞ്ഞു. ഞാൻ ക്യാപ്‌ഷൻ എഴുതിയപ്പോൾ ‘നിസ്സംഗത’ എന്ന വാക്ക് ഉപയോഗിച്ചുപോയി. അതു ആശയക്കുഴപ്പം ഉണ്ടാക്കിയപ്പോൾ ഡിലീറ്റ് ചെയ്തെന്നേയുള്ളൂ. എനിക്കു വിഷമമോ ഡിപ്രഷനോ ഉണ്ടായിട്ടില്ല.
സംവിധാനമൊഴികെ എല്ലാം ബുദ്ധിമുട്ടാണ്
സിനിമ സംവിധാനം ചെയ്യാനാണ് ഇഷ്ടം. അതിന് എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും സന്തോഷമേയുള്ളൂ. പക്ഷേ, സിനിമയുടെ നിർമാണത്തിൽ ഉണ്ടാകുന്ന എല്ലാത്തിനും സംവിധായകൻ പരിഹാരം ഉണ്ടാക്കണമല്ലോ. സംവിധായകനാണ് സിനിമയുടെ എല്ലാ പ്രശ്നങ്ങളും നിയന്ത്രിക്കേണ്ട ആൾ. അഭിനേതാക്കൾ വൈകിയാലും സെറ്റിൽ പ്രശ്നമുണ്ടായാലും സംവിധായകൻ ഇടപെടണം. അതെല്ലാം കുറച്ചു ബുദ്ധിമുട്ടാണ്.