‘തഗ് ലൈഫ്’ നായകന്റെ സീക്വലോ; അമ്പരപ്പിച്ച് ടൈറ്റിൽ പ്രഖ്യാപനം
മൂന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന്റെ പേര്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്. അതി ഗംഭീരമായ ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ

മൂന്നര പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ മണിരത്‌നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന്റെ പേര്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്. അതി ഗംഭീരമായ ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ ടൈറ്റിൽ അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രേക്ഷകരിലേക്കെത്തിയത്. കമൽഹാസന്റെ അറുപത്തി ഒൻപതാമത് ജന്മദിനത്തിനോടനുബന്ധിച്ചാണ് ടൈറ്റിൽ പ്രഖ്യാപനം.
ജാപ്പനീസ് ആയോധനകലകളിൽ അഗ്രഗണ്യനായ ഗ്യാങ്സ്റ്ററായാകും ചിത്രത്തിൽ കമൽഹാസൻ എത്തുക. അതേസമയം ചിത്രം നായകന്റെ സീക്വല്‍ ആണോ എന്ന ചോദ്യവും പ്രേക്ഷകരിൽ ഉയരുന്നുണ്ട്. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രത്തിൽ വേലു നായ്ക്കര്‍ എന്ന കഥാപാത്രമായാണ് കമൽ എത്തിയത്. സിനിമയുടെ ക്ലൈമാക്സില്‍ വരുന്ന വേലു നായ്ക്കറുടെ കൊച്ചു മകന്റെ പേരും ശക്തിവേൽ എന്നാണ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ഒരിടവേളയ്ക്കു ശേഷം കമൽഹാസനും മണിരത്നവും എ.ആർ.റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. മണിരത്‌നത്തിനോടൊപ്പം പ്രഗത്ഭരായ ടീമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രഫി അൻപറിവ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പിആർഓ പ്രതീഷ് ശേഖർ.