ADVERTISEMENT

‘ലിയോ’ സിനിമയിലൂടെ തമിഴകത്ത് ഏറെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മാത്യു തോമസ്. ‘ലിയോ’ വിജയാഘോഷ ചടങ്ങിനിടെ സ്റ്റേജിലെത്തിയ മാത്യുവിന് ആരാധകരുടെ ഇടയില്‍ നിന്നും കിട്ടിയ വരവേൽപ്പ് തന്നെ ഇത് വെളിവാക്കുന്നതാണ്. വിജയ്‌യുടെയും തൃഷയുടെയും മകനായ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്.

മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിയിരുന്നു ‘ലിയോ’. മാത്യു അഭിനയിച്ച 10 സിനിമകളിൽ ആറെണ്ണത്തിലും വിജയ് സിനിമകളുടെയോ വിജയ്‌യുടെയോ റഫറൻസ് ഉണ്ടായിരുന്നു. ഇക്കാര്യം ‘ലിയോ’ വിജയാഘോഷ ചടങ്ങിൽ മാത്യു പറയുകയുണ്ടായി. കൂടാതെ വേദിയിലെത്തിയ വിജയ്, ആദ്യം ചെന്ന് കൈ കൊടുത്തതും മാത്യുവിനായിരുന്നു.

എന്തുകൊണ്ട് മാത്യു എന്ന ചോദ്യത്തിനു ഒരഭിമുഖത്തില്‍ ലോകേഷിന്റെ മറുപടി ഇങ്ങനെ: ‘‘ മാത്യുവിന്റെ ഇതിനു മുൻപുള്ള മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നല്ല പെർഫോർമറാണ്. ഈ കഥാപാത്രത്തെ വളരെ അനായാസമായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. മനസ്സിലുള്ള കഥാപാത്രങ്ങളെ ഇങ്ങനെയുള്ള താരങ്ങൾക്കു നൽകുമ്പോൾ തന്നെ നമ്മുടെ പകുതി ജോലി പൂർത്തിയായി. മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട്.’’

ജീവിതത്തിലും കടുത്ത വിജയ് ആരാധകനായ മാത്യുവിന് ‘ലിയോ’യിലൂടെ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാകട്ടെ എന്നാണ് പ്രേക്ഷകരും ആശംസിക്കുന്നത്.

English Summary:

Mathew Thomas Entry At Leo Success Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com