എന്റെ സഹനശക്തിയെ പരീക്ഷിച്ച ചിത്രം: വിഡിയോയുമായി കത്രീന കൈഫ്
‘ടൈഗർ 3’ സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിനായി എടുത്ത തയാറെടുപ്പുകളെക്കുറിച്ച് വെളിപ്പെടുത്തി കത്രീന കൈഫ്. ‘ടൈഗർ’ തന്റെ സഹനശക്തിയെ പരീക്ഷിച്ച ചിത്രമാണ് എന്ന് കത്രീന പറയുന്നു. വേദന മറ്റൊരു വികാരം മാത്രമാണ് അതിനെ ഭയപ്പെടരുത്, വേദനയിൽ നിന്ന് ഓടിപ്പോകരുത് അതുകൊണ്ടു തന്നെ എത്ര ക്ഷീണിച്ചാലും

‘ടൈഗർ 3’ സിനിമ റിലീസാകാനിരിക്കെ, ചിത്രത്തിനായി എടുത്ത തയാറെടുപ്പുകളെക്കുറിച്ചു വെളിപ്പെടുത്തി കത്രീന കൈഫ്. ‘ടൈഗർ’ തന്റെ സഹനശക്തിയെ പരീക്ഷിച്ച ചിത്രമാണ് എന്ന് കത്രീന പറയുന്നു. ‘‘വേദന ഒരു വികാരം മാത്രമാണ്. അതിനെ ഭയപ്പെടരുത്, വേദനയിൽനിന്ന് ഓടിപ്പോകരുത്. അതുകൊണ്ടുതന്നെ എത്ര ക്ഷീണിച്ചാലും സ്വയം വെല്ലുവിളിച്ചുകൊണ്ട് കഠിനമായ വ്യായാമമുറകളിൽ ഏർപ്പെട്ടിരുന്നു. ഒരു ജോലി ഏറ്റെടുത്തുകഴിഞ്ഞാൽ അത് എത്ര ബുദ്ധിമുട്ടുള്ളതായാലും പൂർത്തിയാക്കുന്നതാണ് എന്റെ ശീലം’’ ‘ടൈഗർ 3’ പ്രേക്ഷകരുമായി പങ്കുവയ്ക്കാൻ കാത്തിരിക്കുകയാണെന്നും കത്രീന കുറിച്ചു.
‘‘എന്നെ സംബന്ധിച്ചിടത്തോളം, ടൈഗർ എന്റെ പരിധികൾ മറികടക്കുന്നതിനും എന്റെ സഹിഷ്ണുത പരീക്ഷിക്കുന്നതിനും എന്റെ ഉള്ളിലെ ശക്തി തിരിച്ചറിയുന്നതിനും കാരണമായ ചിത്രമാണ്. ഒരിക്കൽ ഒരാൾ എന്നോട് പറഞ്ഞു, ‘വേദന മറ്റൊരു വികാരം മാത്രമാണ്. അതിനെ ഭയപ്പെടരുത്, വേദനയിൽ നിന്ന് ഓടിപ്പോകരുത്.’ പല ദിവസങ്ങളിലും ഞാൻ വളരെ ക്ഷീണിതയായിരുന്നു. എന്റെ ശരീരത്തിന് കഠിനമായ വേദനയുണ്ടായിരുന്നു പക്ഷേ അത് ഒരു വെല്ലുവിളിയായി എടുത്ത് എനിക്ക് ഇത് നേരിടാൻ കഴിയുമെന്ന് ഞാൻ എന്നോട് തന്നെ പറയും. പരിശീലന സമയത്ത് ഞങ്ങൾ എന്റെ ഉള്ളിൽ മറ്റൊരു എന്നെ സൃഷ്ടിച്ചു. അതുകൊണ്ട് എനിക്ക് ദേഷ്യം വന്നാലും എന്റെ ഉള്ളിലെ ഞാൻ തളർന്നില്ല. ഒരു യുദ്ധത്തിന് തയാറെടുക്കുമായിരുന്നു. മനസ്സ് തളർന്നുകഴിഞ്ഞാൽ ശരീരത്തിന് പിന്നെ പിടിച്ചുനിൽക്കാനാകില്ല.
നിങ്ങൾ ഒരു ജോലി ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ അത് ചെയ്യുക; അത് എത്ര ബുദ്ധിമുട്ടുള്ളതായാലും. ഞാൻ എന്റെ ജോലിയെ എല്ലായ്പ്പോഴും വിലമതിക്കുന്നു. ഇതിനുമുമ്പ് കൂടുതൽ എനർജറ്റിക്കായി ജോലി ചെയ്തിരുന്നു എന്ന് സങ്കൽപ്പിക്കുക, നമ്മുടെ ലക്ഷ്യം എപ്പോഴും അത് തന്നെ ആയിരിക്കണം, കൂടുതൽ മികച്ചതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ഇപ്പോൾ ടൈഗർ 3 പ്രേക്ഷകരിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ഇനി കുറച്ചു ദിവസങ്ങൾ മാത്രം. ആവേശവും പരിഭ്രമവുമാണ് മനസ്സ് നിറയെ’’. കത്രീന കൈഫ് കുറിച്ചു.
ഷാറുഖ് ഖാന്റെ ‘ഫാൻ’ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റർടെയ്നറാണ് ടൈഗർ 3. യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമായ ‘ടൈഗർ 3’ ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. കത്രീന കൈഫിന്റെ ടവൽ ഫൈറ്റ് അടക്കമുള്ള ആക്‌ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേൽ ലീക്കൊപ്പമുള്ള കത്രീനയുടെ ടവൽ ഫൈറ്റ് ട്രെയിലറിലും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ബാത്ത് ടവൽ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനായിരുന്നു ഇത്. ഈ സീക്വൻസ് ചെയ്യാനായി രണ്ടാഴ്ചയോളം കത്രീനയ്ക്കൊപ്പം റിഹേഴ്സൽ ചെയ്യേണ്ടിവന്നുവെന്ന് മിഷേൽ ലീ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പഠാൻ ആയി ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. ദീപാവലി റിലീസ് ആയി നവംബർ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും.