ഐഎഫ്എഫ്കെയിൽ തെരഞ്ഞെടുക്കപ്പെട്ട നീലമുടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഏറെ ചർച്ച ചെയ്ത ക്വാണ്ടം തിയറി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ശരത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നീലമുടി. മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ഐഎഫ്‌എഫ്കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റാം ഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഎഫ്എഫ്കെയിൽ തെരഞ്ഞെടുക്കപ്പെട്ട നീലമുടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഏറെ ചർച്ച ചെയ്ത ക്വാണ്ടം തിയറി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ശരത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നീലമുടി.  

മലയാള സിനിമ  ടുഡേ എന്ന വിഭാഗത്തിലാണ് ഐഎഫ്‌എഫ്കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റാം ഡി സ്റ്റുഡിയോസിന്റെ ബാനറിൽ റാംമോഹനും ദീപ്തിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും ശരത് കുമാറാണ് നിർവഹിച്ചിരിക്കുന്നത്. 

ADVERTISEMENT

വ്‌ളോഗിങ് ചെയ്യുന്ന കുറച്ചു സുഹൃത്തുക്കളുടെ ഇടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് 'നീലമുടി'. സാങ്കേതിക വിദ്യ ഏറെ വളർന്നിട്ടും ഒട്ടും മാറ്റം വരാത്ത ചിലതിനെ കുറിച്ചാണ് നീലമുടി ചർച്ച ചെയ്യുന്നത്. 

പെരിങ്ങോട് എന്ന ഗ്രാമത്തിലാണ് സംഭവങ്ങൾ നടക്കുന്നത്.  അച്യുതാനന്ദൻ, സുബ്രഹ്മണ്യൻ, ശ്രീനാഥ്, മജീദ്, ആദിത്യ ബേബി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.  ക്യാമറ, എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ഗൗതം മോഹൻദാസ് ആണ്.

English Summary:

Neelamudi is a film made in the medium of daily vlog