ചെന്നൈ വെള്ളപ്പൊക്കം; 5 കോടിയുടെ ചെക്ക് നൽകി കലാനിധി മാരൻ; 10 ലക്ഷം നൽകി ശിവകാർത്തികേയൻ
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലെ ദുരിതബാധിതരായവർക്ക് സഹായഹസ്തവുമായി നിർമാതാവും സൺടിവി നെറ്റ്‌വർക്കിന്റെ ഉടയുമായ കലാനിധിമാരൻ. അഞ്ച് കോടി രൂപയാണ് ധനസഹായമായി മുഖ്യമന്ത്രി സ്റ്റാലിന് മാരനും ഭാര്യ കാവേരിയും ചേർന്നു നൽകിയത്. നടൻ ശിവകാർത്തികേയനും പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിേലക്ക്

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലെ ദുരിതബാധിതരായവർക്ക് സഹായഹസ്തവുമായി നിർമാതാവും സൺടിവി നെറ്റ്‌വർക്കിന്റെ ഉടയുമായ കലാനിധിമാരൻ. അഞ്ച് കോടി രൂപയാണ് ധനസഹായമായി മുഖ്യമന്ത്രി സ്റ്റാലിന് മാരനും ഭാര്യ കാവേരിയും ചേർന്നു നൽകിയത്. നടൻ ശിവകാർത്തികേയനും പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിേലക്ക് നൽകിയിരുന്നു. കാർത്തിയും സൂര്യയും പത്ത് ലക്ഷം നൽകുകയുണ്ടായി.
പ്രളയത്തിലെ ദുരിതബാധിതരായവർക്ക് 6,000 രൂപ വീതം സഹായധനം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. റേഷൻ കടകൾ വഴി പണം വിതരണം ചെയ്യുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. ജോലിക്കും മറ്റുമായി ചെന്നൈയിലും പരിസരങ്ങളിലും താമസിക്കുന്ന, റേഷൻ കാർഡില്ലാത്തവർക്കും വാടകവീടുകളിൽ കഴിയുന്നവർക്കും പണം നൽകുന്നതു പരിഗണിക്കുന്നുണ്ട്. ചെന്നൈയിൽ മുഴുവൻ താലൂക്കുകളിലും ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ ദുരിതബാധിത താലൂക്കുകളിലുമാണു തുക നൽകുക. ചെന്നൈയിൽ മാത്രം 1.59 കോടി ജനങ്ങളാണു കഴിയുന്നത്
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി വർധിപ്പിച്ചു. 24 പേരാണ് ഇതുവരെ മരിച്ചത്. മഴയിൽ കുടിലുകൾ തകർന്നവർക്കുള്ള സാമ്പത്തിക സഹായം 8,000 രൂപയാക്കി. മഴക്കെടുതികളുമായി ബന്ധപ്പെട്ട് മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നഗരത്തിലെ മുഴുവൻ എടിഎം യന്ത്രങ്ങളും ഇപ്പോഴും പൂർണമായി പ്രവർത്തിക്കാത്തതിനാലാണു പണം നേരിട്ടു നൽകാൻ സർക്കാർ തീരുമാനിച്ചത്. അതത് പ്രദേശങ്ങളിലെ റേഷൻ കടകളിലൂടെ ടോക്കൺ അടിസ്ഥാനത്തിലാകും വിതരണം.