ഫാന്റസി ചിത്രവുമായി അഖിൽ സത്യൻ; നായകൻ നിവിൻ പോളി
Mail This Article
അഖിൽ സത്യനും നിവിൻ പോളിയും ഒന്നിക്കുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം രണ്ടാമത്തെ ചിത്രവുമായി അഖിൽ സത്യൻ എത്തുകയാണ്. ഫാന്റസി ആണ് ഈ സിനിമയുടെ ജോണർ. 2024ലെ നിവിൻ പോളിയുടെ ഏറ്റവും പ്രധാന പ്രോജക്ട് കൂടിയാണിത്. ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും അഖിൽ സത്യനാണ്.
താരനിർണയം നടന്നുവരുന്ന ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിവിൻപോളി നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കിയതിനുശേഷം ആകും ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ഈ വർഷം പുറത്തിറങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ ബോക്സ്ഓഫിസിൽ മികച്ച വിജയം നേടിയിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ പിന്നണി പ്രവർത്തകർ തന്നെയാകും പുതിയ ചിത്രത്തിലേയും അണിയറ പ്രവർത്തകർ.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഇരട്ട മക്കളിൽ ഒരാളായ അനൂപ് സത്യനും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് എത്തിയിരുന്നു.