നാടകം, സിനിമ... പിന്നെ നീലനിറമുള്ള മുടിയും
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും സംവിധായകനായ ശരത് ഭാഗമായിട്ടുണ്ട്. ശരത്കുമാർ വി, ആദിത്യ ബേബി, ശ്രീനാഥ്, സുബ്രമണ്യൻ, മജീദ് ഹനീഫ, ഗൗതം മോഹൻദാസ്, ജിഷ്ണു സി.എം., ഹരികൃഷ്ണൻ എന്നിങ്ങനെ കുറച്ച് ചെറുപ്പക്കാർ ആണ് ഇത്തവണ നീലമുടിയുമായി മേളയിൽ എത്തിയത്. എല്ലാവരും തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.
ജാതി, വർഗം, നിറം എന്നിവയെ പറ്റിയുള്ള ചെറുപ്പക്കാർക്കിടയിൽ തന്നെയുള്ള മോശം ചിന്താഗതികളെ വ്ലോഗിങ്ങിന്റെ ഭാഷയിലൂടെ പറഞ്ഞുവയ്ക്കുകയാണ് നീലമുടി.
‘‘ജനുവരി മുതൽ തന്നെ ഈ സിനിമയുടെ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇത്തരമൊരു വിഷയത്തെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്നതായിരുന്നു ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സംശയം. അതിനുവേണ്ടിയിട്ടാണ് വ്ലോഗിങ് എന്നൊരു മീഡിയത്തിലൂടെ കഥ പറയാം എന്ന് തീരുമാനിക്കുന്നത്.’’ സംവിധായകനായ ശരത് പറയുന്നു.
വ്ലോഗിന്റെ ഭാഷയിലൂടെ സിനിമ പറയുന്നതിന് മറ്റൊരു കാരണം കൂടി ഇവർ പറയുന്നുണ്ട്. ‘‘പുതിയകാലത്ത് വിവേചനങ്ങൾ പലതരത്തിലാണ് കാണപ്പെടുക. ഏറെ പുരോഗമനം പറയുന്ന യുവാക്കൾക്കിടയിൽ പോലും ഇത്തരം വിവേചനം ഉണ്ട്. അത് കൂടുതലായും കാണാൻ കഴിയുക നവമാധ്യമങ്ങളുടെ ലോകത്ത് തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരം ഒരു മാധ്യമം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്.’’
വളരെ വേഗതയിലാണ് സിനിമയിലെ സംഭാഷണങ്ങളും മുന്നേറുന്നത് വ്ലോഗ് സ്റ്റൈലിൽ തന്നെ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയത് കൊണ്ട് അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് വെല്ലുവിളി ആയിരുന്നു എന്ന് ചിത്രത്തിലെ വ്ലോഗർ ആയ ശ്രീനാഥ് പറയുന്നു. ‘‘ഏകദേശം ഒരു മാസത്തോളം റിഹേഴ്സൽ ചെയ്തിട്ടാണ് ഞങ്ങൾ ഈ സിനിമ എടുക്കുന്നത്. റിഹേഴ്സൽ സമയത്ത് നിരവധി കാര്യങ്ങൾ തിരുത്തുകയും സംഭാഷണങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. വേഗതയിൽ സംസാരിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. എല്ലാ ഷോട്ടുകളും വളരെ നീണ്ടതായിരുന്നു. ഡയലോഗ് മറന്നുപോകാതെ, സിങ്ക് മിസ്സ് ആവാതെ അത് പൂർത്തിയാക്കുക എന്നതായിരുന്നു മുന്നിലെ ദൗത്യം. എല്ലാവരുടെയും ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് തിരക്കഥയിൽ വീണ്ടും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തു. മുൻപ് വ്ലോഗിങ് ചെയ്തു പരിചയമില്ലാത്തതിനാൽ നിരവധി വിഡിയോകൾ കാണുകയും റഫറൻസ് എടുക്കുകയും ചെയ്തിരുന്നു.’’
കഥ പറയാൻ വ്ലോഗിങ് മാധ്യമമായി തിരെഞ്ഞെടുത്തതോടെ ക്യാമറ കഥാപാത്രങ്ങൾ തന്നെ കൈകാര്യം ചെയ്യുന്നു എന്ന് പ്രേക്ഷകന് തോന്നിക്കും വിധമാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇതേപ്പറ്റി ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഗൗതം മോഹന്ദാസ് പറയുന്നതിങ്ങനെ..‘‘മിക്ക ഷോട്ടുകളും രണ്ടുമൂന്നു മിനിറ്റ് ദൈർഘ്യമുള്ളത് ആയതിനാൽ കൂടുതൽ ശ്രദ്ധ വേണ്ടിയിരുന്നു. മൂന്ന് ആക്ടർസ് ഒരുമിച്ച് ഒരു ബൈക്കിൽ പോകുന്ന രംഗത്തിൽ മാത്രമാണ് ക്യാമറ അവർ തന്നെ കൈകാര്യം ചെയ്തത്. അത് പൂർത്തിയാക്കാൻ രണ്ടു ദിവസം എടുത്തു.’’
കൂട്ടത്തിലെ ഒരേയൊരു സ്ത്രീ സാന്നിധ്യം ആണ് ആദിത്യ ബേബി. തിയറ്റർ തന്നെയാണ് പഠന വഴിയിലും. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് ആദിത്യ. ‘‘സ്റ്റേജിൽ അഭിനയിക്കുന്നത് മറ്റൊരു മീറ്ററിൽ ആണ്. സിനിമയിൽ വ്യത്യാസമുണ്ട്. സിനിമയിൽ ഒരു ഷോട്ടിനു മുന്നിൽ നിന്ന് അഭിനയിക്കുകയും സ്റ്റേജിൽ എത്തുമ്പോൾ അത്രയധികം കാഴ്ചക്കാരെയും കൂടി പരിഗണിക്കേണ്ടി വരുന്നു. രണ്ടും തമ്മിലുള്ള ആ ഒരു വ്യത്യാസം കൂടി മനസ്സിലാക്കിക്കൊണ്ട് അഭിനയിക്കുക എന്നതായിരുന്നു ഇതിലെ വെല്ലുവിളി.’’ ആദിത്യ പറയുന്നു.
സിനിമക്ക് പിന്നിലെ യാത്രയെ പറ്റി സംവിധായകനായ ശരത് പറയുന്നതിങ്ങനെ, ‘‘ഞങ്ങളെല്ലാവരും വളരെ ആവേശത്തിലാണ്. ഞങ്ങൾ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും വന്നവരാണ് മേളയിൽ എത്തിയവരാണ്. അവിടെ നിന്നുണ്ടായ ഒരു സിനിമ ഗ്രൂപ്പാണ് ഇത്. ഈ സിനിമ ഉണ്ടാവാൻ കാരണം തന്നെ ആ ഗ്രാമമാണ്. ആ പ്രദേശത്തു നിന്നും ഞങ്ങൾക്ക് കിട്ടിയ ഊർജ്ജവും അവിടെയുള്ള കലാകാരന്മാരും ആണ് ഞങ്ങൾക്ക് പ്രചോദനം. ഇത് ഞങ്ങളുടെ ആദ്യത്തെ സിനിമയാണ്. ആദ്യ സിനിമ തന്നെ രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയതിൽ സന്തോഷമുണ്ട്. പുതിയ കാലഘട്ടത്തിൽ സിനിമ എന്ന മാധ്യമത്തെ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് ഒരു പരീക്ഷണം കൂടിയാണ് നീല മുടി. മറ്റ് ചലച്ചിത്രമേളകളിലേക്കും നീലമുടി അയച്ചിട്ടുണ്ട് അടുത്ത സിനിമയുടെ ചർച്ചകൾ നടക്കുന്നു.’’
എന്നാൽ സിനിമ മാത്രമായി ഒതുങ്ങാനും ഇവർ തയ്യാറായല്ല. എല്ലാവരും തന്നെ കലാകാരന്മാരാണ്. രാഷ്ട്രീയം പറയാൻ ഇത്തവണ സിനിമയെ തിരഞ്ഞെടുത്തു എന്ന് മാത്രം. കലയോട് അടുത്തുനിൽക്കുക എന്നതിലാണ് സന്തോഷം എന്ന് ശരത് ഓർമിപ്പിക്കുന്നു. ‘‘നാളെ ചിലപ്പോൾ ഞങ്ങൾ സിനിമ ചെയ്യണമെന്നില്ല മറ്റൊരു മാധ്യമത്തിനെ ഞങ്ങളുടെ രാഷ്ട്രീയം പറയാൻ വേണ്ടി ഞങ്ങൾ തിരഞ്ഞെടുത്തേക്കാം. അത് പാട്ട് ആകാം, നാടകം ആകാം. ഇന്ന് സിനിമയിലൂടെ പറഞ്ഞു എന്ന് മാത്രം.’’