ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി
Mail This Article
×
ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി. അൻസു എൽസ വർഗീസ് ആണ് വധു. വിവാഹത്തിന്‍റെ ചിത്രങ്ങൾ ജോമോൻ ടി ജോണ്‍ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ 'മൈ ഹോപ് ആന്‍ഡ് ഹോം' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചത്.
രൺവീർസിങ്, കൃതി ഷെട്ടി, ബേസിൽ ജോസഫ്, അഭയ ഹിരൺമയി, അർച്ചന കവി തുടങ്ങിയ സിനിമാ പ്രവർത്തകരും ആരാധകരുമായ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.
ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർളി, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു, 2014 ഫെബ്രുവരി 2നു നടി ആൻ ആഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീടു വിവാഹമോചിതരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.