500 കോടി ക്ലബ്ബില്‍ സലാർ; ബോക്സ്‌ഓഫിസിൽ കുതിപ്പ്
ബോക്സ്‌ഓഫിസിൽ ആഞ്ഞടിച്ച് പ്രഭാസിന്റെ ‘സലാർ’ വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ റിലീസായ എല്ലാം കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം ചിത്രം നേടിയത് 500 കോടിയോളമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ആണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ

ബോക്സ്‌ഓഫിസിൽ ആഞ്ഞടിച്ച് പ്രഭാസിന്റെ ‘സലാർ’ വിജയ കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ റിലീസായ എല്ലാം കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം ചിത്രം നേടിയത് 500 കോടിയോളമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ക്രിസ്മസ് ചിത്രങ്ങളിൽ ഇത് റെക്കോർഡ് ആണ്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം റിലീസ് മുൻപേ ശ്രദ്ധ നേടിയിരുന്നു.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. കേരളത്തില്‍ റിലീസ് ദിവസം രാവിലെ ഏഴ് മണി മുതൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ഇതുവരെ 7 കോടിയോളം രൂപ ചിത്രം വാരിക്കഴിഞ്ഞു.
കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്.
രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമാണം.
രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ. ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.