ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറത്തിറങ്ങി. പറങ്ങോടന്റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുന്നു. അന്വേഷണത്തിനായ് ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ്ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറത്തിറങ്ങി. പറങ്ങോടന്റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുന്നു. അന്വേഷണത്തിനായ് ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ്ഐ ആനന്ദ് നാരായണനും നാലുപേരടങ്ങുന്ന സംഘവും എത്തുന്നു. കൊല്ലപ്പെട്ട പെൺകുട്ടി ആര് ? കൊലപാതകി ആര് ? കൊലയ്ക്കു പിന്നിലെ കാരണമെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി പൊലീസ് സഞ്ചരിക്കുന്നത് ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെ. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥ സംസാരിക്കുന്ന സിനിമയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്യും. ജിനു വി. എബ്രാഹാം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തീയറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായ് പൂർത്തികരിച്ച ഈ ബി​ഗ് ബജറ്റ് ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാരമായിരിക്കും സമ്മാനിക്കുക. 

ADVERTISEMENT

'കൽക്കി', 'എസ്ര' എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ചിത്രത്തിൽ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. സിദ്ദീഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ.,  പിആർഒ: ശബരി.