ഹെലികോപ്റ്ററും ആഡംബര വണ്ടികളും; ‘എമ്പുരാൻ’ ലൊക്കേഷൻ വിഡിയോ വൈറൽ
‘‘സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടിശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത്’’ മലയാള മനോരമയ്ക്കു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മോഹൻലാലിന്റെ വാക്കുകൾ. എമ്പുരാനിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഒരു സൂചന മാത്രമായിരുന്നു അത്. ഇപ്പോഴിതാ ഈ വാക്കുകൾക്കു മുകളിൽ നിൽക്കുന്നതാകും

‘‘സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത്’’ മലയാള മനോരമയ്ക്കു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മോഹൻലാലിന്റെ വാക്കുകൾ. എമ്പുരാനിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഒരു സൂചന മാത്രമായിരുന്നു അത്. ഇപ്പോഴിതാ ഈ വാക്കുകൾക്കു മുകളിൽ നിൽക്കുന്നതാകും എമ്പുരാൻ സിനിമയെന്ന് വ്യക്തമാക്കുന്ന വിഡിയോ വൈറലാകുന്നു.
അമേരിക്കയിൽ നിന്നുള്ള എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ദൃശ്യങ്ങളാണിത്. ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വിഡിയോയിൽ കാണാനാകുക.
സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിൻ ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.
സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ലഡാക്കിൽ പൂർത്തിയായിരുന്നു. മലയാളത്തിൽ നിന്നുള്ള യഥാർഥ പാൻ ഇന്ത്യൻ സിനിമയാകും എമ്പുരാൻ എന്ന് ആരാധകർ വിലയിരുത്തുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നതായാണ് റിപ്പോർട്ട്
ലൂസിഫറിന്റെ പ്രീക്വൽ ആണു ചിത്രം. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെ അബ്റാം ഖുറേഷിയായി മാറിയെന്നതാകും ഈ ചിത്രം പറയുന്നത്. ടൊവിനോ തോമസും ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയേക്കും. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എമ്പുരാനിലാകും പറഞ്ഞുപോകുന്നത്.
2018 സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനറായ മോഹൻദാസ് ആണ് എമ്പുരാന്റെ കലാ സംവിധാനം. ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങിയത്.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല ‘എംപുരാൻ’ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് ലഭിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായതിനാൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.