പ്രഡേറ്ററിലെ ഡില്ലൺ ഇനി ഓർമ; അനുസ്മരിച്ച് അർണോൾഡ്
അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർണോൾ പറയുന്നു. ‘‘കാൾ വെതേഴ്സ് എന്നും ഒരു ഇതിഹാസമായിരിക്കും. അസാധാരണ കായികതാരം, മികച്ച നടൻ, മികച്ച വ്യക്തി. അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ നിർമിക്കാൻ കഴിയുമായിരുന്നില്ല.

അന്തരിച്ച വിഖ്യാത താരം കാൾ വെതേഴ്സിനെ അനുസ്മരിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ. കാൾ ഒരു ഇതിഹാസമായിരുന്നുവെന്ന് അർണോൾ പറയുന്നു.
‘‘കാൾ വെതേഴ്സ് എന്നും ഒരു ഇതിഹാസമായിരിക്കും. അസാധാരണ കായികതാരം, മികച്ച നടൻ, മികച്ച വ്യക്തി. അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ നിർമിക്കാൻ കഴിയുമായിരുന്നില്ല. തീർച്ചയായും ഞങ്ങൾക്ക് ഇത്രയും മനോഹരമായ സമയം ഉണ്ടാകുമായിരുന്നില്ല. അവനോടൊപ്പമുള്ള ഓരോ മിനിറ്റും സെറ്റിലും പുറത്തും സന്തോഷമായിരുന്നു. നിങ്ങളെ ഏറ്റവും മികച്ചവരാകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സുഹൃത്തായിരുന്നു അദ്ദേഹം. ഞാൻ അവനെ മിസ് ചെയ്യും, കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.’’–അർണോൾഡിന്റെ വാക്കുകൾ.
സിൽവസ്റ്റർ സ്റ്റാലന്റെ ‘റോക്കി’ ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡ് എന്ന ഇതിഹാസ കഥാപാത്രത്തെ അനശ്വരമാക്കിയതും കാൾ വെതേഴ്സ് ആണ്. ലോകപ്രശസ്ത ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയില്‍ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കാൾ ആ വേഷം ഗംഭീരമാക്കിയത്.
സ്റ്റാർ വാർസ്, മാൻഡലോറിയൻ തുടങ്ങിയ വെബ് സീരിസുകളിൽ സജീവമായിരുന്നു കാൾ. സ്റ്റാർ വാർ ഫ്രാഞ്ചൈസിയിലെ ഗ്രീഫ് കാർഗ എന്ന കഥാപാത്രത്തെയാണ് കാൾ അവതരിപ്പിച്ചിരുന്നത്.