പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ ഭാഗമായി അന്ന ബെന്നും. തെലുങ്കിലെ അന്നയുടെ ആദ്യ ചിത്രം കൂടിയാണിത്. തന്നെ സംബന്ധിച്ചിത് സ്വപ്നതുല്യമായ തുടക്കമെന്നാണ് അന്ന പറയുന്നത്. ‘‘നാഗ സർ ആണ് എന്നെ വിളിച്ച് ‘കൽക്കി’യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യുടെ ഭാഗമായി അന്ന ബെന്നും. അന്നയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. ഇതു സ്വപ്നതുല്യമായ തുടക്കമാണെന്ന് അന്ന പറഞ്ഞു.

‘‘നാഗ സർ ആണ് എന്നെ വിളിച്ച് ‘കൽക്കി’യിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നു പറയുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും പറഞ്ഞു. കഥാപാത്രത്തെക്കുറിച്ച്ു കേട്ടപ്പോൾ ഞാനും ത്രില്ലിലായി, കൽക്കിയുടെ ഭാ​ഗമയാതിന്റെ ആവേശത്തിലാണ് ഞാൻ.

ADVERTISEMENT

എന്റെ കരിയറിൽ ഇതുവരെ ചെയ്യാത്തതാണ് സയൻസ് ഫിക്‌ഷനും ആക്‌ഷനും. ഇന്ത്യൻ സിനിമയിലെ മികച്ച കലാകാരന്മാരോടൊപ്പം പ്രവ‍ർത്തിക്കാൻ സാധിക്കുന്നതിൽ ആവേശത്തിലാണ് ഞാൻ. ‘കൽക്കി’യിലെ എന്റെ കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്. ഇങ്ങനൊരു കഥാപാത്രം ഇതിനു മുൻപ് ഞാൻ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ച റോളാണിത്. ഹൈദരാബാദിൽ വച്ച് എന്റെ ഭാഗം പൂ‍ർത്തിയാക്കിക്കഴിഞ്ഞു.’’–അന്ന പറയുന്നു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മേയ് 9 ന് തിയറ്ററുകളിലെത്തും.

English Summary:

Anna Ben joins Prabhas' Kalki 2898 AD

Show comments