സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്; ചിത്രങ്ങളും വിഡിയോയും
Mail This Article
‘സൈറൺ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സാരിയിൽ മനോഹരിയായി കീർത്തി സുരേഷ്. കറുപ്പ് സാരിയിൽ അതിസുന്ദരിയായാണ് താരം ചടങ്ങിനെത്തിയത്. ചെന്നൈയിൽ വച്ചു നടന്ന ഓഡിയോ ലോഞ്ചിൽ ജയം രവി, മോഹൻരാജ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തിരുന്നു.
അതേസമയം ജയം രവി, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘സൈറൺ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു.
ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം എസ്എംകെ റിലീസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.
പൊലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനു റൂബെൻ എഡിറ്റിങ് നിർവഹിക്കുന്നു.
ഫെബ്രുവരി 16ന് ചിത്രം തിയറ്ററുകളിലെത്തും. ഛായാഗ്രഹണം സെൽവ കുമാർ, ബിജിഎം സാം സി.എസ്., പ്രൊഡക്‌ഷൻ ഡിസൈനർ കതിർ കെ., ആർട് ഡയറക്ടർ ശക്തി വെങ്കടരാജ്, സ്റ്റണ്ട് ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി ബ്രിന്ദ.