വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച്  അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. പുതിയ വിഡിയോ വ്ലോഗിലും നകുലിനെ സന്ദര്‍ശിച്ച വിശേഷങ്ങള്‍ നടി പങ്കുവയ്ക്കുന്നുണ്ട്. അപകടത്തെ തുടർന്ന് നാലുവർഷമായി നകുൽ കിടപ്പിലാണ്. 

‘‘കഴിഞ്ഞ ദിവസം ഞങ്ങൾ നകുലിനെ കാണാൻ പോയി. നകുലിനെ എല്ലാവർക്കും അറിയാമെന്നു വിശ്വസിക്കുന്നു. ഒരു ആക്ടറാണ്, പോപ്പുലർ ഡാൻസർ കൂടിയാണ്. ഡിഫോർ ഡാൻസിലുണ്ടായിരുന്നു. പതിനെട്ടാം പടി എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് അവനെ പരിചയം. 

ADVERTISEMENT

എനിക്ക് ഹൻസികയെ പോലെയാണ് നകുൽ. എന്നേക്കാൾ അഞ്ച് വയസ്സ് ഇളയതാണ് അവൻ. വളരെ പാവം കുട്ടിയാണ്. 2020 ൽ അവനൊരു വാഹനാപകടം സംഭവിച്ചിരുന്നു. വളരെ മോശമായ അപകടം ആയിരുന്നു അത്.

Read more at: എന്തുകൊണ്ട് സണ്ണി വെയ്നൊപ്പം പ്രത്യക്ഷപ്പെടുന്നില്ല: മറുപടിയുമായി ഭാര്യ രഞ്ജിനി കുഞ്ചു...


ഒരുപാട് പേര് നകുലിന്റെ അപ്ഡേറ്റ് ചോദിച്ച് എനിക്ക് മെസ്സേജ് അയക്കാറുണ്ട്. അവന്റെ ഹെൽത്ത് കണ്ടിഷൻ എന്താണ്, അവൻ എങ്ങനെ ഇരിക്കുന്നു എന്നൊക്കെ ചോദിക്കുമായിരുന്നു. ഞാൻ നകുലിനെ കാണാൻ പോയതുകൊണ്ടും അവന്റെ ഇപ്പോഴത്തെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അത് ഷെയർ ചെയ്യാമെന്ന് കരുതി. 

ADVERTISEMENT

നാല് വർഷം കഴിഞ്ഞു അപകടം ഉണ്ടായിട്ട്, റിക്കവറി ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്. ഈ അവസ്ഥയിൽ ചെറിയ മാറ്റംപോലും വലിയ നേട്ടമാണ്. 2020 ലേതു വച്ചുനോക്കുമ്പോൾ ഇന്ന് അവന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

അന്നത്തെക്കാൾ അവന് കയ്യും കാലുമൊക്കെ ചലിപ്പിക്കാൻ പറ്റാറുണ്ട്. എന്നെയും റിയയെയും ചെറുതായി അവൻ തിരിച്ചറിഞ്ഞു. അവന്റെ കയ്യിൽ പിടിച്ചിരുന്ന സമയത്ത് അവൻ കയ്യിൽ മുറുകെ പിടിച്ചിരുന്നു. അവൻ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നത് അതിലൂടെയാണ്. അത് മാത്രമാണ് അവൻ കമ്യൂണിക്കേറ്റ് ചെയ്യാൻ ചെയ്യുന്നത്. അവന്റെ ഓർഗനുകൾ എല്ലാം കൃത്യമായി വർക്ക് ചെയ്യുന്നുണ്ട്. എന്നാലും ഇനിയും ഒരുപാട് അവൻ മുന്നോട്ട് പോകാനുണ്ട്.

ADVERTISEMENT

അവൻ ആരോഗ്യവാനായി ഇരിക്കുന്നതിൽ ഞങ്ങൾ ഹാപ്പിയാണ്. അവനെ പണ്ട് ആക്ടിവായി കണ്ടിട്ടുളളവരെല്ലാം അവൻ വളരെ വേഗം യഥാർഥ ജീവിതത്തിലേക്കു തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അവനൊരു സ്പെഷൽ ആണ്. നകുൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ട്. അവന് വേണ്ടി എല്ലാവരും പ്രാർഥിക്കണം.. അവൻ അനുഗ്രഹിക്കപ്പെട്ട ഒരു കുട്ടിയാണ്. അദ്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. നകുലിന്റെ അമ്മയെയും ചേട്ടനെയുമൊക്കെ കണ്ടു. അമ്മയൊക്കെ നല്ല സ്ട്രോങ് ആയിട്ടുള്ള ലേഡിയാണ്. ഇതൊക്കെയാണ് അവന്റെ വിശേഷം.”–അഹാന പറഞ്ഞു.

അപകടം നടന്ന സമയം വെറും 20 വയസ് മാത്രമായിരുന്നു നകുലിന്റെ പ്രായം. 2019 ൽ പുറത്തിറങ്ങിയ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് നകുൽ തമ്പി ശ്രദ്ധ നേടുന്നത്. അഹാനയും നകുലും ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലൂടെ നൃത്തത്തിലും  മികവ് തെളിയിച്ച പ്രതിഭയാണ് നകുല്‍.

കുടുംബത്തിനൊപ്പം നകുൽ

നാല് വർഷം മുൻപ് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഒരു കാറില്‍ നകുലും സുഹൃത്തും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നകുലിന്റെ മസ്തിഷ്കത്തിനും നട്ടെല്ലിനും സാരമായി പരുക്കേറ്റു. ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു താരം. വൻ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്. തുടർചികിൽസയ്ക്ക് വലിയ തുക ആവശ്യമായി വന്നപ്പോൾ ചലച്ചിത്ര താരങ്ങളും മറ്റും ചേർന്ന് ക്രൗഡ്ഫണ്ടിങ് വഴി പണം സ്വരൂപിച്ചിരുന്നു.

English Summary:

Ahaana Krishna About Nakul Thampi