ഡ്യൂൺ 2 നാളെ എത്തും; ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി
ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2 മാർച്ച് ഒന്നിനു തിയറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്. 190 മില്യൻ ഡോളറാണ് സിനിമയുടെ മുതൽമുടക്ക്. ഹോളിവുഡിലെ ഏറ്റവും

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2 മാർച്ച് ഒന്നിനു തിയറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്.
190 മില്യൻ ഡോളറാണ് സിനിമയുടെ മുതൽമുടക്ക്. ഹോളിവുഡിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. എന്നാൽ അവതാർ 2വിന്റെ ബജറ്റ് 460 മില്യനായിരുന്നു. അതുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും വിഷ്വൽ–സൗണ്ട് എഫക്ട്സിൽ ഡ്യൂൺ മറ്റേതു വമ്പൻ സിനിമകളെടും കിടപിടിക്കും.
ബോക്സ്ഓഫിസിലും സിനിമയ്ക്കു മികച്ച പ്രതികരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 170 മില്യൻ ഡോളറാണ് ആദ്യവാരം പ്രതീക്ഷിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സ് ആണ് നിർമാണം.
ഫ്രാങ്ക് ഹെർബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഓസ്റ്റിൻ ബട്‌ലറിന്റെ വില്ലൻ വേഷമാകും സിനിമയുടെ മറ്റൊരു ആകർഷണം.
ഹാൻസ് സിമ്മെർ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. സിനിമയുടെ ആദ്യഭാഗം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.