കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജയം രവിയും പിന്മാറി. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു. 

മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കറി’ലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനുശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം തഗ് ലൈഫിൽ ദുല്‍ഖര്‍ ചെയ്യാനിരുന്ന കഥാപാത്രത്തിനായി തമിഴ് താരം സിമ്പുവിനെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടകളുണ്ട്.

ADVERTISEMENT

തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരു ഭാഗമാകുന്നുണ്ട്. 

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരാണ് മറ്റ് താരങ്ങൾ.

English Summary:

After Dulquer Salman, Actor Jayam Ravi Walks Out Of Kamal Haasan’s Thug Life