മകൾ വിസ്മയയ്ക്കു ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി സൂപ്പർ താരം മോഹൻലാൽ. മകളുടെ മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്. എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ എന്നെഴുതിയ മോഹൻലാലിന്റെ പോസ്റ്റിന് താരങ്ങളുൾപ്പടെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത് ‘‘എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൾ വിസ്മയയ്ക്കു ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി സൂപ്പർ താരം മോഹൻലാൽ.  മകളുടെ മനോഹരമായൊരു ചിത്രം സോഷ്യൽ മീഡിയയിൽ  പങ്കുവച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്.  എന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ എന്നെഴുതിയ മോഹൻലാലിന്റെ പോസ്റ്റിന് താരങ്ങളുൾപ്പടെ നിരവധിപേരാണ്  ആശംസയുമായി എത്തുന്നത് 

‘‘എന്റെ രാജകുമാരിക്ക് ജന്മദിനാശംസ നേരുന്നു.  സ്നേഹവും സന്തോഷവും കൊണ്ട് എന്നെന്നും നീ അനുഗ്രഹിക്കപ്പെടട്ടെ.  ഒരുപാട് സ്നേഹത്തോടെ അച്ച.’’  മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.

ADVERTISEMENT

മോഹൻലാലിന്റേയും സുചിത്രയുടെയും രണ്ടുമക്കളിൽ ഇളയവളാണ് മായ എന്ന് വിളിക്കുന്ന വിസ്മയ. ചേട്ടൻ പ്രണവ് അച്ഛന്റെ വഴി പിന്തുടർന്ന് സിനിമയിലെത്തിയപ്പോൾ എഴുത്തിന്റെ വഴി തിരഞ്ഞെടുക്കാനായിരുന്നു മായയ്ക്ക് ഇഷ്ടം.  ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകമാണ് വിസ്മയയുടേതായി പുറത്തിറങ്ങിയ ആദ്യ രചന. പ്രശസ്ത എഴുത്തുകാരി റോസ്മേരി ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ ഈ പുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്തിട്ടുണ്ട്. 

സമൂഹ മാധ്യമങ്ങളിൽ സജീവമായ വിസ്മയ താൻ എഴുതിയ പുസ്തകങ്ങളെ കുറിച്ചും താൻ വരച്ച ചിത്രങ്ങളെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവക്കാറുണ്ട്.  അടുത്തിടെ 'അമ്മ സുചിത്രയുടെ ഏറെ നാളായുള്ള ആഗ്രഹമായ ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാൻ വിസ്‌മയ കൊണ്ടുപോവുകയും അമ്മ ​ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന വിഡിയോ വിസ്മയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത് വൈറലായിരുന്നു.

English Summary:

Mohanlal's Birthday Wishes For Daughter Vismaya