പൃഥ്വി കാണിച്ചുകൊടുത്തത് ഇന്ത്യൻ സിനിമയുടെ ശേഷി: പ്രശംസിച്ച് മണിരത്നവും മാധവനും
‘ആടുജീവിതം’ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മണിരത്‌നം. സിനിമ കണ്ട ശേഷം മണിരത്നം വാട്‌സ്ആപ്പില്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ബ്ലെസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ അവസാനിപ്പിച്ച രീതി വളരെ ഇഷ്ടപ്പെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മണിരത്നം

‘ആടുജീവിതം’ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ മണിരത്‌നം. സിനിമ കണ്ട ശേഷം മണിരത്നം വാട്‌സ്ആപ്പില്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ബ്ലെസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ അവസാനിപ്പിച്ച രീതി വളരെ ഇഷ്ടപ്പെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും മണിരത്നം പറയുന്നു.
‘‘അഭിനന്ദനങ്ങള്‍ സാര്‍. ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എല്ലാ പരിശ്രമവും സ്‌ക്രീനില്‍ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയില്‍ കാണാം. നിങ്ങളുടെയും സുനിലിന്റേയും (ക്യാമറാമാൻ) മികച്ച പ്രവര്‍ത്തനം.
പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാർഥത്തില്‍ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും നേരുന്നു.”–മണിരത്നത്തിന്റെ വാക്കുകൾ.
നേരത്തെ ചിത്രത്തെ പ്രശംസിച്ച് കമൽഹാസൻ, മാധവൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. അവിശ്വസനീയം എന്നാണ് മാധവൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 'ആടുജീവിത'ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതിൽ നന്ദിയുണ്ടെന്നും മാധവൻ കുറിച്ചു.
ജയസൂര്യ: വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്ര ആടുജീവിതം.രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ. നജീബിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടാ നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിന്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എന്റെ കൂപ്പുകൈ...
നാദിർഷ: കണ്ട്,കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം…..ഹൃദയമില്ലെന്ന്..അഭിമാനം