ശാലു റഹിം വിവാഹിതനായി; വധു ഡോക്ടർ നതാഷ
Mail This Article
×
യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നതാഷ മനോഹർ ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ശാലു.
എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ‘‘ഞങ്ങൾ ക്ലാസ്മേറ്റ്സ് ആയിരുന്നു. പ്ലസ് വണ്ണിൽ ഒന്നിച്ചായിരുന്നു പഠിച്ചത്. പതിമൂന്ന് കൊല്ലമായി പരസ്പരം അറിയാം. നല്ല സുഹൃത്തുക്കളായിരുന്നു. അതു പിന്നീട് പ്രണയത്തിലെത്തുകയും ഒന്നിച്ചു മുന്നോട്ടുപോകാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു.’’–ശാലു പറയുന്നു.
പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് എന്നിവയാണ് പ്രധാന സിനിമകൾ. ജി.വി. പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.
English Summary:
Actor Shalu Rahim Wedding Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.