മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസും അതിനു ഷാറുഖ് ഖാന്റെ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡാൻസ് സൂപ്പറെന്നും താങ്കൾ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു ഷാറുഖിന്റെ കമന്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഹരീഷ് പേരടി പറയുന്നൊരു കുറിപ്പും ശ്രദ്ധേയമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസും അതിനു ഷാറുഖ് ഖാന്റെ പ്രശംസയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡാൻസ് സൂപ്പറെന്നും താങ്കൾ ചെയ്തതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു ഷാറുഖിന്റെ കമന്റ്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഹരീഷ് പേരടി പറയുന്നൊരു കുറിപ്പും ശ്രദ്ധേയമാകുന്നു. മോഹൻലാലിനെ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നതെന്ന് ഹരീഷ് പറയുന്നു.

‘‘എന്റെ ഷാറുഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ്. ഡാൻസും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ. 

ADVERTISEMENT

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്തഅഭിനേതാവ് മൂപ്പരുടെ മുന്നിൽ വന്ന് നിന്നാൽ അയാളോട്, ‘നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ’ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അദ്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കൾ ലാലേട്ടാ.’’–ഹരീഷ് പേരടി കുറിച്ചു.

വനിത പുരസ്കാര വേദിയിലാണ് കാണികളെ ആവേശം കൊള്ളിച്ച ഡാൻസുമായി മോഹൻലാൽ എത്തിയത്. വൈറലായ ഡാൻസിന്റെ ഒരു ക്ലിപ്പ് ആണ് ഷാറുഖ് ഖാൻ തന്റെ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്.

English Summary:

Hareesh Peradi about Mohanlal's dance perfomance in Vanitha Film Awards